Showing posts with label ലേഖനങ്ങള്‍. Show all posts
Showing posts with label ലേഖനങ്ങള്‍. Show all posts
Wednesday, February 18, 2015
കര്‍മനിരതമായ ജീവിതം © #SirajDaily ● Read more ► http://www.sirajlive.com/2015/02/18/165492.html
കര്‍മനിരതമെന്ന് ചിലരുടെ ജീവിതത്തെ സംബന്ധിച്ച് ആലങ്കാരികമായി വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ എം എ ഉസ്താദിന്റെ കാര്യത്തില്‍ ആലങ്കാരികമല്ല, തികച്ചും വസ്തുനിഷ്ഠമാണ് ഈ വിശേഷണം. പുലര്‍ച്ചെ തഹജ്ജുദിന് എഴുന്നേല്‍ക്കുന്നത് മുതല്‍ രാത്രി ഉറങ്ങാന്‍ പോകുന്നത് വരെ നിസ്‌കാരം, ഖുര്‍ആന്‍ പാരായണം, വിര്‍ദുകള്‍, ദര്‍സ്, സ്ഥാപന മേല്‍നോട്ടം, എഴുത്ത് എന്നിങ്ങനെ നിരന്തരം കര്‍മധന്യമായിരിക്കും ആ ജീവിതം. ഉപകാരപ്രദമായ ഒരു വിഷയത്തിനല്ലാതെ അനാവശ്യമായ ഏതെങ്കിലും കാര്യത്തിലോ, സംസാരങ്ങളിലോ അദ്ദേഹം ഏര്‍പ്പെടാറില്ല. ചിലപ്പോള്‍ മറ്റുള്ളവരുമായി സംഭാഷണത്തിലേര്‍പ്പെട്ടിരിക്കെ തന്നെ എഴുത്തും മുത്വാലഅയും നടക്കുന്നുണ്ടാകും. ജീവിതത്തില്‍ എം എയെപ്പോലെ കൃത്യനിഷ്ഠ പാലിക്കുന്ന നേതാക്കള്‍ അപൂര്‍വമാണ്. അദ്ദേഹവുമായി പലപ്പോഴും അടുത്തിടപഴകാന്‍ അവസരം ലഭിച്ച പി എ കെ മുഴപ്പാലയുടെ വാക്കുകള്‍: ‘കൃത്യനിഷ്ഠയിലും, സമയനിഷ്ഠയിലും തുല്യതയില്ലാത്ത മാതൃകയുള്ള ഉസ്താദ് ഞങ്ങള്‍ക്ക് ഒരത്ഭുതമായിരുന്നു. ദിവസത്തിലെ ഓരോ മിനുട്ടിലും കൃത്യമായ പരിപാടിയുണ്ടായിരിക്കും ഉസ്താദിന്. ദര്‍സിന് ഭംഗം വരാതെ പൊതുപരിപാടികളും സാഹിത്യസൃഷ്ടികളും, മറ്റിതര സേവനങ്ങളും നിര്‍വഹിക്കുകയും, സമസ്തയുടെ വിവിധ യോഗങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും സ്റ്റേറ്റ് ബസിലും ട്രെയിനിലുമൊക്കെ ചാടിക്കയറുകയും ചെയ്യുന്ന ഉസ്താദ് ഒന്നിനും സമയം പാഴാക്കിയിരുന്നില്ല. രാത്രി മുന്ന് മണിക്കും മൂന്നരക്കുമൊക്കെ പരിപാടി കഴിഞ്ഞെത്തുന്ന അദ്ദേഹം അല്‍പ്പമൊന്ന് മയങ്ങി തഹജ്ജുദിന് എഴുന്നേല്‍ക്കുകയും സുബ്ഹിക്ക് എഴുനേല്‍ക്കാന്‍ മുതഅല്ലിംകളെ തട്ടിയുണര്‍ത്തുകയും ചെയ്യുന്നു
© #SirajDaily ● Read more ► http://www.sirajlive.com/2015/02/18/165492.html
മുമ്പേ പറന്ന പക്ഷി © #SirajDaily ●
കാലത്തിന്റെ ചുമരെഴുത്ത് വായിച്ച് അടിസ്ഥാന സ്വഭാവത്തില്‍ വിട്ടുവീഴ്ച കാണിക്കാതെ നൂതനാശയങ്ങള്‍ സമൂഹത്തിന് മുമ്പില്‍ അവതരിപ്പിക്കുക എന്ന ശ്രമകരമായ ജോലി ഏറ്റെടുത്ത കേരളത്തിലെ പണ്ഡിതവരേണ്യരില്‍ പ്രമുഖരായിരുന്നു എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍. നിറഞ്ഞ പാണ്ഡിത്യവും തെളിഞ്ഞ ചിന്തയും, ആര്‍ജവമുള്ള അദ്ദേഹത്തിന്റെ ചുവടുവെയ്പുകള്‍ക്ക് കരുത്ത് പകര്‍ന്നു. പുറമെ നിന്ന് നോക്കുന്നവര്‍ യാഥാസ്ഥിതികരിലെ യാഥാസ്ഥിതികനായി ഉസ്താദിനെ വിലയിരുത്തിയെങ്കിലും മുമ്പേ നടന്ന പക്ഷിയാണദ്ദേഹമെന്ന് കൂടുതലാരും മനസ്സിലാക്കിയില്ല. കാലത്തിന്റെ കുളമ്പടി ശബ്ദം സശ്രദ്ധം ശ്രവിച്ച് സമൂഹത്തിന് സന്ദേശവും മുന്നറിയിപ്പും താക്കീതും നല്‍കാന്‍ അദ്ദേഹം കാണിച്ച ധൈഷണികമായ സത്യസന്ധതയാണ് സുന്നികളിലെ ഇന്ന് കാണുന്ന പുരോഗമന ചിന്തകള്‍ക്ക് നിദാനമായി വര്‍ത്തിച്ചത്. അതിദ്രുതം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ആഗോള, ദേശീയ ചുറ്റുപാടുകള്‍ക്ക് നേരെ കണ്ണടയ്ക്കുന്നതിന് പകരം, ശക്തവും ഫലപ്രദവുമായ അതിജീവനതന്ത്രം ആവിഷ്‌കരിച്ച് മാറ്റങ്ങളെ നേരിടുക എന്ന ഉത്തരവാദിത്വമാണ് എം എ ഏറ്റെടുത്തത്. എഴുപതുകളുടെ പ്രതിസന്ധിയില്‍ വിദ്യാര്‍ഥിരാഷ്ട്രീയം പുതുതലമുറയെ എവിടെ കൊണ്ടെത്തിക്കുമെന്ന് ഗൗരവ ചിന്തയുള്ളവര്‍ ഉത്കണ്ഠാകുലരായപ്പോള്‍ കുത്തൊഴുക്കിന് തടയിടാന്‍ ഒരു ഉപായം എന്ന നിലയില്‍ സുന്നി സ്റ്റുഡന്‍സ് ഫെഡറേഷന്‍ എന്ന ആശയത്തെ അദ്ദേഹം പിന്തുണച്ചു. സ്വാതന്ത്ര്യാനന്തര കമ്യൂണിസം ചെറുപ്പക്കാരെ ഭ്രാന്തമായി മാടിവിളിക്കുകയും നമ്മുടെ വിദ്യാഭ്യാസ പദ്ധതിയില്‍ നിന്ന് മതമൂല്യങ്ങളെ ചോര്‍ത്തിക്കളയുകയും ചെയ്തപ്പോള്‍ ധര്‍മചിന്തയും സാന്മാര്‍ഗികബോധവും അങ്കുരിപ്പിക്കുന്ന കൂട്ടായ്മകള്‍ വേണമെന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍, സുന്നി യുവജന സംഘം പോലുള്ള വേദികള്‍ക്ക് രൂപം നല്‍കിയതിന് പിന്നില്‍ എം എയുടെ ദീര്‍ഘ ദൃഷ്ടിയുണ്ട്. വിദ്യാഭ്യാസത്തിലൂടെ വ്യക്തിത്വ പരിപൂര്‍ണത പ്രാപിക്കേണ്ടതുണ്ടെന്ന് മനസ്സിലാക്കിയ അപൂര്‍വം പണ്ഡിതന്മാരിലൊരാളാണ് എം എ ഉസ്താദ്. പളളിമൂലയില്‍ ചടഞ്ഞിരിക്കുന്ന വ്യക്തിയെക്കുറിച്ചല്ല, സമൂഹത്തിന്റെ നടുവിലേക്ക് ഇറങ്ങിച്ചെന്ന് പ്രബോധനവും ആശയസംവാദവും നടത്തുന്ന കെല്‍പ്പുള്ള തലമുറയെ എങ്ങനെ വാര്‍ത്തെടുക്കാം എന്നതിനെക്കുറിച്ചൊക്കെ അനുഗൃഹീതനായ ആ അധ്യാപകന് സ്ഫടിക സമാനമായ കാഴ്ചപ്പാടുണ്ടായിരുന്നു. അതുകൊണ്ടാണ് പ്രസംഗം, എഴുത്ത്, സംവാദം എന്നീ മേഖലകളില്‍ വിദ്യാര്‍ഥികളുടെ കഴിവ് പോഷിപ്പിക്കാന്‍ സാഹിത്യസമാജവും, കൈയെഴുത്ത് മാസികയും, വാര്‍ഷികയോഗങ്ങളും അദ്ദേഹം സിലബസിന്റെ ഭാഗമാക്കിയത്. ഏതെങ്കിലും ഒരാഴ്ച സാഹിത്യസമാജം മുടങ്ങിയാല്‍ നമുക്ക് വല്ലതും പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ അവസരം നല്‍കാതെ ഉസ്താദ് ശക്തമായി ശാസിക്കുമായിരുന്നു. മുസ്‌ലിംലീഗ് രണ്ടായി പ്രവര്‍ത്തിച്ച ആ കാലഘട്ടത്തില്‍ ചന്ദ്രികയും ലീഗ്‌ടൈംസും ഒരുമിച്ച് ഉസ്താദിന്റെ മേശപ്പുറത്ത് കിടക്കുന്നത് കാണാം. കേരളത്തിലെ രാഷ്ട്രീയ- മതനേതൃത്വത്തിന്റെ കൂട്ടായ പ്രയത്‌നങ്ങളെ അംഗീകരിച്ചപ്പോള്‍ തന്നെ, രാഷ്ട്രീയ നേതാക്കള്‍ക്ക് മുന്നില്‍ പണ്ഡിതര്‍ കീഴടങ്ങുന്ന ശൈലിയെ എം എ ഒരിക്കലും പ്രോത്സാഹിപ്പിച്ചിരുന്നില്ലെന്നാണ് അന്നത്തെ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ഇന്ന് വിലയിരുത്തുമ്പോള്‍ തെളിയുന്നത്. സമസ്തയിലെ പിളര്‍പ്പിന് നിദാനമായ പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ മേല്‍നോട്ടം സംബന്ധിച്ച തര്‍ക്കത്തില്‍ എം എക്ക് വ്യക്തമായ നിലപാടുണ്ടായിരുന്നുവെന്ന് പിന്നീട് മനസ്സിലാക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ കേരളത്തിലെ സുന്നിപ്രസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ക്ക് കാരണം ഒരു വിഭാഗം പണ്ഡിതര്‍ കീറിയ സ്വതന്ത്രമായ കര്‍മസരണിയുടെ ഫലമാണെന്ന് നിസ്സംശയം പറയാം. ഗുരുസാഗരമാണ് എം എ ഉസ്താദിനെ പോലുള്ളവര്‍. പാണ്ഡിത്യം കെട്ടിനില്‍ക്കുന്ന തടാകമല്ല എന്ന് തെളിയിച്ചതാണ് ഈ പണ്ഡിത തലമുറയുടെ സവിശേഷത. പൂര്‍വീകരുടെ വഴിയിലൂടെ ചലിക്കുമ്പോള്‍ തന്നെ ആധുനികതയെ മുഖാമുഖം നേരിട്ടു. മാറ്റങ്ങള്‍ക്ക് സന്നദ്ധമായെന്ന് മറ്റുള്ളവരെ പറഞ്ഞറിയിക്കാന്‍ മെനക്കെട്ടില്ല. ഒരുവേള നീണ്ട താടിയും തലപ്പാവുമണിഞ്ഞ മുസ്‌ലിയാര് കേരളീയ സമൂഹത്തിന്റെ പരിഹാസ കഥാപാത്രങ്ങളിലൊന്നായിരുന്നു. മഹല്ല് കമ്മിറ്റി പ്രസിഡണ്ടിന്റെ അല്ലെങ്കില്‍ നാട്ടുകാരണവരുടെ ആജ്ഞകള്‍ക്കൊത്ത് ഇസ്‌ലാം കൊണ്ടുനടക്കാന്‍ വിധിക്കപ്പെട്ട അവസ്ഥയായിരുന്നു അന്ന്. കാലം മാറി. പണ്ഡിതര്‍ അവരുടെ വ്യക്തിത്വവും ഇസ്സത്തും ആഭിജാത്യവും വീണ്ടെടുത്തു. ആരുടെയും വാതില്‍ക്കല്‍ ചെന്നുനില്‍ക്കേണ്ട ഗതികേടില്ലാതായി. ഈ മാറ്റങ്ങളുടെ നായകരില്‍ അഗ്രിമ സ്ഥാനത്ത് എം എയെ നമുക്ക് കാണാം. പാണ്ഡിത്യത്തിന്റെ ഗരിമയും ഭക്തിയുടെ പാരമ്യതയും ഒത്തിണങ്ങിയ ആ ഗുരുസന്നിധിയുടെ മായാത്ത ഓര്‍മകള്‍ വെണ്ണിലാവായി മനസ്സിനെ ദീപ്തമാക്കുന്നു.
