Showing posts with label പഠനം. Show all posts
Showing posts with label പഠനം. Show all posts

Saturday, January 7, 2012


മൊബൈല്‍ ദുരന്തങ്ങള്‍

മൊബൈല്‍ ദുരന്തങ്ങള്‍ 








തൃശൂര്‍ നഗരത്തിലെ തിരക്കേറിയ ബസ്സ്റ്റാന്‍ഡ്‌. രാവിലെ പത്തോടെ ബഹളം കേട്ട്‌ ഓടിക്കൂടിയവര്‍ കണ്ടതു'കരിങ്കുറ്റി' പോലൊരു സ്‌ത്രീ മെലിഞ്ഞുണങ്ങിയ പയ്യനെ കോളറിനു കുത്തിപ്പിടിച്ചു ബഹളം വയ്‌ക്കുന്നതാണ്‌. കേട്ടാലറയ്‌ക്കുന്ന തെരുവുപ്രസംഗത്തില്‍നിന്നുതന്നെ പ്രേക്ഷകര്‍ക്കു കാര്യം പിടികിട്ടി. മൊബൈല്‍ ഫോണിലെ 'കളമൊഴി' കേട്ടു പാവം കോളജ്‌ പയ്യന്‍ വിളിച്ചുവരുത്തിയതാണത്രേ മഹിളാമണിയെ. മിസ്‌ഡ് കോള്‍ പരിചയം ഇങ്ങനെയൊരു മാനക്കേടാകുമെന്നു പയ്യനോര്‍ത്തില്ല. നേരില്‍ കണ്ടിട്ടില്ലെങ്കിലും സാരിയുടെ നിറംവരെ തിരുവനന്തപുരത്തുനിന്നെത്തിയ 'സുന്ദരി' ഫോണില്‍ ധരിപ്പിച്ചിരുന്നു. കാമുകിയുടെ തനിസ്വരൂപം കണ്ടു മുങ്ങാന്‍ നോക്കിയ പയ്യനെ തല്‍സമയം മൊബൈലില്‍ ബെല്ലടിപ്പിച്ചു പിടികൂടിയതിന്റെ ക്ലൈമാക്‌സാണു സ്‌റ്റാന്‍ഡില്‍ അരങ്ങേറിയത്‌. ഒടുവില്‍ തിരിച്ചുപോകാനുള്ള ചെലവായി1500 രൂപ നല്‍കിയാണു വിളറിവെളുത്ത പയ്യന്‍ തടിയൂരിയത്‌.


കൗമാരം പിന്നിട്ട പയ്യനു പറ്റിയ അക്കിടിയായി ഈ സംഭവം ചിരിച്ചുതള്ളേണ്ടതില്ല. മിസ്‌ഡ് കോളില്‍ കുരുക്കി എട്ടുംപൊട്ടും തിരിയാത്ത, സഹോദരിമാരായ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ സുഖവാസകേന്ദ്രത്തില്‍ കൂട്ടിക്കൊണ്ടുപോയ ഞെട്ടിക്കുന്ന സംഭവവും അടുത്തിടെയാണുണ്ടായത്‌. മൂന്നാര്‍ കാണിക്കാമെന്നു പ്രലോഭിപ്പിച്ചു തൃശൂര്‍ ചേര്‍പ്പിനടുത്തു ചാഴൂരില്‍നിന്നു പെണ്‍കുട്ടികളെ കൊണ്ടുപോയ ഗള്‍ഫുകാരനും സുഹൃത്തുമാണു പിടിയിലായത്‌. മലപ്പുറം പേരശന്നോര്‍ സ്വദേശികളായ മുഹമ്മദ്‌ ഷെഫീഖ്‌, കോടലോടിപറമ്പില്‍ സുഹൈര്‍ എന്നിവര്‍ പെണ്‍കുട്ടികളുമൊത്തു മൂന്നാറില്‍നിന്നു മടങ്ങുമ്പോള്‍ ഹൈവേ പോലീസിന്റെ വലയിലാകുകയായിരുന്നു. കുട്ടികളുടെ മാതൃസഹോദരനാണെന്നു പറഞ്ഞു തടിതപ്പാനുള്ള നീക്കം പോലീസ്‌ മാതാപിതാക്കളെ വിളിച്ചു വിവരം തിരക്കിയപ്പോള്‍ പൊളിഞ്ഞു. വീട്ടുകാരോട്‌ കൂട്ടുകാരിയുടെ വീട്ടില്‍ പോകുന്നെന്നു പറഞ്ഞാണു സഹോദരിമാര്‍ 'ചേട്ടന്‍മാര്‍'ക്കൊപ്പം മുങ്ങിയത്‌. 


ചാവക്കാട്ട്‌ വീട്ടമ്മയെ മിസ്‌ഡ് കോള്‍ പ്രണയം പൊല്ലാപ്പിലാക്കിയതു സ്വര്‍ണത്തട്ടിപ്പിന്റെ രൂപത്തിലാണ്‌. രാത്രി സ്‌ഥിരമായി വന്ന മിസ്‌ഡ് കോളാണു ഭര്‍ത്താവു ഗള്‍ഫിലുള്ള വീട്ടമ്മയെ വീഴ്‌ത്തിയത്‌. മാന്യമായി സംസാരിച്ചു വിശ്വാസമാര്‍ജിച്ച യുവാവ്‌ ഒരുനാള്‍ നേരിട്ടു വീട്ടിലെത്തി. കള്ളക്കഥ പറഞ്ഞു വീട്ടമ്മയുടെ സ്വര്‍ണം കടംവാങ്ങിയാണു 'മാന്യസുഹൃത്തു' സ്‌ഥലംവിട്ടത്‌. സ്വര്‍ണം തിരിച്ചുതരാമെന്നു പറഞ്ഞ പല അവധികള്‍ കഴിഞ്ഞതോടെ യുവതി വെപ്രാളത്തിലായി. അതിനിടെ ഭര്‍ത്താവ്‌ നാട്ടിലെത്തുന്ന ദിവസമായതോടെ മനോവിഭ്രാന്തിയിലായി. നല്ലവനായ ഭര്‍ത്താവിന്റെ സാന്ത്വനത്തിലാണു യുവതി പഴയനിലയിലേക്കു തിരിച്ചുവന്നത്‌.