© #SirajDaily ● Read more ► http://www.sirajlive.com/2015/02/18/165490.html
Monday, February 24, 2014
മോഷ്ടാവ് സന്യാസിയായി മാറിയ ഒരു കഥയുണ്ട്. രാത്രിയില്‍ വേഷം മാറി മോഷണത്തിന് ഇറങ്ങിത്തിരിച്ച മോഷ്ടാവിനെ കണ്ട് ഒരാള്‍ കള്ളനെന്ന് വിളിച്ച് കൂവി ബഹളം വെച്ചു. ഇറങ്ങി ഓടിയ കള്ളന്റെ പിറകെ ഒരു ഗ്രാമം മുഴുവനും ഓടി. താന്‍ പിടിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയ കള്ളന് പെട്ടെന്ന് ഒരു സൂത്രം തോന്നി. ഓടുന്നതിനിടയില്‍ അയാള്‍ അല്‍പം ചാരം സംഘടിപ്പിച്ചു. ചാരത്തില്‍ കൈ വിരല്‍ മുക്കി നെറ്റിയിലും നെഞ്ചിലും അയാള്‍ കുറി വരച്ചു. വഴിയില്‍ കണ്ട ആല്‍മരത്തറയില്‍ ചമ്രംപടിഞ്ഞിരുന്ന് കണ്ണടച്ച് അയാള്‍ ദൈവനാമം ഉച്ചരിക്കാന്‍ തുടങ്ങി. കള്ളന്റെ പിറകെ പോയവര്‍ക്ക് കള്ളനെ കാണാനായില്ല. എന്നാല്‍ ആല്‍മരത്തറയില്‍ അവര്‍ ഒരു ഭക്തനായ സന്യസിയെ കണ്ടു. അവരെല്ലാം സന്ന്യാസിവര്യരെ താണുവണങ്ങി. സന്യാസി കണ്ണുതുറന്നു. ചുറ്റും നിരന്നു നില്‍ക്കുന്ന ഭക്തപരിവാരത്തെ കണ്ടു. അവര്‍ ഭക്ത്യാദരപൂര്‍വ്വം സന്യാസിയോട് ആവലാതി ബോധിപ്പിച്ചു. ഗൗരവ ഭാവം പൂണ്ട് സന്യാസി പറഞ്ഞു. ഇനി മേല്‍ ഈ ഗ്രാമത്തിന് മോഷ്ടാവിന്റെ ശല്യമുണ്ടാവില്ല. ഈ ഗ്രാമത്തിന്റെ സുരക്ഷിതത്വം ഞാന്‍ ഏറ്റെടുത്തിരിക്കുന്നു. ഭക്തര്‍ താണു വണങ്ങി സന്യാസിയുടെ മുന്നില്‍ ധാരാളം ഭിക്ഷ സമര്‍പ്പിച്ചു. പിന്നീട് ആ ഗ്രാമത്തില്‍ മോഷണ ശല്യമുണ്ടായില്ല. അന്നുമുതല്‍ സന്യാസി ആ ഗ്രാമത്തെ രാപ്പകലുകള്‍ കാത്ത് രക്ഷിച്ച് പോന്നു.
ഇവിടുന്നാണ് കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമിയുടെ ആത്മീയ ചൂഷണത്തിന്റെ കഥ തുടങ്ങുന്നത്. ഒരു ഗ്രാമത്തിന്റെ ആചാര്യനായാല്‍ ആ ഗ്രാമത്തിലെ വിശുദ്ധരായ ഭക്തശിരോമണികളുടെ ഭിക്ഷ മുഴുവനും പിരിച്ചെടുക്കാം. ഒരു സംസ്ഥാനത്തിന്റെ തന്നെ രാജാവായാലോ? എങ്കില്‍ പിരിച്ചെടുക്കാന്‍ കഴിയുന്നത് വിശ്വാസി ലക്ഷങ്ങളുടെ കോടി സക്കാത്താണ്. അങ്ങിനെയാണ് ജനാധിപത്യ ഇന്ത്യയിലെ വെറുമൊരു സംസ്ഥാനമായ കേരളത്തില്‍ ഉമ്മന്‍ ചാണ്ടിയെന്ന മുഖ്യമന്ത്രിയുള്ളപ്പോഴും മുസ്‌ലിംകള്‍ക്ക് വേണ്ടി ഒരു ഖലീഫ (രാജാവ്) യുണ്ടായത്. അമീറുല്‍ മുഅ്മിനീന്‍ എന്ന് പേര് വിളിച്ചത് നബി തങ്ങള്‍ക്ക് ശേഷം ഇസ്‌ലാമിക ഖിലാഫത്തിന് നേതൃത്വം നല്‍കിയ ഇസ്‌ലാമിലെ (ഖലീഫ) രാജാവിനാണ്.
അമീറിന് ഒരുപാട് അധികാരങ്ങളുണ്ട്. ഇസ്‌ലാമിക നിയമമനുസരിച്ച് രാജ്യം ഭരിക്കുക, പ്രജകളുടെ ക്ഷേമഐശ്വര്യങ്ങള്‍ക്ക് വേണ്ടി ഇടപെടുക, രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷിതത്വം, നീതി നടപ്പിലാക്കല്‍, രാജ്യാതിര്‍ത്തി കാക്കല്‍, നിയമം സൃഷ്ടിക്കല്‍ തുടങ്ങി പിടിപ്പത് ബാധ്യത നിര്‍വ്വഹിക്കാനുണ്ട്.
എന്നാല്‍ കേരള അമീറിന് ഇത്തരം ജോലി ഭാരങ്ങളൊന്നും കേന്ദ്ര ശൂറ അനുവദിച്ചു നല്‍കിയിട്ടില്ല. അതിനാല്‍ വ്യഭിജരിച്ച ഒരാളെയും എറിഞ്ഞു കൊല്ലാന്‍ ഇന്ന് വരെ അമീറിന് കല്‍പന പുറപ്പെടുവിക്കേണ്ടി വന്നിട്ടില്ല. നിസ്‌കരിക്കാത്തവന്റെ തല വെട്ടുക, മോഷ്ടാവിന്റെ കൈ വെട്ടുക ഇത്യാദി അധികാര ഭാരത്തിന്റെ നൂലാമാലകളൊന്നും അദ്ദേഹത്തെ അലട്ടുന്നില്ല. ബൈഅത്ത് ചെയ്ത വളരെ കുറച്ച് പേരുടെ സ്വഭാവ ദൂഷ്യങ്ങില്‍ മാത്രം വിധി പുറപ്പെടുവിച്ചാല്‍ മതി.
അച്ചടക്കം ലംഘിച്ച പ്രജകളായ ഒ. അബ്ദുല്ല, രിയാളു സാഹിബ്, ഹമീദ് വാണിമേല്‍ തുടങ്ങി മങ്കട ഇമാമു വരെയുള്ളവരെ രാജ്യാര്‍തിര്‍ത്തിയില്‍ നിന്ന് പടിയടച്ച് പിണ്ഠം വെച്ചാല്‍ അമീറിന് നിദ്ര പുല്‍കാം. വെളുപ്പാം കാലത്ത് ഉണര്‍ന്ന് മീഡിയാ വണ്‍ ചാനലിലെ ഇസ്‌ലാമിക പ്രബോധനാര്‍ത്ഥം പ്രക്ഷേപണം ചെയ്യുന്ന നാടകം, റിയാലിറ്റി ഷോ, സിനിമ, ഗാനമേള, സമര മത്സരങ്ങള്‍ എന്നിവ കണ്ട് ഉള്‍പുളകമണിഞ്ഞ് അഭിനേതാക്കള്‍ക്കും അഭിനേത്രികള്‍ക്കും അവാര്‍ഡ് നല്‍കി കൊച്ചി, തിരുവിതാംകൂര്‍ തുടങ്ങി അയല്‍ രാജാക്കന്‍മാരുടെ അധികാരാരോഹണച്ചടങ്ങില്‍ പങ്കെടുത്ത് അവരുടെ പട്ടമഹിഷിമാരുമായി ഭരണകാര്യങ്ങളുടെ സങ്കേതങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്ത് കഴിയുമ്പോഴേക്കും നേരം പാതിരയാവും. സഹായിക്കാന്‍ അസിസ്റ്റന്റ് അമീറും ശിങ്കിടികളുമുള്ളതിനാല്‍ ഒരു തരത്തില്‍ ഭരണം ശുഭം. കുറേ യൗവ്വന ശിങ്കങ്ങളെ തീറ്റിപോറ്റുന്നതിനാല്‍ അതിര്‍ത്തിയില്‍ നിന്നുള്ള ആക്രമണവും ഭയപ്പെടേണ്ടതില്ല.
ആകെ വരുന്ന ഒരു ജോലി ഭാരം വര്‍ഷം തോറും പ്രജകളുടെ സകാത്ത് മുടങ്ങാതെ പിരിച്ചെടുക്കുന്നതാണ്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകരാതെ കാത്തു സൂക്ഷിക്കേണ്ടതുണ്ടല്ലോ..? മാധ്യമം, മീഡിയവണ്‍, സമരങ്ങള്‍, നാടകങ്ങള്‍, പോസറ്ററുകള്‍, തെരഞ്ഞെടുപ്പുകള്‍, സമ്മേളനങ്ങള്‍ ഇത്യാദി കര്‍മ്മ മഹാമഹങ്ങളെല്ലാം പ്രജ, ക്ഷേമത്തിനായി രാപ്പകല്‍ ഭേധമന്യേ പണിയെടുക്കുന്ന ഉദ്യോഗസ്ഥ വര്‍ഗ്ഗത്തെ തീറ്റിപ്പോറ്റുകയും കൊട്ടാരവും ഫ്‌ളാറ്റും മറ്റു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ പൂര്‍ത്തിയാക്കുകയും ചെയ്യേണ്ടതില്ലേ.. ? അതിനാല്‍ അമീര്‍ ജാഗ്രതോയടെ നിര്‍വ്വഹിക്കേണ്ട വലിയ ബാധ്യതയാണ് സകാത്ത് പിരിവ്.
ഇങ്ങിനെയെല്ലാമാണെങ്കിലും രാജാവും പ്രജകളും പച്ചവെള്ളം ചവച്ചരച്ചേ കുടിക്കൂ.. LCD ഉപയോഗിച്ചോ മറ്റോ തെരുവിലിരുന്നാരെങ്കിലും മതവിഷയത്തില്‍ സംവാദം നടത്തുന്നത് പോലും പ്രജാപതിക്കും പ്രജകള്‍ക്കും സഹിക്കില്ല. അങ്ങിനെ പരവിദ്വേഷം പ്രചരിപ്പിക്കുകയോ പരസ്പരം ഗ്വാ ഗ്വാ വിളിക്കുകയോ ചെയ്യരുത്. അതെല്ലാം മഹാ കഷ്ടമാണ്. മാനക്കേടാണ്. അന്തസോടെ മാത്രമേ അമീറും അനുയായികളും നാടകം പോലും കളിക്കൂ. ആത്മീയ ചൂഷണവും പൗരോഹിത്യ വാഴ്ചയും നേരിടാന്‍ ഇരുമ്പുലക്കെയെടുത്തും മുക്രയിട്ടും കോലം വരച്ചും കോലം കെട്ടുന്നത് അധര്‍മ്മം സഹിക്കാത്തത് കൊണ്ട് മാത്രമാണ്. എന്തും സഹിക്കും, അധര്‍മ്മവും അനീതിയും മാത്രം നോക്കി നില്‍ക്കാനേ പാടില്ല. ഇതല്ലേ ജമാഅത്തിയന്‍ മതം തന്നെ. അപ്പോള്‍ പിന്നെയെങ്ങിനെ മാധ്യമത്തിലും പ്രബോധനത്തിലുമിരുന്ന് തെറി പറയാതിരിക്കും. സത്യം സ്ഥാപിക്കാന്‍ അല്പമൊക്കെ നുണ പറയാവുന്നതേയുള്ളൂ.