കോഴിക്കോട്‌ ജില്ലയില്‍ മാത്രം രണ്ടായിരത്തിലധികം സൈബര്‍ കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തെന്നാണു പോലീസിന്റെ കണക്ക്‌. മിസ്‌ഡ് കോളുകളിലൂടെ പരിചയപ്പെട്ടശേഷമുള്ള പീഡനത്തെക്കുറിച്ചുള്ള പരാതികളാണ്‌ ഏറെയും. കേസെടുക്കരുതെന്ന നിബന്ധനയോടെയാണു പരാതിക്കാര്‍ പോലീസിലും സൈബര്‍സെല്ലിലും വിവരമറിയിക്കുന്നത്‌. കൊയിലാണ്ടിക്കടുത്തുള്ള വിദ്യാര്‍ഥിനി മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട യുവാവിനെ തിരക്കി നാടുവിട്ടത്‌ അടുത്തിടെയാണ്‌. പോലീസ്‌ പിന്നീടു പ്രതിയെ പിടികൂടി. 2008നവംബര്‍ 17-ന്‌ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനികളായ വേണി, ജൂലി, അനിലബാബു എന്നിവര്‍ വിഷംകഴിച്ചു ജീവനൊടുക്കിയതു സഹപാഠികളുമായുള്ള അതിരുവിട്ട ബന്ധം മൊബൈല്‍ ഫോണ്‍ കാമറയില്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്‌തതിനേത്തുടര്‍ന്നായിരുന്നു. 


പ്ലസ്‌വണിനു പഠിക്കുന്ന മകളുടെ നിര്‍ബന്ധം സഹിക്കാതെയാണു കൊച്ചി തേവരയിലെ ഉദ്യോഗസ്‌ഥദമ്പതികള്‍ ആധുനിക മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുത്തത്‌. സ്‌കൂളില്‍ മൊബൈലിനു വിലക്കുണ്ടായിട്ടും, കൂട്ടുകാരികള്‍ക്കു മൊബൈലുണ്ടെന്നു പറഞ്ഞാണു മകള്‍ വഴക്കിട്ടത്‌. എന്നാല്‍ ഫോണ്‍ ലഭിച്ചശേഷം മകള്‍ക്കുണ്ടായ മാറ്റങ്ങള്‍ മനസിലാക്കാന്‍ അവര്‍ക്കു കഴിയാതെപോയി. സ്‌കൂളില്‍നിന്നു വീട്ടിലെത്തിയാല്‍ മൊബൈലില്‍ കിന്നാരം പറഞ്ഞിരുന്നതു കൂട്ടുകാരികളുമായാണെന്ന്‌ അവര്‍ കരുതി. എറണാകുളത്തെ പ്രശസ്‌തമായ സ്‌കൂളില്‍, പഠിക്കാന്‍ മിടുക്കിയായിരുന്ന അവളുടെ ജീവിതം മെല്ലെ വഴിതെറ്റുകയായിരുന്നു. രാത്രി വൈകിയെത്തിയ മിസ്‌ഡ് കോളില്‍ തുടക്കം. രാത്രിയിലെ മധുരഭാഷണങ്ങളിലൂടെ വളര്‍ന്ന ബന്ധത്തിനു സുഭാഷ്‌ പാര്‍ക്കിലെയും മറൈന്‍ഡ്രൈവിലെയും തണലുകള്‍ പോരാതെ വന്നപ്പോള്‍ ഹൗസ്‌ബോട്ടില്‍ ആലപ്പുഴയില്‍ പോയി ചുറ്റി. അത്തരമൊരു യാത്രയില്‍ അവളുടെ സൗന്ദര്യം മൊബൈലില്‍ പകര്‍ത്തിയ കാമുകന്‍ പിന്നീട്‌ അതുകാട്ടി ഭീഷണി തുടങ്ങിയപ്പോഴാണ്‌ അവള്‍ ചതിക്കുഴി തിരിച്ചറിഞ്ഞത്‌. ഒടുവില്‍ ആത്മഹത്യക്കായി മനസിനെ ഒരുക്കി മുറിയടച്ചപ്പോള്‍ കൃത്യസമയത്തു മാതാപിതാക്കള്‍ കതകില്‍ തട്ടിവിളിച്ചു. 10-ാം ക്ലാസില്‍ 94% മാര്‍ക്ക്‌ വാങ്ങിയ അവള്‍ ഇപ്പോള്‍ അങ്കമാലിയില്‍ മാനസികാരോഗ്യ വിദഗ്‌ധന്റെ ചികിത്സയിലാണ്‌. 


കോളിളക്കം സൃഷ്‌ടിച്ച കോതമംഗലം പെണ്‍വാണിഭക്കേസിലും മൊബൈല്‍ ഫോണായിരുന്നു വില്ലന്‍. സഹപാഠിയുടെ മൊബൈല്‍ നമ്പറില്‍ വിളിച്ച്‌ അശ്ലീലസംഭാഷണങ്ങള്‍ നടത്തിയാണു പെണ്‍കുട്ടിയെ പീഡനത്തിലേക്കു നയിച്ചത്‌. എറണാകുളം ജില്ലയിലെ പ്രശസ്‌തമായ വനിതാകോളജ്‌ ഹോസ്‌റ്റലില്‍ സഹപാഠിയുടെ നഗ്നത മൊബൈല്‍ കാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചതും അടുത്തിടെ. മൊബൈല്‍ കെണിയിലായ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി സഹപാഠികളെക്കൂടി കുരുക്കുന്ന സംഭവങ്ങളും ജില്ലയില്‍ ഏറെയുണ്ടായിട്ടുണ്ടെന്നു പോലീസ്‌ പറയുന്നു. കൂണുപോലെ പൊട്ടിമുളയ്‌ക്കുന്ന മൊബൈല്‍ കടകള്‍ ഇത്തരക്കാരുടെ സ്‌ഥിരം താവളമാണ്‌. അശ്ലീല ക്ലിപ്പിംഗുകള്‍ കുട്ടികളിലെത്തുന്നത്‌ ഇത്തരം കടകളിലൂടെയാണ്‌. ബിരുദവിദ്യാര്‍ഥിനിയുടെയും ഭര്‍ത്താവ്‌ വിദേശത്തുള്ള വീട്ടമ്മയുടെയും ഉള്‍പ്പടെ അശ്ലീല സംഭാഷണങ്ങള്‍ ഇന്റര്‍നെറ്റില്‍ സുലഭം. 


കായംകുളം ചേരാവള്ളിയില്‍ മധ്യവയസ്‌കയുടെ ജീവന്‍ കവര്‍ന്നതു പാലക്കാട്‌ സ്വദേശിയുമായുള്ള അടുപ്പമാണ്‌. ഫോണില്‍ പരിചയപ്പെട്ട യുവാവിനെ വീട്ടിലേക്കു ക്ഷണിച്ചുവരുത്തുകയായിരുന്നു റഷീദയെന്ന വീട്ടമ്മ. ഉത്തേജകമരുന്നെന്ന വ്യാജേന ഉറക്കഗുളിക നല്‍കിയശേഷം 'കാമുകന്‍' റഷീദയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി ആറരപവന്റെ ആഭരണങ്ങളുമായി കടന്നു. കാമുകന്റെ ശല്യം സഹിക്കാതെ വീട്ടമ്മ വിഷംകൊടുത്തു കൊലപ്പെടുത്തിയതു കായംകുളം കൃഷ്‌ണപുരത്താണ്‌. നക്കനാല്‍ രാജ്‌നിവാസില്‍ മിഷിയാരാജ്‌ ചവറ സ്വദേശിയായ കാമുകന്‍ സനല്‍കുമാറി(35)നെ 2010 മേയ്‌ നാലിനാണു കൊലപ്പെടുത്തിയത്‌. ഫോണിലൂടെ വളര്‍ന്ന ബന്ധം അവിഹിതബന്ധത്തിലെത്തുകയും പിന്നീടു പണംചോദിച്ചു നിരന്തരം ശല്യപ്പെടുത്തുകയും ചെയ്‌തതോടെയാണു സനലിനെ ഇല്ലാതാക്കാന്‍ മിഷയ തീരുമാനിച്ചത്‌. 


ബംഗളുരുവില്‍ എം.എസ്സി. നഴ്‌സിംഗ്‌ പഠനത്തിനിടെ പരിചയപ്പെട്ട ജൂനിയര്‍ വിദ്യാര്‍ഥിയുമായുള്ള മൊബൈല്‍ ഫോണ്‍ ബന്ധമാണു ഹരിപ്പാട്‌ പള്ളിപ്പാട്‌ സ്വദേശിയായ ഷീബയെ വധിക്കാന്‍ ഭര്‍ത്താവിനെ പ്രേരിപ്പിച്ചത്‌. രാത്രി ഫോണിലൂടെ കാമുകനുമായി നിരന്തരം സംസാരിക്കുന്നതു കണ്ടെത്തിയ ഭര്‍ത്താവ്‌ കൊലയാളിയായി. വിവാഹമോചിതയാണെന്നു പറഞ്ഞു വിശ്വസിപ്പിച്ചതിനാലാണു ഷീബയുമായി അടുപ്പം പുലര്‍ത്തിയതെന്നായിരുന്നു യുവാവിന്റെ മൊഴി. ചെങ്ങന്നൂരില്‍ അധ്യാപികയുമായുള്ള മൊബൈല്‍ ഫോണ്‍ ചങ്ങാത്തം യുവാവിന്റെ ജീവന്‍ നഷ്‌ടപ്പെടുത്തിയതും അടുത്തിടെ. അധ്യാപികയുടെ ഭര്‍തൃസഹോദരന്‍ ബന്ധം ചോദ്യം ചെയ്‌തപ്പോള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ചെറിയനാട്‌ സ്വദേശിയായ യുവാവ്‌ ട്രെയിനിടിച്ചു മരിക്കുകയായിരുന്നത്രേ.


ഒന്നരവര്‍ഷം മുമ്പാണു കാമുകനൊപ്പം പൊന്നാനിയില്‍ കടല്‍ കാണാനെത്തിയ യുവതിയെ മൂന്നിലേറെപ്പേര്‍ ചേര്‍ന്നു പീഡിപ്പിച്ചത്‌. കാമുകനെ അടിച്ചോടിച്ച യുവാക്കള്‍ യുവതിയെ കടലിന്റെ സുരക്ഷാഭിത്തിക്കടുത്തു കൊണ്ടുവന്നു മാനഭംഗപ്പെടുത്തി. ഈ രംഗം മൊബൈലില്‍ പകര്‍ത്തുകയുംചെയ്‌തു. ചിത്രങ്ങള്‍ ബ്ലൂടൂത്ത്‌ വഴിയും ഇന്റര്‍നെറ്റിലും പ്രചരിച്ചതോടെ പ്രതികളെ പോലീസ്‌ പിടികൂടി.