മതത്തിന്റെ പേരില്‍ വിശ്വാസികളുടെ സമ്പത്തോ ആരോഗ്യമോ ചൂഷണം ചെയ്യുമ്പോള്‍ അതെങ്ങിനെ സഹിക്കാനാവും. സുന്നി മുസ്‌ലിയാക്കന്‍മാര്‍ സ്വലാത്തിന്റേയും ദിക്‌റിന്റെയും മൗലിദിന്റെയും ബറക്കത്തിന്റെയും പേരില്‍ പണം പിരിച്ച് പള്ളിയും മദ്രസയും അറബി കോളേജുകളും സമ്മേളനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നടത്തുന്നതും വിശ്വാസികളുടെ ആരോഗ്യം ഉപയോഗിച്ച് സംഘടനാ പ്രവര്‍ത്തനം നടത്തുന്നതും വിശ്വാസികളുടെ ആത്മീയ ചൂഷണമല്ലെങ്കില്‍ അമൃതാനന്ദമയിയും സായിബാബയും ശ്രീ ശ്രീയും നടത്തുന്ന ചൂഷണത്തെ എതിര്‍ക്കാനാകുമോ.?
ഇടിച്ച് പൊളിച്ച് ധൂമം പറത്തിയേ ഇസ്‌ലാമിക ഖലീഫക്കും അനുയായികള്‍ക്കും വിശ്രമിക്കാനാകൂ.. പാവം വിശ്വാസികളെ മാലയും മൗലീദും സ്വലാത്തും ബറക്കത്തും ചൊല്ലി ചൂഷണം ചെയ്യാവതല്ല തന്നെ. വിശ്വാസികളുടെ നിര്‍ബന്ധ ബാധ്യതയായ സകാത്ത് അമീറിന്റെ ബൈത്തുല്‍ മാലിലടച്ച് രശീതി വാങ്ങിയില്ലെങ്കില്‍.... (ഇസ്‌ലാമിന്റെ പേരില്‍ സക്കാത്ത് അടിച്ചു മാറ്റുന്നത് ചൂഷണമാണെന്ന് ശൂറ ഇത് വരെ ഫത്‌വ ഇറക്കിയിട്ടില്ല) പിന്നെയെങ്ങിനെയാണ് ഇസ്‌ലാമിക രാജ്യത്തിന്റെ തലസ്ഥാനം ഡല്‍ഹിയാക്കി മാറ്റാനാവുക.
സുന്നീ പുരോഹിത വര്‍ഗ്ഗം ഖുര്‍ആനും ഹദീസും പൂര്‍വ്വിക പണ്ഡിതന്മാരുടെ വിശദീകരണവുമനുസരിച്ച് മതകാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് കൊണ്ടാണ് പ്രജകളുടെ ഗണ്യമായ കുറവുണ്ടാവുന്നത്. അധികാരം മെലിഞ്ഞുണങ്ങിപ്പോവുന്നത്. അടിസ്ഥാന രാഷ്ട്രീയ വിഷയത്തില്‍ പോലും അഭിപ്രായ ഏകീകരണത്തിലെത്താനാവാത്തത് പൗരോഹിത്യം വെള്ള കന്തൂറയും തലപ്പാവുമണിഞ്ഞതിനാലാണ്. പാന്റ്‌സും കുപ്പായവുമിട്ട അമീറുമാരെ (പുരോഹിതന്‍മാര്‍) യാണ് ജനം അംഗീകരിക്കേണ്ടത്. തലപ്പാവണിഞ്ഞ പുരോഹിത വര്‍ഗ്ഗം ഗ്രന്ഥം നോക്കി മറുപടി പറഞ്ഞാല്‍ പുതിയ കാലത്തിനനുസരിച്ച് മതനിയമങ്ങള്‍ മാറ്റിപ്പറയാനാവുമോ... കാലത്തിന്റെ ചുമരെഴുത്തുകള്‍ വായിക്കാനറിയാത്തതു കൊണ്ടല്ലേ താബൂത്തിയന്‍ ഭരണ സങ്കേതങ്ങള്‍ ഉണ്ടായത്. പാന്റ്‌സ് പുരോഹിതന്മാരുണ്ടായതിനാലല്ല േ ഇന്ന് മത്സരിക്കാനാവുന്നത്. ഇലക്ഷനില്‍ വോട്ട് ചെയ്യാനാവുന്നത്. സര്‍ക്കാര്‍ ശമ്പളം പറ്റാനാവുന്നത്. സ്ത്രീകളെ തെരുവിലിറക്കാനും നാടകം കളിപ്പിക്കാനും അവരോടൊപ്പം ശൂറയില്‍ സ്വകാര്യം പറയാനുമാവുന്നത്. അങ്ങിനെയങ്ങിനെയങ്ങിനെ നാളെ ഇന്ദപ്രസ്ഥത്തില്‍ ജമായത്തെ ഇസ്‌ലാമിയുടെ ഖലീഫ വാഴാനിരിക്കുന്നത്.
ഇവിടുന്നാണ് കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമിയുടെ ആത്മീയ ചൂഷണത്തിന്റെ കഥ തുടങ്ങുന്നത്. ഒരു ഗ്രാമത്തിന്റെ ആചാര്യനായാല്‍ ആ ഗ്രാമത്തിലെ വിശുദ്ധരായ ഭക്തശിരോമണികളുടെ ഭിക്ഷ മുഴുവനും പിരിച്ചെടുക്കാം. ഒരു സംസ്ഥാനത്തിന്റെ തന്നെ രാജാവായാലോ? എങ്കില്‍ പിരിച്ചെടുക്കാന്‍ കഴിയുന്നത് വിശ്വാസി ലക്ഷങ്ങളുടെ കോടി സക്കാത്താണ്. അങ്ങിനെയാണ് ജനാധിപത്യ ഇന്ത്യയിലെ വെറുമൊരു സംസ്ഥാനമായ കേരളത്തില്‍ ഉമ്മന്‍ ചാണ്ടിയെന്ന മുഖ്യമന്ത്രിയുള്ളപ്പോഴും മുസ്‌ലിംകള്‍ക്ക് വേണ്ടി ഒരു ഖലീഫ (രാജാവ്) യുണ്ടായത്. അമീറുല്‍ മുഅ്മിനീന്‍ എന്ന് പേര് വിളിച്ചത് നബി തങ്ങള്‍ക്ക് ശേഷം ഇസ്‌ലാമിക ഖിലാഫത്തിന് നേതൃത്വം നല്‍കിയ ഇസ്‌ലാമിലെ (ഖലീഫ) രാജാവിനാണ്.
അമീറിന് ഒരുപാട് അധികാരങ്ങളുണ്ട്. ഇസ്‌ലാമിക നിയമമനുസരിച്ച് രാജ്യം ഭരിക്കുക, പ്രജകളുടെ ക്ഷേമഐശ്വര്യങ്ങള്‍ക്ക് വേണ്ടി ഇടപെടുക, രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷിതത്വം, നീതി നടപ്പിലാക്കല്‍, രാജ്യാതിര്‍ത്തി കാക്കല്‍, നിയമം സൃഷ്ടിക്കല്‍ തുടങ്ങി പിടിപ്പത് ബാധ്യത നിര്‍വ്വഹിക്കാനുണ്ട്.
എന്നാല്‍ കേരള അമീറിന് ഇത്തരം ജോലി ഭാരങ്ങളൊന്നും കേന്ദ്ര ശൂറ അനുവദിച്ചു നല്‍കിയിട്ടില്ല. അതിനാല്‍ വ്യഭിജരിച്ച ഒരാളെയും എറിഞ്ഞു കൊല്ലാന്‍ ഇന്ന് വരെ അമീറിന് കല്‍പന പുറപ്പെടുവിക്കേണ്ടി വന്നിട്ടില്ല. നിസ്‌കരിക്കാത്തവന്റെ തല വെട്ടുക, മോഷ്ടാവിന്റെ കൈ വെട്ടുക ഇത്യാദി അധികാര ഭാരത്തിന്റെ നൂലാമാലകളൊന്നും അദ്ദേഹത്തെ അലട്ടുന്നില്ല. ബൈഅത്ത് ചെയ്ത വളരെ കുറച്ച് പേരുടെ സ്വഭാവ ദൂഷ്യങ്ങില്‍ മാത്രം വിധി പുറപ്പെടുവിച്ചാല്‍ മതി.
അച്ചടക്കം ലംഘിച്ച പ്രജകളായ ഒ. അബ്ദുല്ല, രിയാളു സാഹിബ്, ഹമീദ് വാണിമേല്‍ തുടങ്ങി മങ്കട ഇമാമു വരെയുള്ളവരെ രാജ്യാര്‍തിര്‍ത്തിയില്‍ നിന്ന് പടിയടച്ച് പിണ്ഠം വെച്ചാല്‍ അമീറിന് നിദ്ര പുല്‍കാം. വെളുപ്പാം കാലത്ത് ഉണര്‍ന്ന് മീഡിയാ വണ്‍ ചാനലിലെ ഇസ്‌ലാമിക പ്രബോധനാര്‍ത്ഥം പ്രക്ഷേപണം ചെയ്യുന്ന നാടകം, റിയാലിറ്റി ഷോ, സിനിമ, ഗാനമേള, സമര മത്സരങ്ങള്‍ എന്നിവ കണ്ട് ഉള്‍പുളകമണിഞ്ഞ് അഭിനേതാക്കള്‍ക്കും അഭിനേത്രികള്‍ക്കും അവാര്‍ഡ് നല്‍കി കൊച്ചി, തിരുവിതാംകൂര്‍ തുടങ്ങി അയല്‍ രാജാക്കന്‍മാരുടെ അധികാരാരോഹണച്ചടങ്ങില്‍ പങ്കെടുത്ത് അവരുടെ പട്ടമഹിഷിമാരുമായി ഭരണകാര്യങ്ങളുടെ സങ്കേതങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്ത് കഴിയുമ്പോഴേക്കും നേരം പാതിരയാവും. സഹായിക്കാന്‍ അസിസ്റ്റന്റ് അമീറും ശിങ്കിടികളുമുള്ളതിനാല്‍ ഒരു തരത്തില്‍ ഭരണം ശുഭം. കുറേ യൗവ്വന ശിങ്കങ്ങളെ തീറ്റിപോറ്റുന്നതിനാല്‍ അതിര്‍ത്തിയില്‍ നിന്നുള്ള ആക്രമണവും ഭയപ്പെടേണ്ടതില്ല.
ആകെ വരുന്ന ഒരു ജോലി ഭാരം വര്‍ഷം തോറും പ്രജകളുടെ സകാത്ത് മുടങ്ങാതെ പിരിച്ചെടുക്കുന്നതാണ്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകരാതെ കാത്തു സൂക്ഷിക്കേണ്ടതുണ്ടല്ലോ..? മാധ്യമം, മീഡിയവണ്‍, സമരങ്ങള്‍, നാടകങ്ങള്‍, പോസറ്ററുകള്‍, തെരഞ്ഞെടുപ്പുകള്‍, സമ്മേളനങ്ങള്‍ ഇത്യാദി കര്‍മ്മ മഹാമഹങ്ങളെല്ലാം പ്രജ, ക്ഷേമത്തിനായി രാപ്പകല്‍ ഭേധമന്യേ പണിയെടുക്കുന്ന ഉദ്യോഗസ്ഥ വര്‍ഗ്ഗത്തെ തീറ്റിപ്പോറ്റുകയും കൊട്ടാരവും ഫ്‌ളാറ്റും മറ്റു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ പൂര്‍ത്തിയാക്കുകയും ചെയ്യേണ്ടതില്ലേ.. ? അതിനാല്‍ അമീര്‍ ജാഗ്രതോയടെ നിര്‍വ്വഹിക്കേണ്ട വലിയ ബാധ്യതയാണ് സകാത്ത് പിരിവ്.
ഇങ്ങിനെയെല്ലാമാണെങ്കിലും രാജാവും പ്രജകളും പച്ചവെള്ളം ചവച്ചരച്ചേ കുടിക്കൂ.. LCD ഉപയോഗിച്ചോ മറ്റോ തെരുവിലിരുന്നാരെങ്കിലും മതവിഷയത്തില്‍ സംവാദം നടത്തുന്നത് പോലും പ്രജാപതിക്കും പ്രജകള്‍ക്കും സഹിക്കില്ല. അങ്ങിനെ പരവിദ്വേഷം പ്രചരിപ്പിക്കുകയോ പരസ്പരം ഗ്വാ ഗ്വാ വിളിക്കുകയോ ചെയ്യരുത്. അതെല്ലാം മഹാ കഷ്ടമാണ്. മാനക്കേടാണ്. അന്തസോടെ മാത്രമേ അമീറും അനുയായികളും നാടകം പോലും കളിക്കൂ. ആത്മീയ ചൂഷണവും പൗരോഹിത്യ വാഴ്ചയും നേരിടാന്‍ ഇരുമ്പുലക്കെയെടുത്തും മുക്രയിട്ടും കോലം വരച്ചും കോലം കെട്ടുന്നത് അധര്‍മ്മം സഹിക്കാത്തത് കൊണ്ട് മാത്രമാണ്. എന്തും സഹിക്കും, അധര്‍മ്മവും അനീതിയും മാത്രം നോക്കി നില്‍ക്കാനേ പാടില്ല. ഇതല്ലേ ജമാഅത്തിയന്‍ മതം തന്നെ. അപ്പോള്‍ പിന്നെയെങ്ങിനെ മാധ്യമത്തിലും പ്രബോധനത്തിലുമിരുന്ന് തെറി പറയാതിരിക്കും. സത്യം സ്ഥാപിക്കാന്‍ അല്പമൊക്കെ നുണ പറയാവുന്നതേയുള്ളൂ.
മതത്തിന്റെ പേരില്‍ വിശ്വാസികളുടെ സമ്പത്തോ ആരോഗ്യമോ ചൂഷണം ചെയ്യുമ്പോള്‍ അതെങ്ങിനെ സഹിക്കാനാവും. സുന്നി മുസ്‌ലിയാക്കന്‍മാര്‍ സ്വലാത്തിന്റേയും ദിക്‌റിന്റെയും മൗലിദിന്റെയും ബറക്കത്തിന്റെയും പേരില്‍ പണം പിരിച്ച് പള്ളിയും മദ്രസയും അറബി കോളേജുകളും സമ്മേളനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നടത്തുന്നതും വിശ്വാസികളുടെ ആരോഗ്യം ഉപയോഗിച്ച് സംഘടനാ പ്രവര്‍ത്തനം നടത്തുന്നതും വിശ്വാസികളുടെ ആത്മീയ ചൂഷണമല്ലെങ്കില്‍ അമൃതാനന്ദമയിയും സായിബാബയും ശ്രീ ശ്രീയും നടത്തുന്ന ചൂഷണത്തെ എതിര്‍ക്കാനാകുമോ.?
ഇടിച്ച് പൊളിച്ച് ധൂമം പറത്തിയേ ഇസ്‌ലാമിക ഖലീഫക്കും അനുയായികള്‍ക്കും വിശ്രമിക്കാനാകൂ.. പാവം വിശ്വാസികളെ മാലയും മൗലീദും സ്വലാത്തും ബറക്കത്തും ചൊല്ലി ചൂഷണം ചെയ്യാവതല്ല തന്നെ. വിശ്വാസികളുടെ നിര്‍ബന്ധ ബാധ്യതയായ സകാത്ത് അമീറിന്റെ ബൈത്തുല്‍ മാലിലടച്ച് രശീതി വാങ്ങിയില്ലെങ്കില്‍.... (ഇസ്‌ലാമിന്റെ പേരില്‍ സക്കാത്ത് അടിച്ചു മാറ്റുന്നത് ചൂഷണമാണെന്ന് ശൂറ ഇത് വരെ ഫത്‌വ ഇറക്കിയിട്ടില്ല) പിന്നെയെങ്ങിനെയാണ് ഇസ്‌ലാമിക രാജ്യത്തിന്റെ തലസ്ഥാനം ഡല്‍ഹിയാക്കി മാറ്റാനാവുക.
സുന്നീ പുരോഹിത വര്‍ഗ്ഗം ഖുര്‍ആനും ഹദീസും പൂര്‍വ്വിക പണ്ഡിതന്മാരുടെ വിശദീകരണവുമനുസരിച്ച് മതകാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് കൊണ്ടാണ് പ്രജകളുടെ ഗണ്യമായ കുറവുണ്ടാവുന്നത്. അധികാരം മെലിഞ്ഞുണങ്ങിപ്പോവുന്നത്. അടിസ്ഥാന രാഷ്ട്രീയ വിഷയത്തില്‍ പോലും അഭിപ്രായ ഏകീകരണത്തിലെത്താനാവാത്തത് പൗരോഹിത്യം വെള്ള കന്തൂറയും തലപ്പാവുമണിഞ്ഞതിനാലാണ്. പാന്റ്‌സും കുപ്പായവുമിട്ട അമീറുമാരെ (പുരോഹിതന്‍മാര്‍) യാണ് ജനം അംഗീകരിക്കേണ്ടത്. തലപ്പാവണിഞ്ഞ പുരോഹിത വര്‍ഗ്ഗം ഗ്രന്ഥം നോക്കി മറുപടി പറഞ്ഞാല്‍ പുതിയ കാലത്തിനനുസരിച്ച് മതനിയമങ്ങള്‍ മാറ്റിപ്പറയാനാവുമോ... കാലത്തിന്റെ ചുമരെഴുത്തുകള്‍ വായിക്കാനറിയാത്തതു കൊണ്ടല്ലേ താബൂത്തിയന്‍ ഭരണ സങ്കേതങ്ങള്‍ ഉണ്ടായത്. പാന്റ്‌സ് പുരോഹിതന്മാരുണ്ടായതിനാലല്ല
Wednesday, February 5, 2014
ആ വിളക്കുമാടം കണ്ണടച്ചു
കഴിഞ്ഞ ഏഴ് ദശകങ്ങളോളമായി സമുദായത്തിന്റെ ഊണിനും ഉറക്കിനും കാവല്‍ നിന്ന, നമ്മുടെ ആശകളേയും അഭിലാഷങ്ങളേയും നേര്‍വഴിക്ക് നടത്തിയ, വീണുപോകുമെന്ന് തോന്നിയപ്പോഴേക്കും നമ്മുടെ കൈ പിടിച്ചു നടത്തിയ, താങ്ങും തണലുമായി നിന്ന് സ്‌നേഹിച്ചും ശാസിച്ചും നമ്മുടെ മാര്‍ഗം തെളിച്ചു തന്ന, സ്‌നേഹനിധിയായ ഒരു പിതാവിനെ പോലെ നമ്മെ മുന്നില്‍ നിന്ന് നയിച്ച, താജുല്‍ ഉലമയുടെ ശരീരമാണ് കൈയില്‍. ചേതനയറ്റ നിലയില്‍ ഒരിക്കല്‍ പോലും സങ്കല്‍പ്പിക്കാന്‍ കഴിയാതിരുന്ന ആ ശരീരം അനക്കമില്ലാതെ കിടക്കുകയാണ്. ആ ശരീരത്തെയെടുത്തു മണ്ണിലേക്ക് വെക്കണം. സര്‍വശക്തനായ അല്ലാഹുവിന്റെ തിരു സവിധത്തിലേക്കു യാത്രയാക്കണം, ആ ശരീരത്തിന് മുകളിലേക്ക് മണ്ണ് വാരിയിടണം. നിത്യമായ ഉറക്കത്തിലേക്ക് പ്രിയപ്പെട്ട തങ്ങളെ അവസാനത്തെ സലാം പറഞ്ഞ് പറഞ്ഞയക്കണം. ഉള്ള് പൊള്ളാതെ ഇതൊക്കെ ചെയ്യാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?
പ്രിയപ്പെട്ട പ്രവര്‍ത്തകരേ,
ഏഴിമല എട്ടിക്കുളം തഖ്‌വാ മസ്ജിദിനു സമീപത്തെ നനുത്ത മണ്ണിലേക്ക് നമ്മുടെ നേതാവ് താജുല്‍ ഉലമയുടെ ചേതനയറ്റ ശരീരം എടുത്തുവെക്കുമ്പോള്‍ എന്റെ അകം പൊള്ളുകയായിരുന്നു. കഴിഞ്ഞ ഏഴ് ദശകങ്ങളോളമായി സമുദായത്തിന്റെ ഊണിനും ഉറക്കിനും കാവല്‍ നിന്ന, നമ്മുടെ ആശകളേയും അഭിലാഷങ്ങളേയും നേര്‍വഴിക്ക് നടത്തിയ, വീണുപോകുമെന്ന് തോന്നിയപ്പോഴേക്കും നമ്മുടെ കൈ പിടിച്ചു നടത്തിയ, താങ്ങും തണലുമായി നിന്ന് സ്‌നേഹിച്ചും ശാസിച്ചും നമ്മുടെ മാര്‍ഗം തെളിച്ചു തന്ന, സ്‌നേഹനിധിയായ ഒരു പിതാവിനെ പോലെ നമ്മെ മുന്നില്‍ നിന്ന് നയിച്ച, താജുല്‍ ഉലമയുടെ ശരീരമാണ് കൈയില്‍. ചേതനയറ്റ നിലയില്‍ ഒരിക്കല്‍ പോലും സങ്കല്‍പ്പിക്കാന്‍ കഴിയാതിരുന്ന ആ ശരീരം അനക്കമില്ലാതെ കിടക്കുകയാണ്. ആ ശരീരത്തെയെടുത്തു മണ്ണിലേക്ക് വെക്കണം. ആ ശരീരത്തിന് മുകളിലേക്ക് മണ്ണ് വാരിയിടണം. നിത്യമായ ഉറക്കത്തിലേക്ക് പ്രിയപ്പെട്ട തങ്ങളെ അവസാനത്തെ സലാം പറഞ്ഞ് പറഞ്ഞയക്കണം. ഉള്ള് പൊള്ളാതെ ഇതൊക്കെ ചെയ്യാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?
തന്റെ നാഥന്റെയടുത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു തങ്ങള്‍. ഈ തയ്യാറെടുപ്പില്‍ ജീവിച്ച തങ്ങളെ സംബന്ധിച്ചിടത്തോളം മണ്ണ് മാന്തിയെടുത്തുണ്ടാക്കിയ ആ ഖബര്‍ എന്നും ഒരു പ്രലോഭനമായിരുന്നു. ആ വീട്ടിലെത്തിപ്പെടാനുള്ള ആഗ്രഹത്തിലായിരുന്നു കഴിഞ്ഞ കുറേ വര്‍ഷങ്ങളായി താജുല്‍ ഉലമ. ആ ധൃതിയും ആഗ്രഹവും കഴിഞ്ഞ മര്‍കസ് സമ്മേളനത്തില്‍ വെച്ചു തങ്ങള്‍ തന്നെ നമ്മോട് പങ്ക് വെച്ചതുമാണ്. ‘എന്റെ ദീര്‍ഘായുസ്സിന് വേണ്ടി നിങ്ങള്‍ ഇനി ദുആ ചെയ്യേണ്ട, ഇനി എനിക്ക് ഖല്‍ബ് ലങ്കി മരിച്ചാല്‍ മതി. അതിനു വേണ്ടി നിങ്ങളൊക്കെ ദുആ ചെയ്യണം’. ഖല്‍ബ് ലങ്കി മരിക്കണം! എന്തൊരു പറച്ചിലാണത്? ആഗ്രഹിച്ചതു പോലെ ഹൃദയം ലങ്കി തന്നെയാണ് താജുല്‍ ഉലമ നമ്മെയും വിട്ട് യാത്ര പോയതെന്ന് ഉറപ്പ്. ആ മുഖത്തെ വെളിച്ചവും പ്രസരിപ്പും അത്രമാത്രമുണ്ട്. മരണത്തെ മുന്നില്‍ കണ്ടെന്നതു പോലെ സംസാരമെല്ലാം ഒഴിവാക്കി പ്രാര്‍ഥനാനിരതനായി ഇരിക്കുകയായിരുന്നു ഈ കഴിഞ്ഞ കുറേ ദിവസങ്ങളിലായി നമ്മുടെ താജുല്‍ ഉലമ. ഏറ്റവുമൊടുവില്‍ പുറത്തൊരാളോട് സംസാരിച്ചത് അല്‍പ്പം സംസം വെള്ളം കിട്ടാനാണ്. ഈ ഭൂമിയില്‍ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വിശുദ്ധമായ പാനീയം. ശരീരത്തിന്റെയും ആത്മാവിന്റെയും വിശപ്പിനെ ഒരു പോലെ കെടുത്തിക്കളയാന്‍ അല്ലാഹു സമ്മാനിച്ച ആ തെളിനീരിനു വേണ്ടിയുള്ള ചോദ്യം പോലും വിശ്വാസിക്ക് പ്രാര്‍ഥനയാണ്. അങ്ങനെ തന്റെ സൃഷ്ടാവുമായും സ്രഷ്ടികളില്‍ ഏറ്റവും ഉത്തമരായ, ഉപ്പാപ്പകൂടിയായ മുത്ത്‌നബി(സ)യോടുമുള്ള സംഭാഷണത്തിലായിരുന്നു താജുല്‍ ഉലമ. ആ സംഭാഷണത്തിന്റെ തുടര്‍ച്ച തെന്നയായിരിക്കും ആ മഹാഗുരുവിനെ സംബന്ധിച്ചിടത്തോളം മരണവും. കഴിഞ്ഞ കുറേ ദിവസങ്ങളായി കാത്തിരുന്ന അതിഥിയാണല്ലോ എത്തിയിരിക്കുന്നത് എന്ന് അസ്‌റാഈല്‍ (അ) വന്നു വിളിച്ചപ്പോള്‍ തങ്ങളുടെ ഖല്‍ബ് ലങ്കിയിട്ടുണ്ടാകും.