കാമുകനൊപ്പം കറങ്ങുന്നതു വീട്ടിലറിയിച്ച യുവാവിനെ സ്‌കൂള്‍ വിദ്യാര്‍ഥിനി കുടുക്കിയത്‌, പീഡിപ്പിച്ചു മൊബൈല്‍ ഫോണില്‍ ചിത്രമെടുത്തെന്ന പേരില്‍! പാലക്കാട്‌ വടക്കഞ്ചേരിയിലാണു സംഭവം. മൂന്നുപേര്‍ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നു കാട്ടി പ്ലസ്‌ടു വിദ്യാര്‍ഥിനിയാണു പോലീസില്‍ പരാതി നല്‍കിയത്‌. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ സംഭവം കെട്ടിച്ചമച്ചതാണെന്നു തെളിഞ്ഞു. മംഗലംഡാമിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന കിഴക്കഞ്ചേരി അമ്പിട്ടന്‍തരിശ്‌ വേളാമ്പുഴ സ്വദേശിയായ വിദ്യാര്‍ഥിനിയും കാന്തളം സ്വദേശിയുമായി പ്രേമത്തിലായിരുന്നു. കാമുകനൊപ്പം പാലക്കാട്ടും തൃശൂരിലും കറങ്ങി തിരിച്ചെത്തിയപ്പോഴേക്കു വിവരം വീട്ടിലറിഞ്ഞു. അതോടെ പെണ്‍കുട്ടി അടവുമാറ്റി. വീട്ടില്‍ വിവരമറിയിച്ച യുവാവു തട്ടിക്കൊണ്ടുപോയി മൊബൈലില്‍ ചിത്രമെടുത്തെന്നായി പരാതി. യുവാവ്‌ പറഞ്ഞപ്രകാരം കാമുകനെ പോലീസ്‌ ചോദ്യം ചെയ്‌തപ്പോള്‍ വിദ്യാര്‍ഥിനി പറഞ്ഞതെല്ലാം കെട്ടിച്ചമച്ചതാണെന്നു കണ്ടെത്തി. വടക്കഞ്ചേരിയിലെ ധനികകുടുംബാംഗമായ പെണ്‍കുട്ടി അടുത്തിടെ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടിയതും മൊബൈല്‍ ഫോണ്‍ പരിചയത്തിലൂടെയാണ്‌. വീട്ടുകാരുടെ രഹസ്യാന്വേഷണത്തില്‍ വിദ്യാര്‍ഥിനിയെ കാമുകനൊപ്പം കോയമ്പത്തൂരില്‍ കണ്ടെത്തി.


മൊബൈല്‍ പ്രണയത്തിനൊടുവില്‍ പതിനേഴുകാരി കാമുകനെ തേടിയെത്തിയതും തിരസ്‌കരിക്കപ്പെട്ടപ്പോള്‍ ജീവനൊടുക്കിയതും കോട്ടയത്ത്‌. കുമരകം സ്വദേശിയായ പെണ്‍കുട്ടി കോട്ടയം നഗരപ്രദേശത്തെ യുവാവുമായി പരിചയപ്പെട്ടതു മൊബൈല്‍ ഫോണിലൂടെയാണ്‌. ബന്ധം വളര്‍ന്നതോടെ പെണ്‍കുട്ടി യുവാവിനെ തേടിയെത്തി. യുവാവ്‌ തിരസ്‌കരിച്ചതോടെ പെണ്‍കുട്ടി ബഹളംവച്ചു. തുടര്‍ന്നു പോലീസ്‌ യുവാവിനെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി കേസൊതുക്കി. പിന്നീടു വീട്ടിലെത്തിയ പെണ്‍കുട്ടി മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തുകയും മൂന്നാംനാള്‍ മരിക്കുകയുമായിരുന്നു. സംഭവം വിവാദമാകാതെ ഒതുക്കിത്തീര്‍ക്കാന്‍ രാഷ്‌ട്രീയപ്പാര്‍ട്ടികളും രംഗത്തിറങ്ങി

Saturday, April 16, 2011

SSF ചരിത്രം രചിച്ച ഇന്നലെകള്‍..




എസ്‌ എസ്‌ എഫ് :കേരളത്തിലെ ഇസ്ലാമിക പ്രബോധന രംഗത്ത് നിസ്തുലധ്യയങ്ങള്‍ രചിച്ച പ്രസ്ഥാനമാണ്‌ എസ്‌ എസ്‌ എഫ് വിദ്യാര്‍ഥി യുവജന പ്രസ്തനങ്ങള്‍ക്കിടയില്‍ ഇസ്ലാമിലെ തനതു വീക്ഷണങ്ങള്‍ പ്രചരിപ്പിച്ച് കരുത്തുറ്റ ഒരു ധര്‍മ്മാധിഷ്ട്ടിത സമൂഹത്തെ പടുതുയര്തുകയാണ് എസ്‌ എസ്‌ എഫിന്റെ ലക്‌ഷ്യം
ചരിത്രം രചിച്ച ഇന്നലെകള്‍..
ചരിത്രത്തിനും മുമ്പേ വര്‍ത്തമാനങ്ങള്‍..!!