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ താജുല്‍ ഉലമയെ വീട്ടില്‍ പോയി കണ്ടിരുന്നു. പ്രായത്തിന്റെ സ്വാഭാവികമായ ക്ഷീണമല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. സന്തോഷവാനായി ഇരിക്കുകയായിരുന്നു തങ്ങള്‍. ഇടക്കിടെ ബുര്‍ദ പാടിപ്പിക്കും. തങ്ങള്‍ എല്ലാം മറന്ന് അതില്‍ ലയിച്ചിരിക്കും. അപ്പോള്‍ തങ്ങളുടെ മുഖം ഒന്ന് കാണേണ്ടത് തന്നെയാണ്. സന്തോഷം കൊണ്ട് തങ്ങള്‍ പിന്നെ ഊര്‍ജസ്വലനാകും. പ്രവാചകര്‍ (സ) യോടുള്ള അതിരറ്റ സ്‌നേഹമായിരുന്നു തങ്ങളുടെ ഊര്‍ജത്തിന്റെ എക്കാലത്തെയും കരുത്ത്. ആ കരുത്ത് നമ്മളിലേക്ക് പകര്‍ന്നു തന്നാണ് തങ്ങള്‍ യാത്രയായിരിക്കുന്നത്.
താജുല്‍ ഉലമയുടെ മഹത്വവും സ്വാധീനവും എത്രമാത്രം ഉണ്ടെന്നു വിളിച്ചറിയിക്കുന്നതായിരുന്നു കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഏഴിമലയിലേക്കു ഒഴുകിയ ജനലക്ഷങ്ങള്‍. തിങ്കളാഴ്ച പുലര്‍ച്ചെ പഴയങ്ങാടി ഏഴിമല റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ കണ്ട ആ കാഴ്ചയെ അത്യത്ഭുതകരം എന്നല്ലാതെ വിശേഷിപ്പിക്കാനാകില്ല. ഉറക്കമൊഴിച്ചു നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും പ്രിയപ്പെട്ട താജുല്‍ ഉലമയെ അവസാനമായി ഒരു നോക്ക് കാണാന്‍ ആഗ്രഹിച്ചു എത്തിയവരായിരുന്നു റോഡ് നിറയെ. ആ ജനക്കൂട്ടത്തില്‍ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഉണ്ടായിരുന്നു. ഓരോരുത്തര്‍ക്കും തങ്ങള്‍ പ്രിയപ്പെട്ടതാകാന്‍ ഓരോ കാരണവും ഉണ്ടായിരുന്നു. ആ കാരണങ്ങളെയെല്ലാം തന്നെ തന്റെ പ്രബോധന പ്രവര്‍ത്തനങ്ങളുമായി കണ്ണി ചേര്‍ക്കാനായി എന്നതാണ് നമ്മുടെ താജുല്‍ ഉലമയുടെ പ്രത്യേകത.
താജുല്‍ ഉലമയുടെ പ്രവര്‍ത്തനങ്ങളും നേതൃത്വവും സമസ്തയുടെ ഉന്നമനത്തിന് ഏറെ പ്രചോദനമേകിയിട്ടുണ്ട്. 1956 മുതല്‍ സമസ്തയുടെ അമരത്തിരുന്നു മുസ്‌ലിം സമുദായത്തിനു ദിശാ ബോധം നല്‍കിയ ആ മഹാമനീഷിക്ക് സമുദായത്തിന്റെ ഓരോ അനക്കവും മനസ്സിലാക്കാനും അതിന്റെ അനന്തര ഫലങ്ങളെ കുറിച്ചു കൃത്യമായ അഭിപ്രായങ്ങള്‍ രൂപവത്കരിക്കാനും നിലപാടുകളെടുക്കാനും അസാമാന്യമായ കഴിവുണ്ടായിരുന്നു. കേരളത്തിലെയും ഇപ്പോള്‍ കേരളത്തിനു പുറത്തുമുള്ള മുസ്‌ലിം സമുദായം അനുഭവിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസപരവും മതകീയവും സാമൂഹികവുമായ പുരോഗതിക്ക് നാം കടപ്പെട്ടിരിക്കുന്നത് ആര്‍ജവം നിറഞ്ഞ ആ നിലപാടുകളോടാണ്. ആ നിലപാടുകളാണ് നിര്‍ണായകമായ നേരത്തൊക്കെയും സമുദായത്തെ സംരക്ഷിച്ചു നിര്‍ത്തിയത്. ധൈര്യശാലിയായ ഒരു കാവല്‍ക്കാരനായിരുന്നു താജുല്‍ ഉലമ. എല്ലാ വിധ ശത്രുക്കളില്‍ നിന്നും ഒരേ പോലെ, ഒരേ സമയം താന്‍ കാവല്‍ നില്‍ക്കാന്‍ നിയോഗിക്കപ്പെട്ട സമുദായത്തെ രക്ഷിച്ചു നിര്‍ത്താനുള്ള കഴിവ് തങ്ങള്‍ കടം കൊണ്ടത് പൂര്‍വസൂരികളില്‍ നിന്നും തന്റെ ഗുരുവര്യന്മാരില്‍ നിന്നുമാണ്.
കണ്ണിയത്ത് ഉസ്താദായിരുന്നു തങ്ങളുടെ മാര്‍ഗദര്‍ശി. ഉസ്താദിനോട് ചോദിക്കാതെ, ആ അനുഗ്രഹം വാങ്ങാതെ ഒന്നും ചെയ്യുമായിരുന്നില്ല. സത്യത്തോടല്ലാതെ മറ്റൊന്നിനോടും പ്രതിബദ്ധത ഉണ്ടാകരുതെന്ന പാഠം പഠിച്ചതും ആ ഗുരുവര്യരുടെ പ്രവൃത്തികളില്‍ നിന്നായിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിലൊക്കെ തങ്ങള്‍ വാഴക്കാട്ടേക്ക് പോകും. ചര്‍ച്ച ചെയ്തു സമ്മതം വാങ്ങി വരും. എറണാകുളം സമ്മേളനത്തിന് ക്ഷണിച്ചപ്പോള്‍ കണ്ണിയത്ത് ഉസ്താദ് സമ്മതിച്ചാല്‍ വരാം എന്നായിരുന്നു തങ്ങള്‍ പറഞ്ഞ മറുപടി. വാഴക്കാട്ടേക്ക് തിരിച്ച തങ്ങള്‍ സമ്മതം മാത്രമല്ല, ആരോഗ്യം അനുവദിക്കുമെങ്കില്‍ എറണാകുളത്തേക്കു താനും വരും എന്ന കണ്ണിയത്തു ഉസ്താദിന്റെ ഉറപ്പും കൂടിയാണ് വാങ്ങി വന്നത്. അതായിരുന്നു നമ്മുടെ താജുല്‍ ഉലമ.
എല്ലാ പഴുതുകളും അടച്ചായിരുന്നു തങ്ങള്‍ ഓരോ യാത്രയും തുടങ്ങിയത്. 1989ല്‍ തുടങ്ങിയ യാത്രയും അങ്ങനെ തന്നെയായിരുന്നു. തീരുമാനം എടുക്കാന്‍ ശങ്കിച്ചു നില്‍ക്കുന്നവരോടൊക്കെ തങ്ങള്‍ക്കു ഒരേയൊരു മറുപടിയേ എന്നും ഉണ്ടായിരുന്നുള്ളൂ; ഞാന്‍ ഒറ്റക്കാണെങ്കിലും ഇതൊക്കെ ഞാന്‍ ചെയ്യും. കാരണം എനിക്ക് കടപ്പാട് സത്യത്തോടാണ്. ആരുണ്ട് കൂടെ, ആരില്ല എന്നതൊന്നും എന്റെ തീരുമാനത്തെ ബാധിക്കാന്‍ പോകുന്നില്ല. നോക്കൂ നിങ്ങള്‍, നമ്മുടെയീ കാലത്ത് ഇത്രയും ധീരമായി ഒരു നിലപാട് പറയാന്‍ ഒരു താജുല്‍ ഉലമക്കല്ലാതെ മറ്റാര്‍ക്ക് കഴിയും? ചുറ്റിലും ശത്രുക്കളായിരുന്നിട്ടും ഒറ്റക്കെങ്കില്‍ ഒറ്റക്ക് എന്ന് പറഞ്ഞ് സാഹസികമായ ഒരു യാത്രക്കിറങ്ങാന്‍ ഉള്ളാള്‍ തങ്ങളല്ലാതെ മറ്റാരുണ്ടാകും? തീരുമാനങ്ങളുടെ അനന്തരഫലങ്ങളെ കുറിച്ചോര്‍ത്ത് ശരിയായ തീരുമാനം എടുക്കുന്നതില്‍ നിന്ന് തങ്ങള്‍ ഒരിക്കലും പിന്മാറിയില്ല. അതല്‍പ്പം കഴിയട്ടെ എന്ന് പോലും ആലോചിച്ചില്ല. ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങളോ, സമ്പത്തിന്റെ പ്രൗഢിയൊ അധികാരത്തിന്റെ ശീതളിമയോ ആ തീരുമാനങ്ങളെ ഒരിക്കല്‍ പോലും സ്വാധീനിച്ചില്ല. ഖുര്‍ആനും തിരുസൂക്തങ്ങളുമായിരുന്നു തങ്ങളുടെ ആധാര രേഖ, അതായിരുന്നു തങ്ങളുടെ തീരുമാനങ്ങളെ നിശ്ചയിച്ച മിനിട്‌സ്.
ആ പ്രതിബദ്ധത കൈവിടാതെ മുറുകെ പിടികാന്‍ നമ്മെ ഓരോരുത്തരെയും ഉത്തരവദപ്പെടുത്തിയാണ് എട്ടിക്കുളത്തെ മണ്ണിലേക്ക് താജുല്‍ ഉലമ മടങ്ങിയത്. താജുല്‍ ഉലമ നമ്മളില്‍ അര്‍പ്പിച്ച വിശ്വാസത്തെ കെട്ടുപോകാതെ സൂക്ഷിക്കണം. ആ മഹാനുഭാവന്‍ നമുക്ക് വേണ്ടി എടുത്ത ധീരമായ ഓരോ നിലപാടിനെയും നാം ഹൃദയത്തോട് ചേര്‍ത്തുവെക്കണം. ഈ ലോകത്തും പരലോകത്തും നമ്മുടെയും ഖല്‍ബ് ലങ്കി നില്‍ക്കാന്‍ നാം അത് ചെയ്‌തേ മതിയാകൂ. വിളക്കുമാടമേ കെട്ട് പോയിട്ടുള്ളൂ. വെളിച്ചം ഇപ്പോഴും ഉണ്ട്.

സ്‌നേഹത്തോടെ,
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍
Wednesday, November 27, 2013
ജമാഅത്തെ ഇസ്‌ലാമി: ‘കോട്ടക്കല്‍ കഷായ’ത്തില്‍ നിന്ന് ‘കോഴിക്കോടന്‍ ബിരിയാണി’യില്‍ എത്തുമ്പോള്‍
ജമാഅത്തെ ഇസ്‌ലാമി: ‘കോട്ടക്കല്‍ കഷായ’ത്തില്‍ നിന്ന് ‘കോഴിക്കോടന്‍ ബിരിയാണി’യില്‍ എത്തുമ്പോള്‍
പി എം ശംസുദ്ദീന്‍
|Story Dated: October 15, 2013
പ്രാര്‍ഥിക്കാം.
‘പൊതു തിരഞ്ഞെടുപ്പ് ആസന്നമാകുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പുതിയ തന്ത്രങ്ങളും അടവുനയങ്ങളുമായി വരുന്നതില്‍ പുതുമയോ അത്ഭുതമോ ഇല്ല. എങ്ങനെയും നാല് വോട്ട് കൂടുതല്‍ നേടുക, ഇല്ലെങ്കില്‍ കിട്ടിയ വോട്ടുകള്‍ നഷ്ടപ്പെടാതെ നോക്കുക എന്ന ഏക ഇന അജന്‍ഡയേ ഇത്തരം അടവുകള്‍ക്കും തന്ത്രങ്ങള്‍ക്കും പിന്നിലുള്ളൂ’ എന്ന് പറഞ്ഞുകൊണ്ടാണ് ജമാഅത്തെ ഇസ്‌ലാമി നേതാവ് ഒ അബ്ദുര്‍റഹ്മാന്‍ ‘എ ആര്‍’ എന്ന പേരില്‍ ‘ചരിത്രപരമായ മണ്ടത്തരം ആവര്‍ത്തിക്കാന്‍ പിണറായി വിജയന്‍’ എന്ന തലക്കെട്ടിട്ട ലേഖനം (മാധ്യമം 2013
ഒക്‌ടോബര്‍ 10) എഴുതിത്തുടങ്ങുന്നതു തന്നെ. അബ്ദുര്‍റഹ്മാന്റെ ലേഖനത്തിനും ഏറ്റവും നന്നായി ചേരുന്ന വിശേഷണവും ഇതു തന്നെ. അതായത് പൊതുതിരഞ്ഞെടുപ്പ് ആസന്നമാകുമ്പോള്‍ ഒരു വാര്‍ഡില്‍ പോലും വിജയപരാജയങ്ങള്‍ നിര്‍ണയിക്കാന്‍ ശക്തിയില്ലാത്ത ഒരു മുസ്‌ലിം സംഘടനയുടെ അടവും തന്ത്രവുമായേ അബ്ദുര്‍റഹ്മാന്റെ ലേഖനത്തെയും കാണേണ്ടതുള്ളൂ. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നേയും തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷവും അബ്ദുര്‍റഹ്മാന്‍ എഴുതിയ ലേഖനങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചുനോക്കിയാല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഈ അടവും തന്ത്രവും എളുപ്പത്തില്‍ മനസ്സിലാകും. രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമം നാല് വോട്ട് അധികം കിട്ടാനോ അല്ലെങ്കില്‍ കിട്ടിയ വോട്ട് നഷ്ടപ്പെടാതിരിക്കാനോ ആണെങ്കില്‍, ജമാഅത്തെ ഇസ്‌ലാമിയുടെ ശ്രമം ഇല്ലാത്ത വോട്ടും സ്വാധീനവും ഉണ്ടെന്ന് കാണിക്കാനാണെന്ന വ്യത്യാസം മാത്രമേയുള്ളൂ.
ജമാഅത്തെ ഇസ്‌ലാമിയുടെ ആ തന്ത്രം സി പി എം പോലുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയും പിണറായി വിജയനും തിരിച്ചറിഞ്ഞതിലുള്ള ജാള്യമാണ് അബ്ദുര്‍റഹ്മാന്റെ ലേഖനത്തില്‍ മുഴുവന്‍ പരന്നൊഴുകുന്നത്. ആ വേദന ഏതൊരാള്‍ക്കും എളുപ്പം മനസ്സിലാക്കാവുന്നതേയുള്ളൂ. അതേസമയം, ജമാഅത്തെ ഇസ്‌ലാമിയെ പിണറായി വിജയന്‍ വിമര്‍ശിച്ചത്, ‘സെക്കുലര്‍ സുന്നികളെ’ അത് സുഖിപ്പിക്കും എന്ന കണക്കുകൂട്ടലില്‍ മാത്രമല്ല, മറിച്ച് വെല്‍ഫയര്‍ പാര്‍ട്ടി നിലവില്‍ വന്നതോടെ ജമാഅത്തിന്റെ വോട്ടും പിന്തുണയും ഇനി ഇടതുപക്ഷത്തിന് ലഭിക്കുകയില്ല എന്ന തിരിച്ചറിവാണ് പിണറായി വിജയനെ കൊണ്ട് ജമാഅത്തിനെതിരെ പറയിപ്പിക്കുന്നത് എന്ന് പറയാന്‍ ഒ അബ്ദുര്‍റഹ്മാനോളം തന്നെ തൊലിക്കട്ടിയും ജമാഅത്തെ ഇസ്‌ലാമിയോളം രാഷ്ട്രീയ ബോധവും വേണം. കാരണം, കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടി, അതിന്റെ ആദ്യ രൂപമായ വികസന മുന്നണി എന്ന പേരില്‍ സംസ്ഥാനവ്യാപകമായി മത്സരിക്കുയുണ്ടായി. പല വാര്‍ഡുകളിലും മത്സരിച്ച സ്ഥാനാര്‍ഥികള്‍ക്ക് ഒരു വോട്ട് മാത്രം ലഭിച്ച അനുഭവം പോലും അന്ന് ജമാഅത്തെ ഇസ്‌ലാമിക്കുണ്ടായി. അതായത് സ്വന്തം ഭാര്യ/രക്ഷിതാക്കള്‍/ മക്കള്‍/സഹോദരീസഹോദരന്മാര്‍ എന്നിവരുടെ വോട്ട് പോലും ജമാത്തെ ഇസ്‌ലാമിയുടെ മുന്‍കൈയില്‍ മത്സരിച്ച സ്ഥാനാര്‍ഥികള്‍ക്ക് കിട്ടിയില്ലെന്ന് സാരം. ജനസാമാന്യത്തിനിടയില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിനുള്ള ഈ സ്വാധീനത്തെ സി പി എമ്മും മറ്റു രാഷ്ട്രീയ പാര്‍ട്ടികളും മനസ്സിലാക്കുന്നില്ലെന്നാണ് അബ്ദുര്‍റഹ്മാന്റെയും പാര്‍ട്ടിയുടെയും പരാതി. ആ പരാതി പരിഹരിച്ചു കൊടുക്കാന്‍ മാത്രം വിശാലമായ രാഷ്ട്രീയ ബോധവും ജനാധിപത്യ ബോധ്യവും വോട്ടില്‍ കണ്ണും നട്ടിരിക്കുന്ന എ ആറിന്റെ ഭാഷയിലുള്ള സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉടയതമ്പുരാന്‍ കനിഞ്ഞരുളി നല്‍കുമാറാകട്ടെ എന്നു നമുക്ക് പ്രാര്‍ഥിച്ചു കൊടുക്കാം.
ലേഖനം തുടങ്ങുന്നത്, കണ്ണൂരില്‍ സി പി എം സംഘടിപ്പിച്ച മുസ്‌ലിംകളും ഇടതുപക്ഷവും സെമിനാറൊക്കെ സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികളുടെ തന്ത്രങ്ങളാണ് എന്ന മട്ടിലാണെങ്കിലും അവസാനിക്കുമ്പോഴേക്കും അബ്ദുര്‍റഹ്മാന്റെ പരാതി ആ തന്ത്രത്തില്‍ പങ്കാളികളാകാന്‍ തങ്ങളെ ക്ഷണിച്ചില്ലല്ലോ എന്നതാണ്. അതിനേക്കാള്‍ അബ്ദുര്‍റഹ്മാനെയും സംഘത്തെയും അസ്വസ്ഥമാക്കുന്നത് അതിലേക്ക് മുസ്‌ലിം സമുദായത്തിലെ ‘സംഘടിത മതപുരോഹിത കൂട്ടായ്മയെ പ്രതിനിധാനം ചെയ്യുന്ന ചരിത്ര പണ്ഡിതനെ’ ക്ഷണിച്ചതാണ്. ആ ചരിത്ര പണ്ഡിതന്‍ വളര്‍ന്നുവന്ന യാഥാസ്ഥിതിക വിഭാഗവുമായെങ്ങാനും പിണറായി വിജയന്‍ കരാറില്‍ ഏര്‍പ്പെട്ടുകളയുമോ എന്നാണ് ടിയാന്റെ പേടി. ‘ഏത് അടുപ്പില്‍ വേവേണ്ട അയക്കൂറയാണ്, കണ്ടില്ലേ ഒരു പോര്‍ട്ടര്‍ വാങ്ങിക്കൊണ്ടുപോകുന്നത്?’ എന്ന് വൈകുന്നേരം പണി കഴിഞ്ഞ് അയക്കൂറയും വാങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന ചുമട്ടുതൊഴിലാളിയെ നോക്കി നാട്ടിലെ ചില പ്രമാണിമാര്‍ കളിയാക്കി പറഞ്ഞതായി ഒരു കഥ കേട്ടിട്ടുണ്ട്. ഗ്രൂപ്പ് എഡിറ്റര്‍മാരും എക്‌സിക്യൂട്ടീവ് എഡിറ്റര്‍മാരും ഉള്ളപ്പോള്‍ വഅളും പറഞ്ഞ് നടക്കുന്ന മുസ്‌ലിയാക്കന്മാരെയാണോ സെമിനാറിന് പ്രബന്ധം അവതരിപ്പിക്കാന്‍ ക്ഷണിക്കേണ്ടത്? സാംസ്‌കാരിക കേരളത്തിനെന്ത് സംഭവിച്ചു?
അങ്ങനെ മുസ്‌ലിയാക്കന്മാര്‍ അയക്കൂറയും വാങ്ങി പോകാന്‍ തുടങ്ങിയത് കൊണ്ടാണ് ഒ അബ്ദുര്‍റഹ്മാന്‍ സി ബി ഐ കുഴിച്ചുമടുത്ത ചുവന്ന കുന്നിലേക്ക് വീണ്ടും ജെ സി ബിയും ഓടിച്ചുകയറി നോക്കിയതും പ്രവാചകരുടെ തിരുകേശം കാണാന്‍ വീണ്ടും വരി നിന്നുനോക്കിയതും. പക്ഷേ, എന്തു ചെയ്യാന്‍? ‘കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ കാണുമ്പോഴേക്കും സി പി എമ്മിന്റെ പുരോഗമന വീക്ഷണവും സെക്കുലര്‍ പരിഗണനയുമെല്ലാം അലിഞ്ഞില്ലാതാകുന്ന കാഴ്ചയാണ്’ സാഹിബിന് എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും കാണാനാകുന്നത്. ‘സി പി എമ്മിന്റെ പുരോഗമന വീക്ഷണവും സെക്കുലര്‍ പരിഗണനയും’ എന്നൊക്കെ പറയുന്നത് തൊട്ടടുത്ത റൂമിലിരിക്കുന്ന വേളത്തുകാര്‍ കേള്‍ക്കണ്ട. പിന്നെ, സി പി എമ്മിന്റെ സെമിനാറിന് പിണറായി വിജയനല്ല, യുവാക്കളുടെ ‘പാട്ടും കൂത്താട്ടത്തിനും’ കൂട്ടില്‍ മുഹമ്മദലി പോലും ക്ഷണിക്കാത്ത സ്ഥിതിയിലാകും.
കണ്ണൂരില്‍ സി പി എം രക്ഷാകര്‍തൃത്വത്തിലുള്ള സംഘടനകള്‍ ചേര്‍ന്ന് നടത്തിയ സെമിനാറില്‍ പിണറായി വിജയന്‍ നടത്തിയ ഉദ്ഘാടന പ്രസംഗത്തില്‍ നവോത്ഥാന നായകരെ എണ്ണിയ കൂട്ടത്തില്‍ ‘ഞങ്ങള്‍ക്കൊന്നും അറിയാത്ത തങ്ങന്മാരെയാണ് എണ്ണിയതെ’ന്നും എം ഇ എസ്സിനെയും മുജാഹിദുകളെയും മൗദൂദികളെയും എന്തുകൊണ്ടാണ് പരാമര്‍ശിക്കാതിരുന്നതെന്നും എം ഇ ഇസ് പ്രസിഡന്റ് ഫസല്‍ ഗഫൂറും ചാനല്‍ ചര്‍ച്ചകളില്‍ പരിതപിക്കുന്നത് കേട്ടു. ചരിത്രം എന്നത് മാവിലായിയിലെ മാവിന്‍ ചോട്ടിലെ തണലല്ലെന്നും മുസ്‌ലിം പെണ്‍കുട്ടിയുടെ വിവാഹപ്രായമുറപ്പിക്കാന്‍ യോഗം ചേര്‍ന്ന കോഴിക്കോട് ഹൈസണ്‍ ഹോട്ടലും കടന്നു വേണം എ കെ ജി സെന്ററില്‍ നിന്ന് കണ്ണൂരിലേക്കെത്താന്‍ എന്നും പിണറായി വിജയന് അറിയാവുന്നത് ഒരു കുറ്റമായി കരുതാന്‍ മുസ്‌ലിം വ്യക്തിനിയമത്തില്‍ പഴുതുകളൊന്നും ഇല്ലല്ലോ?