എ പി അബൂബക്കര്‍ അന്‍സാറാബാദ് 

തീ ചൂളയിലേക്കായിരുന്നു പിറന്നു വീണത്‌.അനിവാര്യതയുടെ അവസാന താളും മറിഞ്ഞു പോയ വല്ലാത്ത ഒര് കലാസന്ധിയായിരുന്നുവത്രേ അത്.വഹാബി വിദ്യാര്‍ത്ഥി സംഘടനയില്‍ സന്തോഷം പങ്കിട്ടവര്‍ക്ക് സുന്നി വിദ്യാര്‍ത്ഥി കൂട്ടായ്മയോട് അലര്‍ജി.അകത്ത് നിന്നും പുറത്തു നിന്നും പാര പണിതവര്‍.പക്ഷെ..ബാല്യ കൌമാരങ്ങളിലെ അസാമാന്യ വളര്‍ച്ച കണ്ട് ആലോസരപ്പെട്ടവരും സ്വാഭാവികം.

ധൈഷണികതയുംആത്മാര്‍ത്ഥതയും മുഖമുദ്രയായപ്പോള്‍ SSF ന്‍റെ വളര്ച്ച കാലംസാകൂതം നോക്കി നിന്നു.
സമരാഭാസങ്ങളുടെ ഘോഷയാത്രകള്‍ക്കിടയില്‍ സംഘടനയുടെ മുദ്രാവാക്യങ്ങള്‍ക്ക് പ്രേക്ഷകരേറി.
1970 ജൂണ്‍ 16 ന് പുറത്തിറങ്ങിയ " സുന്നീ ടൈംസില്‍ "വിദ്യാര്‍ത്ഥികളെ നമുക്ക് സംഘടിക്കാം എന്ന ഇസ്മായില്‍ വഫയുടെ ലേഘനത്തില്‍ തുടങ്ങി വാദപ്രതിവാദങ്ങളുടെ നൈരന്തര്യതയില്‍ ചുട്ടെടുത്ത് എഴുപത്തിമൂന്നില്‍ എത്തിയപ്പോഴേക്കും ജാമിഅ നൂരിയ്യയുടെ മടിത്തട്ടിലേക്ക് പിറന്നു വീഴുകയായിരുന്നു.

കാമ്പസുകളില്‍ പേക്കൂത്തുകള്‍ അരങ്ങു തകര്‍ക്കുന്നു.പൂമാലകള്‍ക്ക് പകരം ഗുരു മുഖത്തേക്ക് കല്ലും തെറിയും പതിക്കുന്നു.ഘരാവോയും പടിപ്പുമുടക്കും നിത്യ സംഭവങ്ങള്‍ ആകുന്നു. ഭൌതിക കലാലയങ്ങളില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടും കേട്ടുമറിഞ്ഞ പണ്ഡിതര്‍ സുന്നീ വിദ്യാര്‍ത്ഥി സംഘടനയുടെ ജനനത്തിനു ആദ്യമാദ്യം തടസ്സം നിന്നത് സ്വാഭാവികം.പ്ക്ഷെ അനിവാര്യതയുടെ അവസാന വാക്കുകളില്‍ ഒര് പുത്തന്‍ ലോകത്തിനായി ധര്‍മ്മ വിപ്ലവ ധ്വനിയും,പിടുച്ചുയര്‍ത്താന്‍ പണ്ഡിതര്‍ ആഹ്വാനം ചെയ്തു.
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസിടന്റ്റ് ,സെക്രട്ടറി ബഹാഉദ്ധീന്‍ കൂരിയാട്, ഓഫീസ് ജാമിഅ നൂരിയ്യയിലെ തക്കാളിപ്പെട്ടി.ഒര് നൂറു പേജ് നോട്ടുപുസ്തകത്തില്‍ മിനുട്സും തീരുമാനങ്ങളും അക്കോന്റും.
ആകാശസീമകള്‍ക്കപ്പുറം പടര്‍ന്നു പന്തലിച്ച മഹാ വൃക്ഷത്തിന്റെ വേരും തണ്ടും.1976 ല്‍ വിവിധ ഇടങ്ങളില്‍ യൂനിറ്റ് രൂപീകരണമായി.എല്ലാം സുന്നി സമൂഹത്തിനു പുതുമയുള്ള കാഴ്ചയായി.ഓരോ ചില്ലിക്കാശും
സൂക്ഷ്മതയുടെ അരിപ്പയിലൂടെ മാത്രം പുറത്ത് വന്നു.

1977 ല്‍ ജാമി അ നൂരിയ്യയില്‍ സംഘടനാ ചരിത്രത്തിലെ ആദ്യ ക്യാമ്പ്.വിവിധ ജില്ലകളില്‍ നിന്നുമായി ഇരുന്നൂറിലധികം പ്രതിനിധികള്‍.ദാരിദ്ര്യത്തിന്റെ തീ ചൂളയിലും അല്ലറ ചില്ലറ പിരിവുകള്‍ കൊണ്ടാണ് ക്യാംപംഗങ്ങള്‍ക്ക് ഭക്ഷണമൊരുക്കിയത് .സംഘടനാ കെട്ടുറപ്പിനും ശാസ്ത്രീയതക്കും മികവും പരിശീലന കളരിയുമായി മാറിയ ക്യാമ്പുകളുടെ തുടക്കമായിരുന്നു അത്.

1979 സംഘടനാ ചരിത്രത്തിലെ വേറിട്ട ഒരദ്ധ്യായം. " സുന്നത്ത് ജമാഅത്തിനെതിരെ ആര് തിരിഞ്ഞാലും അവരെ തോല്പിക്കണം ." സമസ്തയുടെ ധീരമായ നിലപാട്.രംഗം പഞ്ചായത്ത് ഇലക്ഷന്‍. പ്രസിടന്റ്റ് ഹൈദരലി ശിഹാബ് തങ്ങള്‍ വഹാബി സ്ഥാനാര്‍ത്തിക്ക് അനുകൂലമായി പ്രസ്താവനയിറക്കി.എതിര്‍പ്പുകള്‍ ഒഴുകിയെത്തി.പ്രസിഡന്റിനെ ഒഴിവാക്കാന്‍ വരെ ആവശ്യമുയര്‍ന്നു.മലപ്പുറത്ത് നടന്ന യോഗത്തില്‍ തങ്ങള്‍ രാജിവെച്ച് ഇറങ്ങിപ്പോയി. ചന്ദ്രിക യുടെ ഭാഷയില്‍ പറഞ്ഞാല്‍ എസ് എസ് എഫ് പിരിച്ചുവിട്ടു.നിയോഗം പോലെ..സംഘടന സമചിത്തത കൈ വെടിഞ്ഞില്ല.അബൂബക്കര്‍ ശര്‍വാനിയെ ആക്ടിംഗ് പ്രസിടന്ടാക്കി യോഗം പൂര്‍ത്തിയാക്കി.അന്ന് രാത്രി 11 : 30 - കെ എം എ റഹീം സാഹിബ് , എന്‍ അലി അബ്ദുള്ള, ടി പി അബൂബക്കര്‍ സംഘാടക ത്രയങ്ങള്‍ മുപ്പത് കിലോമീറ്റര്‍ നടന്നു ചേരൂര്‍ എത്തി.രാജി പിന്‍വലിപ്പിക്കാന്‍ ശ്രമം നടന്നെങ്കിലും വിഫലമായി.

1980 ല്‍ സംഘടനയുടെ ആദ്യ സമ്മേളനം മഞ്ചേരിയില്‍ ..ഏറനാട് താലൂക്ക് സമ്മേളനം .ചരിത്രം രചിച്ചു.
എണ്‍പത്തി ഒന്നില്‍ തിരൂര്‍ കോരങ്ങത്തു മൈതാനിയില്‍ നടന്ന സമ്മേളനത്തിലാണ് SSF ആദ്യമായി പ്രകടനം നടത്തിയത്.അതോടെ രാഷ്ട്രീയ ഏമാന്മാരുടെ കണ്ണുരുട്ടല്‍ ശക്തമായി.പ്ക്ഷെ,ഒര് സമൂഹത്തെ ഉന്നതിയുടെ ഉദ്ധയനങ്ങള്‍ക്ക് പാകമാക്കിയെടുക്കാന്‍ പ്രതിജ്ഞ എടുത്ത ധര്‍മ്മ സഖാക്കള്‍ പിറകോട്ടു പോയില്ല.
1983 ഡിസമ്പര്‍ 22 ,23, 24 കോഴിക്കോട് ഹിദായത്ത് നഗര്‍ .അശ് റത്തുന്‍ കാമിലയുടെ ഉള്പുളകങ്ങളില്‍ വീര്‍പ്പുമുട്ടുകയാണ് നഗര വീചികള്‍.മുന്‍ ചിത്രങ്ങളില്ലാത്ത പത്താണ്ടുകള്‍.നെരിപ്പോടില്‍ ചുട്ടെടുത്ത ബാല്യ കാലം ,തിരിഞ്ഞു നോക്കുമ്പോള്‍ ഒര് നൂറ്റാണ്ടിന്റെ കര്‍മ്മ സായൂജ്യം.വാര്‍പ്പുമാത്രുക എതുമില്ലാത്ത ദശവാര്ഷികാഘോഷം.ഒര് വറ്ഷം നീണ്ടു നിന്ന സമ്മേളന പ്രവര്‍ത്തനങ്ങള്‍.ഇല്ലായ്മയുടെ കണ്ണീര്‍ച്ചാലുകള്‍ കടന്ന് പുതു ജീവന്‍ പകര്‍ന്നത് ആത്മാര്പ്പണത്തിന്റെ മതകീയ ബോധം. വായനയുടെ പുതിയ സമര മുഖം തുറന്നു രിസാലയുടെ മുന്നേറ്റവും കൂടിയായപ്പോള്‍ SSF ന്‍റെ ശബ്ദം കേരളീയ പൊതു സമൂഹം സാകൂതം
കാതോര്‍ത്തിരുന്നു .

രിസാലയുടെ ഓരോ ലക്കവും മനതലങ്ങളില്‍ ദുഃഖം കോറിയിട്ടാണ് കടന്ന് പോകുന്നത്.രണ്ട് മുഖങ്ങള്‍ നമ്മെ എന്നും ഈറനണിയിക്കാന്‍ പോന്നതാണ്.മര്‍ഹൂം അബ്ദുറസാഖ് കൊറ്റിയും വെള്ളില ഉസ്താദും.പ്രാര്‍ത്ഥനാ വച്ചസ്സുകളില്‍ എന്നും അവര്‍ നമ്മോടൊപ്പം ഉണ്ടാവട്ടെ..രിസാലയുടെ ഓരോ ചുവട് വെപ്പിലും ഇവരുടെ വിയര്‍പ്പ് കണങ്ങള്‍ ദര്‍ശിക്കാം.1983 നവംബറില്‍ മാസികയായി പ്രകാശനം ചെയ്യപ്പെട്ട രിസാല എണ്‍പത്തി ഒന്‍പതു ജനുവരി മുതല്‍ ദ്വൈ വാരികയായും തൊണ്ണൂറ്റി നാല് ജൂണ്‍ മുതല്‍ വാരികയായും രംഗത്തെത്തിയത്തില്‍ വെള്ളിലയുടെ കര്‍മ്മ കുശലത സ്മരണീയമാണ്.എഡിറ്ററും തൊഴിലാളിയും വിതരനക്കാരനും എല്ലാം ഉസ്താദ് തന്നെ..സ്വന്തം റൂം ഓഫീസും .
സുന്നി വിദ്യാര്തികള്‍ക്ക് വിപ്ലവങ്ങളുടെ നാള്‍വഴികളില്‍ പുതിയ ദിശാബോധം നല്‍കി എസ് എസ് എഫ്.അക്രമോല്സുകതയും ആക്രോശങ്ങളും വിപ്ലവങ്ങളുടെയും സമരങ്ങളുടെയും പര്യായമായി മനസ്സിലാക്കപ്പെട്ട ലോകത്ത് യദാര്‍ത്ഥ സമരം കാണിച്ചു കൊടുത്തു എസ് എസ് എഫ്.കാലം കാതോര്‍ത്ത സമരസാര ചരിതങ്ങളാണ്‌ സംഘടനയെ വ്യത്യസ്തമാക്കിയത്.