ഒ അബ്ദുര്‍റഹ്മാന്റെ ലേഖനം വായിച്ചാല്‍ വായനക്കാര്‍ക്ക് ബോധ്യമാകുന്ന മറ്റൊരു കാര്യം അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഉണ്ടാക്കാന്‍ പോകുന്ന വന്‍ മുന്നേറ്റത്തെക്കുറിച്ചാണ്. കോണ്‍ഗ്രസിനെയോ ബി ജെ പിയേയോ പോലെ വെല്‍ഫെയര്‍ പാര്‍ട്ടി തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചില്ല എന്നേ ഉള്ളൂ. പാര്‍ട്ടി കേന്ദ്രത്തില്‍ അധികാരത്തില്‍ വരികയും ടി ആരിഫലി പ്രധാനമന്ത്രി പദവിയും ഒ അബ്ദുര്‍ഹ്മാന്‍ ആഭ്യന്തര വകുപ്പും ശൈഖ് മുഹമ്മദ് കാരക്കുന്ന് സാംസ്‌കാരിക വകുപ്പും നെയ്യാറ്റിങ്കര ശ്രീജ വനിതാ ക്ഷേമ വകുപ്പും സി ദാവൂദ് യുവജന ക്ഷേമ സ്‌പോര്‍ട്‌സ് കാര്യ വകുപ്പും കൈകാര്യം ചെയ്യുന്ന മന്ത്രിസഭ നിലവില്‍ വരുമെന്നും പി എം എ ഹനീഫ് കേന്ദ്ര സംഗീത നാടക അക്കാദമി ചെയര്‍മാനും പ്രൊഫ. പി കോയ പ്രതിപക്ഷ നേതാവും ആയിരിക്കും എന്ന കാര്യത്തില്‍ ഒ അബ്ദുര്‍റഹ്മാന് യാതൊരു സംശയവുമില്ല. അത്രക്ക് ജനപിന്തുണയുള്ള പ്രസ്ഥാനമായി വെല്‍ഫയര്‍ പാര്‍ട്ടി മാറിക്കഴിഞ്ഞതിലുള്ള അസൂയയാണ് പിണറായി വിജയനെക്കൊണ്ട് ജമാഅത്തെ ഇസ്‌ലാമിയുടെ അടിയാധാരം പരതിപ്പിക്കുന്നത് എന്നാണ് നമ്മുടെ പ്രതിശ്രുത കാബിനറ്റ് മന്ത്രിയുടെ പരാതിയുടെ കാതല്‍. ഒരു പ്രസ്ഥാനം വളരാനും പന്തലിക്കാനും തീരുമാനിച്ചാല്‍ പൊതുജനം എന്തു ചെയ്യാനാണ്? അതില്‍ പിണറായി വിജയന്‍ അസൂയപ്പെട്ടിട്ട് എന്ത് കാര്യം?
ഏതാണ്ട് ഇതിന് സമാനമായ ഒരു ലേഖനം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ ഇതേ അബ്ദുര്‍റഹ്മാന്‍ എഴുതിയിരുന്നു. അതില്‍ മുസ്‌ലിം ലീഗിന്റെ വിജയകാരണങ്ങള്‍ വിലയിരുത്തുമ്പോള്‍ ബോധപൂര്‍വം വളച്ചൊടിക്കുകയോ തമസ്‌കരിക്കുകയോ ചെയ്യുന്ന കാര്യങ്ങള്‍ എന്നു പറഞ്ഞുകൊണ്ട് ചില ഘടകങ്ങളെ എ ആര്‍ വിശദീകരിക്കുന്നുണ്ട്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ വട്ടപ്പൂജ്യമെന്ന് തെളിഞ്ഞ കടുത്ത യാഥാസ്ഥിതികരായ ജമാഅത്തെ ഇസ്‌ലാമി പിന്തുണ പ്രഖ്യാപിച്ചതു കാരണം കുറച്ചു വോട്ടുകള്‍ കിട്ടിയെങ്കിലും മറ്റിടങ്ങളില്‍ ഒട്ടേറെ വോട്ടുകള്‍ അത് നഷ്ടപ്പെടുത്തി എന്ന സി പി എം മലപ്പുറം ജില്ലാ സെക്രട്ടറി എം ഉമ്മര്‍ മാസ്റ്ററുടെയും കോഴിക്കോട് ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്റെയും പ്രസ്താവനകളെ ബോധപൂര്‍വം തമസ്‌കരിച്ചാണ് ഒ അബ്ദുര്‍റഹ്മാന്റെ ആ വിശകലനം മുന്നേറുന്നത്. ‘ബംഗാളില്‍ മുസ്‌ലിംകള്‍ കൈവിട്ടു, കേരളത്തില്‍ പിന്തുണച്ചു’ എന്ന് പ്രകാശ് കാരാട്ട് പറഞ്ഞതായി മാധ്യമത്തില്‍(മാത്രം) വന്ന ഒരു വാര്‍ത്തയെ ആധാരമാക്കി കേരളത്തില്‍ സി പി എമ്മിനെ പിന്തുണച്ച ആ മുസ്‌ലിംകള്‍ ജമാഅത്തെ ഇസ്‌ലാമിക്കാരാണെന്ന് പറയുകയാണ് ലേഖനത്തില്‍ എ ആര്‍. പിന്തിരിപ്പന്‍ യാഥാസ്ഥിതിക മത പണ്ഡിത സംഘടനകളെ കൂടെക്കൂട്ടിയും എ പി സുന്നികളെ കൂടെ പിടിച്ചുനിര്‍ത്തിയും ആണ് ലീഗ് നേട്ടം കൊയ്തത് എന്നാണ് അതില്‍ യു ഡി എഫിന്റെ വിജയത്തെ എ ആര്‍ വിശദീകരിക്കുന്നത്. അങ്ങനെ മുസ്‌ലിം സംഘടനകളെ ചേര്‍ത്തി നിര്‍ത്തിയത് കാരണം ലീഗിന്റെ പുരോഗമന പ്രതിച്ഛായയും മതേതര മുഖവും നഷ്ടമായെന്നും പൊതുസമൂഹത്തില്‍ ലീഗ് പരിഹാസ്യമായിത്തീര്‍ന്നെന്നും ആ ലേഖനത്തിന്റെ അവസാന ഭാഗത്ത് ഒ അബ്ദുര്‍റഹ്മാന്‍ എഴുതുന്നു. മുസ്‌ലിം ലീഗിന് ഏറ്റവും ഭൂരിപക്ഷം കുറഞ്ഞത് ജമാഅത്ത് വിമര്‍ശകരായ കെ എം ഷാജിയുടെയും എം കെ മുനീറിന്റെയും മണ്ഡലങ്ങളിലാണെന്നും അദ്ദേഹം തുടരുന്നു.
2013ല്‍ അടുത്തൊരു ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കേ, എ ആര്‍ പഴയ സിദ്ധാന്തങ്ങള്‍ എല്ലാം ചാടിക്കടന്നു. മുസ്‌ലിം ലീഗ് ജയിച്ചത് സി പി എമ്മിന്റെ ജമാഅത്ത് വിമര്‍ശനം കൊണ്ടാണ് എന്നായി പുതിയ മദ്ഹബ്. ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് ഭൂരിപക്ഷം കൂടാനും ലീഗ് ജയിക്കാതിരിക്കാനും ലീഗും സി പി എമ്മും ജമാഅത്ത് വിമര്‍ശം നിര്‍ത്തിക്കൊള്ളണമെന്നാണ് ജമാഅത്ത് നേതാവിന്റെ കട്ടായം. ലീഗ് ജയിക്കാനും സി പി എം തോല്‍ക്കാതിരിക്കാനും ജമാഅത്തെ ഇസ്‌ലാമിക്ക് നല്‍കാനുള്ളത് ഈ ഒരേ മരുന്നാണ്. ഈ പ്രസ്ഥാനത്തിന്റെ ഭാഗ്യം ഒന്ന് ആലോചിച്ച് നോക്കിയേ! കേരള രാഷ്ട്രീയം ഇപ്പോള്‍ കറങ്ങിക്കൊണ്ടിരിക്കുന്നത് തന്നെ ഈ പ്രസ്ഥാനത്തിന്റെ നടുമുറ്റത്താണല്ലോ. അങ്ങനെയൊരു ഭാഗ്യം ലഭിച്ച മറ്റേതൊരു മതസംഘടനയുണ്ട് കേരളത്തില്‍? ഈ സ്ഥിതി തുടരുകയാണെങ്കില്‍ എന്‍ എസ് എസ് ആസ്ഥാനം ചങ്ങനാശ്ശേരിയില്‍ നിന്ന് ഉടനെ ചേന്നമംഗലൂരിലേക്ക് മാറ്റേണ്ടിവരും. അറിയാഞ്ഞിട്ട് ചോദിക്കുകയാണ്, ഈ അവസ്ഥക്കാണോ നമ്മുടെ സൈദ്ധാന്തികര്‍ ഹുകൂമത്തെ ഇലാഹി എന്ന് പറയുന്നത്?
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്ലാ വിധ പ്രാദേശിക, ദേശീയ പ്രശ്‌നങ്ങളും അവഗണിച്ചുകൊണ്ട് പിണറായി വിജയന്‍ മഅ്ദനിയോട് വേദി പങ്കിട്ടതായിരുന്നല്ലോ കേരളത്തില്‍ തിരഞ്ഞെടുപ്പിന്റെ ഗതി തന്നെ നിശ്ചയിച്ച ഘടകം എന്നും ആ ലേഖനത്തില്‍ പറയുന്നുണ്ട്. എന്നാല്‍ അങ്ങനെയൊരു നിര്‍ണായക സന്ദര്‍ഭത്തില്‍ എ ആറിന്റെ പാര്‍ട്ടി പൊന്നാനിയില്‍ സ്വീകരിച്ച നിലപാട് എന്തായിരുന്നു? ഏത് വേട്ടക്കാരന്റെ ഭാഷയായിരുന്നു പൊന്നാനിയില്‍ ജമാഅത്തെ ഇസ്‌ലാമി സ്വീകരിച്ചത്? എന്നൊന്നും എ ആര്‍ സൗകര്യപൂര്‍വം പറയുന്നില്ല. കാരണം, അതൊക്കെ പറഞ്ഞാല്‍ തങ്ങളുടെ അസ്തിത്വ ദുഃഖത്തിന്റെ ശരിയായ പേര് മാലോകര്‍ക്ക് പിടികിട്ടിപ്പോകും. ഒരു ‘സമഗ്ര ഇസ്‌ലാമിക പ്രസ്ഥാനം’ കാന്തപുരംവിരുദ്ധ മുന്നണിയായി വളര്‍ന്നുപന്തലിക്കുന്നത് ഒരു കുറച്ചിലല്ലേ?
ഒ അബ്ദുര്‍റഹ്മാന്റെ 2011ലെയും 13ലെയും ലേഖനങ്ങള്‍ക്കിടയില്‍ ഉണ്ടായ പ്രധാനപ്പെട്ട ഒരു മാറ്റം ലീഗിന്റെ ‘കോട്ടക്കല്‍ കഷായ’ത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയ ജമാഅത്തെ ഇസ്‌ലാമിയെ കോഴിക്കോട്ടെ ‘വ്യക്തിനിയമ ബിരിയാണി’യില്‍ കൂട്ടുകൂട്ടി എന്നതാണ്. ജമാഅത്തെ ഇസ്‌ലാമി നേതൃത്വം ഈ കാര്യങ്ങള്‍ ഇപ്പോള്‍ അത്ര കണ്ട് ഇഷ്ടപ്പെടില്ല എന്നറിയാം. അതുകൊണ്ടാണ് മുസ്‌ലിം സമുദായത്തിനകത്തെ തീവ്രവാദ പ്രവണതകള്‍ക്കെതിരെ രൂപം കൊണ്ട കൂട്ടായ്മയെ ‘കോട്ടക്കല്‍ കഷായം’ എന്ന് പരിഹസിച്ചയാള്‍ മുസ്‌ലിംകളെ അപഹാസ്യരാക്കിയ കോഴിക്കോട്ടെ കൂട്ടായ്മയെക്കുറിച്ച് ‘കോഴിക്കോടന്‍ ബിരിയാണി’യെന്ന് ലേഖനം എഴുതാത്തത്. ‘ഞങ്ങളുടെ ശക്തിയും സ്വാധീനവും പരിഗണിച്ച് ഞങ്ങളെ കൂടെ കൂട്ടിയാല്‍ തീരുന്നതാണ് ഞങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും’ എന്ന് സാരം.