എണ്‍പത്തി അഞ്ചിലെ യുവജന വര്‍ഷാചരണം മുതല്‍ അല്‍ ഇസ്വാബ വരെ എത്തിനില്‍ക്കുന്നു പ്രസ്തുത വിജയ ഗാഥ.
എണ്‍പത്തി ആറിലെ ലോക സമാധാന വര്‍ഷാചരണം.ലഹരിക്കെതിരെ,പാന്‍മസാല വിരുദ്ധ കാമ്പയിന്‍, ആണവ വിരുദ്ധ റാലികള്‍.സാക്ഷരതാ കാമ്പയിന്‍ ,അവകാശ സംഗമം, മീലാദ് കാംപയിനുകള്‍,ശരീഅത്ത് സംരക്ഷണ പ്രക്ഷോപങ്ങള്‍.ഭവന പദ്ധതികള്‍,സ്നേഹം മരിക്കരുത് നമുക്ക് ജീവിക്കണം,വിദ്യയുടെ വിളക്കത്തിരിക്കാം കാമ്പയിനുകള്‍,സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങള്‍, സൈബര്‍ കുറ്റ കൃത്യങ്ങള്‍ക്കെതിരെ, അവസാനിക്കാത്ത അലയൊലികളുമായി വിജയ ലഹരിയില്ലാതെ മുന്നേറുകയാണ് ഈ ധര്‍മ്മ രഥം.
സ്കൂള്‍ പാഠ പുസ്തകത്തിലെ തിരിമറികള്‍.പ്രത്യേകിച്ച് അറബി ഭാഷ സമരം , എസ് എസ് എഫിന്റെ സമര ചരിത്രത്തെ എന്നും ധന്യമാക്കാന്‍ പോന്നവയാണ്.പ്രവാചക നിന്ദ്യ പരാമര്‍ശങ്ങള്‍ പാഠ പുസ്തകത്തില്‍ പ്രത്യക്ഷപ്പെട്ടതിനെതിരെയാണ് ആധുനിക ഇസ്ലാമിന്റെ ഈ ദൌത്യ സേന ആദ്യം പ്രതികരിച്ചത്. എസ് എസ് എഫുകാര്‍ അറബി ഭാഷക്കെതിരാണെന്നു പ്രചരിപ്പിച്ചു സമരം അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിച്ചെങ്കിലും കാലത്തിന്റെ കരിങ്കോട്ടകളില്‍ സത്യം പ്രതിധ്വനിച്ചു. സമരാധ്യായങ്ങളിലെ പൊന്‍ തൂവലാണ് പാലപ്പറ്റ പള്ളി സമരം.ഗ്രാമീണ നിഷ്കളങ്കത മുതലെടുത്ത്‌ പള്ളി പൂട്ടിക്കാന്‍ വരെ നജദിയന്‍ സൈദ്ധാന്തികര്‍ക്ക് അറപ്പുണ്ടായില്ല.സമാധാനത്തിന്റെ വെള്ളരിപ്രാവുകളായി സകല കവാടങ്ങളിലും ചെന്ന് നോക്കി എങ്കിലും ഫലം ഉണ്ടായില്ല.മലപ്പുറം തങ്ങളുടെ തറവാട് സ്വത്താണെന്ന് അഹങ്കരിച്ചു നടക്കുന്ന സമുദായ പാര്‍ട്ടിയുടെ യദാര്‍ത്ഥ നപുംസകത്വം സുന്നികള്‍ക്ക് മനസ്സിലാക്കി കൊടുത്ത ഒരു സമരം കൂടി ആയിരുന്നു അത്.ആര്‍ ടി ഓ മാര്‍ച്ചും മറ്റു പ്രക്ഷോപ പരിപാടികളും മലപ്പുറം വെള്ളപ്പട്ടാളത്തിന്റെ ചൊല്പടിയിലാണെന്ന് തെളിയിച്ചു.അവസാനം ആത്മാര്‍ത്ഥ സേവനത്തിന്റെ പ്രതിഫലം എന്നോണം സുന്നികള്‍ക്ക് പള്ളി തിരിച്ചു കിട്ടിയത് ചരിത്രം.

ധര്മ്മാരവങ്ങള്‍ക്ക് വിപ്ളവ വീര്യം പകര്‍ന്നു മുമ്പേ പറന്ന പൊന്‍ വദനങ്ങള്‍..
ഈ ധര്‍മ്മ രഥത്തിന് ഇരുണ്ട വഴികളില്‍ ഇന്നും നിറ വെട്ടങ്ങളായി പ്രഭ പരത്തുന്ന വിളക്കുമാടങ്ങള്‍ .. ഒടുങ്ങാത്ത ധര്‍മ്മ ശബ്ദം "ഓ ഖാലിദ്‌ സാഹിബെന്ന അജയ്യ പോരാളി.. സ്നേഹ റസൂലിന്റെ തിരു ചാരത്തു അന്തിയുറങ്ങുന്ന സ്നേഹ നിലാവ് "വെള്ളില ഉസ്താദ്‌, ചുടുചോര ചിന്തി ശഹാദത്തിന്റെ മാധുര്യമനുഭവിച്ച കുഞ്ഞുവും, കുഞ്ഞിമോന്‍ ഫൈസി ഉസ്താദും , പൂകോടന്‍ അബ്ദുക്കയും , അമ്പലക്കണ്ടി അബ്ദുല്‍ ഖാദിരും, കാരാതോട് അബ്ദുള്ളയും.. മറ്റു ഒട്ടനേകം ധീര വിപ്ളവ പോരാളികളും.. മുത്ത്‌ ബദ് രീങ്ങള്‍ക്കൊപ്പം അനുഗ്രഹീത ജന്നാത്തില്‍ ഹരിത ധവള നീലിമയുടെ വാഹകര്‍ക്കൊന്നിക്കാന്‍ നാഥന്‍ അനുഗ്രഹിക്കട്ടെ..ആമീന്‍

അതെ, സമരാധ്യായങ്ങള്‍ അവസാനിക്കുന്നില്ല.നജാത്ത് നഗറും ധര്‍മ്മ പുരിയും മദീന മഖ്ദൂമും ഖാലിദിയ്യയും വാദി ഖുബാഉം സമ്മാനിച്ച SSF . യുവത്വത്തിന്റെ സമരാവേഷങ്ങളുടെ ഉത്തമ പ്രതിഫലനങ്ങളായി. മെയ്യും മനസ്സും അന്ന്യനു അടിയറ വെക്കുന്ന ആധുനികന്‌ താക്കീതായി ഇടനെഞ്ചു തുളക്കുന്ന മുദ്രാ വാക്യങ്ങള്‍.
സാംസ്കാരിക സാമ്രാജ്യത്വം വിസമ്മതിക്കുക " കലുഷ നിലങ്ങളില്‍ ധാര്‍മ്മിക പ്രതിരോധം " നെഞ്ചുറപ്പുണ്ടോ നേരിന്റെ പക്ഷത്ത് നില്ക്കാന്‍" ഒറ്റപ്പെട്ടവനെ ചെന്നായ പിടിക്കും-ധര്‍മ്മ പക്ഷത്ത് സംഘം ചേരുക" SSF സമ്മേളന പ്രമേയങ്ങളുടെ പ്രസക്തി മനസ്സിലാകാത്തവരായി ഇന്ന് പ്രബുദ്ധ കേരളത്തില്‍ ആരുമുണ്ടാവില്ല.
സാമ്രാജ്യത്വ കുത്തകകളുടെ ചരട് വലികള്‍ക്കൊത്ത് മതം ഇളവു ചെയ്യുന്ന പുത്തന്‍ വാദികള്‍ ഈ ധര്‍മ്മ സാഗരത്തില്‍ മുങ്ങിത്താണു.അരാജകത്വം കൊടികുത്തി വാഴുന്ന തെരുവുകളില്‍ ധാര്‍മ്മിക പ്രതിരോധത്തിന്‍റെ പടയാളികള്‍ ജിഹാദിന്‍റെ പുതിയ ഗാഥ രചിച്ചു.
അതെ... വൃണിത ഹൃദയങ്ങളുടെ ശ്യാമ രക്തം പുരണ്ട ജീര്‍ണ്ണ മാലിന്യങ്ങളുടെ നെയ്പാട കലങ്ങിയ ആത്മ നൊമ്പരങ്ങളുടെ അഗ്നിദ്രാവകങ്ങളിലൂടെ അതി കഠിനമായി തുഴഞ്ഞു ധര്‍മ്മത്തിന്‍റെ പുതിയ യുദ്ധക്കളത്തില്‍
SSF ചരിത്രം തിരുത്തുകയാണ്.നന്മയുടെ ഓരം ചേരാന്‍ നെഞ്ചുറപ്പുള്ള യുവത്വം പടക്കളത്തില്‍ ഇറങ്ങുക ..!!

ദുരിതങ്ങളുടെ പെരുമഴപ്പാച്ചിലില്‍
ഒഴുക്കിനെതിരെ പൊരുതി നില്‍ക്കാന്‍
നെഞ്ചുറപ്പുള്ള ഒര് സംഘം ..SSF ..
കൊടുങ്കാറ്റിലും കെട്ട് പോകാത്ത
വിശ്വാസത്തിന്‍റെ വെളിച്ചവുമായി
ഇരുള്‍ മൂടിയ സാമൂഹിക പരിസരത്ത്
കര്‍മ്മ ഗോദയിലാണ് SSF ...
രോഷത്തിന്‍റെ ഇടിമുഴക്കി
പ്രതിഷേധത്തിന്‍റെ മിന്നല്‍ പിണരുകളുതിര്‍ത്തു
പ്രതീക്ഷകളുടെ പേമാരി- വര്‍ഷിച്ച്
പോര്‍ക്കളം കീഴടക്കിയിരിക്കുന്നു SSF ...
കാരിരുമ്പ് തോല്‍ക്കുന്ന ഉരുക്ക് മുഷ്ടികള്‍ ഉയര്‍ത്തി
ഉറക്കെ വിളിക്കുക ..
എസ് എസ് എഫ് സിന്ദാബാദ് ധാര്‍മ്മിക വിപ്ളവം സിന്ദാബാദ്