ഇങ്ങനെയൊക്കെയാണെങ്കിലും ഒരു സത്യം സി പി എം സെക്രട്ടറിയെ ഓര്‍മിപ്പിച്ചുകൊണ്ടാണ് ജമാഅത്തെ ഇസ്‌ലാമി നേതാവ് ലേഖനം അവസാനിപ്പിക്കുന്നത്. ആ സത്യത്തെ അബ്ദുര്‍ഹ്മാന്‍ ഏതാണ്ട് ഇങ്ങനെയാണ് അവതരിപ്പിക്കുന്നത്: ‘കഴിഞ്ഞ പഞ്ചായത്ത്, നഗരസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അനവസരത്തിലും അകാരണമായും സി പി എം സെക്രട്ടറിയും പാര്‍ട്ടി വക്താക്കളും ജിഹ്വകളും ജമാഅത്തെ ഇസ്‌ലാമിക്കെതിരെ അഴിച്ചുവിട്ട ദുഷ്പ്രചാരണ കോലാഹലം വലുതായി ഗുണം ചെയ്തത് ‘ധനികരുടെ പാര്‍ട്ടിയെന്നും തീവ്രവര്‍ഗീയ ശക്തികളോട് സന്ധി ചെയ്തവരെന്നും’ പിണറായി കുറ്റപ്പെടുത്തുന്ന മുസ്‌ലിം ലീഗിനാണ്.’ ലേഖനത്തിന്റെ മര്‍മോദ്ദേശ്യം എന്താണെന്ന് ഈ മഹാ സത്യത്തില്‍ നിന്ന് വായനക്കാര്‍ക്ക് മനസ്സിലായിട്ടുണ്ടാകുമല്ലോ. ഇസ്‌ലാമിലെ ഇടതുപക്ഷം തങ്ങളാണെന്നും സി പി എം സമുദായവുമായി അടുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് മുസ്‌ലിം സമുദായത്തിലെ സംഘടിത മതപുരോഹിത കൂട്ടായ്മയെ പരമാവധി സുഖിപ്പിച്ചുകൊണ്ടോ അത്തരം ഒരു കൂട്ടായ്മയെ പ്രതിനിധാനം ചെയ്യുന്ന ചരിത്ര പണ്ഡിതന്റെ പുസ്തകം ചര്‍ച്ചക്കെടുത്തുകൊണ്ടോ ആകരുതെന്നും ഇസ്‌ലാമുമായും മുസ്‌ലിംകളുമായും സംവദിക്കാന്‍ പിണറായി വിജയന്‍ ചേന്നമംഗല്ലൂര്‍ വഴി തന്നെ കോഴിക്കോട്ടെത്തണം എന്നും ഐ പി എച്ച് സാഹിത്യങ്ങള്‍ തന്നെ വായിക്കണം എന്നുമാണ് അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ മദ്ഹബ്.
ഏതാണ്ട് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ് കഴിഞ്ഞ ദിവസം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ പേരില്‍ ജമാഅത്ത് പ്രസിദ്ധീകരണമായ മാധ്യമം പത്രത്തിലും മീഡിയ വണ്‍ ചാനലിലും വന്ന തെറ്റായ വാര്‍ത്തയും. കേരള ശബ്ദത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞതായി അച്ചടിച്ചുവന്ന അഭിമുഖത്തെ തെറ്റായി ഉദ്ധരിച്ചുകൊണ്ട് ജമാഅത്ത് മാധ്യമങ്ങള്‍ പറഞ്ഞത് ‘കാന്തപുരം നരേന്ദ്ര മോഡിയെ പിന്തുണക്കുന്നു’ എന്നാണ്. ഇന്ത്യയിലെ വലതുപക്ഷ ഹൈന്ദവ തീവ്രവാദത്തെക്കുറിച്ച് കാന്തപുരത്തിന്റെയോ അദ്ദേഹം നയിക്കുന്ന സംഘടനകളുടെയോ പ്രസിദ്ധീകരണങ്ങളുടെയോ നയനിലപാടുകള്‍ എന്താണെന്ന് സാമാന്യ ധാരണയുള്ള ഒരു എസ് ഐ ഒക്കാരന്‍ പോലും പറയാത്ത ആരോപണങ്ങളാണ്, മോഡിയുടെ മുഴു പേജ് പരസ്യം കൊടുക്കാന്‍ പേജ് സെറ്റ് ചെയ്തുവെക്കുകയും ഒടുവില്‍ അര്‍ധരാത്രി വെള്ളിമാട് കുന്നിലെ മാധ്യമം ഓഫീസിലെ രണ്ട് സബ് എഡിറ്റര്‍മാരുടെ കുത്തിയിരിപ്പ് സമരം കാരണം പിന്‍വലിക്കുകയും ചെയ്യേണ്ടിവന്ന, മോഡിയുടെ രാഷ്ട്രീയ ഗുരു ബാല്‍ താക്കറെ മരിച്ചപ്പോള്‍ ബാല്‍ താക്കറെ ‘സൗഹൃദപ്രിയന്‍’ എന്ന് ലേഖനം എഴുതിയ മാധ്യമം പത്രവും സഹോദര സ്ഥാപനവും കാന്തപുരത്തിന് നേരെ ഉന്നയിച്ചിരിക്കുന്നത്. തെറ്റായ വാര്‍ത്ത കൊടുത്തതിന് പിന്നില്‍ ജമാഅത്തിനെ അസ്വസ്ഥമാക്കുന്ന വസ്തുത എന്താണെന്ന് ‘സമുദായവുമായി അടുക്കാന്‍ സി പി എം കേരളത്തിലെ മുസ്‌ലിം കണ്‍വന്‍ഷനുകള്‍ വിളിച്ചുചേര്‍ത്ത പശ്ചാത്തലത്തിലാണ് കാന്തപുരത്തിന്റെ നിലപാട് പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്’ എന്ന് ജമാഅത്ത് പ്രവര്‍ത്തകന്‍ കൂടിയായ നജാതുല്ല എന്ന റിപ്പോര്‍ട്ടര്‍ നേരെ ചൊവ്വേ പറഞ്ഞതില്‍ നിന്നും മനസ്സിലാക്കിയെടുക്കാന്‍ സാമാന്യ ബുദ്ധി മാത്രം മതി.
അസ്ഥാനത്തും അകാരണമായും ജമാഅത്തിനെ വിമര്‍ശിച്ചുകൊണ്ട് ചരിത്രപരമായ മണ്ടത്തരം ആവര്‍ത്തിക്കാനാണ് പിണറായി വിജയന്റെ പുറപ്പാടെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നേരില്‍ കാണാം എന്ന ഭീഷണിയോടെയാണ് അബ്ദുര്‍റഹ്മാന്റെ ലേഖനം അവസാനിക്കുന്നത്. ഇത് വായിച്ചപ്പോള്‍ തോന്നിയത്, പണ്ട് തൃശൂരില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന എക്‌സ്പ്രസ് പത്രത്തിലെ ഒരു എഡിറ്റോറിയലാണ്. അമേരിക്കയുടെ തെറ്റായ രാഷ്ട്രീയ നിലപാടുകളെ വിമര്‍ശിച്ചുകൊണ്ടെഴുതിയ ആ എഡിറ്റോറിയല്‍ അവസാനിക്കുന്നതിങ്ങനെയാണ്: ഇനിയും തെറ്റായ നയനിലപാടുകള്‍ തുടരാനാണ് അമേരിക്കയുടെ ഭാവമെങ്കില്‍ ഞങ്ങള്‍ക്ക് അമേരിക്കയെ ശക്തമായി അപലപിക്കേണ്ടിവരും.!! ഏതാണ്ട് ആ അപലപിക്കലിനോളം വരും ഗ്രൂപ്പ് എഡിറ്ററുടെ ഭീഷണി.

സിറാജില്‍ പ്രസിദ്ധീകരിച്ചത്
സാംസ്‌കാരിക തകര്‍ച്ച ചേളാരി സമസ്തയുടെ മറവിലോ?
സാംസ്‌കാരിക തകര്‍ച്ച ചേളാരി സമസ്തയുടെ മറവിലോ?
ഇബ്റാഹീം സഖാഫി കുമ്മോളി
Dated: November 13, 2013
കേരളത്തില്‍ മുസ്‌ലിം സമുദായത്തിന്റെ സാംസ്‌കാരിക പരിസരം പൂര്‍ണമായും തൃപ്തികരമാണോ? അതി ക്രൂരമായ ധാരാളം ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ മുസ്‌ലിം പേരുകാരില്‍ നിന്ന് ഉണ്ടാകുന്നതായി വാര്‍ത്തകള്‍ വരുന്നു. വിശുദ്ധ റമസാനിലാണ് രണ്ട് കുട്ടികളെയും ഭാര്യയെയും ക്രൂരമായി ഒരാള്‍ കൊന്നുകളഞ്ഞത്. കളിക്കളത്തിലെ നിസ്സാര തര്‍ക്കം രണ്ടാളുകളുടെ വധത്തില്‍ കലാശിച്ചു കുറച്ചുമുമ്പ്. പിഞ്ചുകുട്ടികള്‍ പോലും പീഡനങ്ങള്‍ക്ക് വിധേയരാകുന്നു. വാര്‍ത്തകളില്‍ പ്രധാന്യം നേടുന്ന ഇത്തരം സംഭവങ്ങള്‍ക്ക് പുറമെ വാര്‍ത്തക്ക് വിധേയമാകാതെ പോകുന്ന നിത്യ സംഭവങ്ങളും നിസ്സാരമായി മാറിക്കഴിഞ്ഞ അനേകം കാര്യങ്ങളുമുണ്ട്. കല്യാണം, ആഘോഷം തുടങ്ങിയ വേളകളില്‍ സമുദായത്തെ ‘സഹിക്കേണ്ടി വരുന്ന’ ദുരവസ്ഥ നിലനില്‍ക്കുന്നു. ലഹരി ഉപയോഗവും ലൈംഗിക ചൂഷണവും സൈബര്‍ കുറ്റകൃത്യങ്ങളും സാമ്പത്തിക അതിക്രമങ്ങളും വര്‍ധിച്ചു വരുന്നു.
താജുല്‍ ഉലമയുടെയും കാന്തപുരം ഉസ്താദിന്റെയും നേതൃത്വത്തിലുള്ള സുന്നീ പ്രസ്ഥാനം ഇത്തരം അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കാലികവും ശാസ്ത്രീയവുമായ ധാരാളം സംരംഭങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. കേരള യാത്രയുള്‍പ്പെടെ സാമൂഹിക ശ്രദ്ധയാകര്‍ഷിച്ച വിവിധ പരിപാടികള്‍ നടന്നുകഴിഞ്ഞു. എന്നാല്‍ വലിയൊരു വിഭാഗത്തെ ഗുണപരമായി സ്വാധീനിച്ച ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താനും സ്വാധീനത്തിന്റെ വൈപുല്യം കുറക്കാനും ഇവിടെ ബോധപൂര്‍വം ശ്രമം നടക്കുന്നു. ഈ നിഷേധാത്മക സമീപനം മുസ്‌ലിം സമുദായത്തിന്റെ സാംസ്‌കാരികരംഗത്തെ ദോഷകരമായി ബാധിക്കുന്നു.
സമസ്ത (ചേളാരി)യുടെ പേരില്‍ നിരവധി വര്‍ഷമായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന ആര്‍ക്കും ഇത് ബോധ്യപ്പെടും. പണ്ഡിത നേതൃത്വത്തെ തടസ്സപ്പെടുത്തുക മാത്രമല്ല സമൂഹത്തില്‍ ക്രിമിനലിസത്തിന്റെ മാനസിക പശ്ചാത്തലം സൃഷ്ടിച്ചെടുക്കുക കൂടിയാണ് ഇപ്പോള്‍ അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. മഹല്ലുകളില്‍ ഈ സംഘടനക്ക് അവര്‍ അവകാശപ്പെടുന്ന സ്വാധീനമില്ലെങ്കിലും കോലാഹലങ്ങള്‍ സൃഷ്ടിച്ച് സമുദായത്തിന്റെ നന്മയെ തടയാനും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും ചിലപ്പോഴൊക്കെ അവര്‍ക്ക് കഴിയുന്നുണ്ട്.
അവര്‍ സാമുദായിക രംഗത്ത് കലഹങ്ങളും ബഹളങ്ങളും മാത്രമായി പ്രവര്‍ത്തിക്കുന്നു. കാന്തപുരം വിരോധം എന്ന അജന്‍ഡ മാത്രമാണ് ഈ കാലയളവില്‍ അവര്‍ പ്രാവര്‍ത്തികമാക്കിയത്. അരീക്കാട് പള്ളി പ്രശ്‌നം മുതല്‍ ഇപ്പോഴത്തെ വിവാദങ്ങള്‍ വരെ അതിന്റെ ഭാഗമാണെന്ന് കണ്ടെത്താന്‍ പ്രയാസമില്ല. മര്‍ഹൂം ഇ കെ ഉസ്താദും കണ്ണിയത്തുസ്താദും നേരില്‍ ഇടപെട്ട വിഷയമാണ് അരീക്കാട് പള്ളി പ്രശ്‌നം. ഇ കെ ഉസ്താദും കണ്ണിയത്തുസ്താദും സമസ്ത മുശാവറ ചേര്‍ന്ന് കാന്തപുരം ഉസ്താദിന്റെ വിശ്വസ്തത അന്ന് പ്രഖ്യാപിച്ചിരുന്നു. ഇ കെ ഉസ്താദിന്റെയും കണ്ണിയത്തുസ്താദിന്റെയും അനുയായികള്‍ എന്ന് അവകാശപ്പെടുന്നവര്‍ പഴയ ഈ ആരോപണം പോലും ആവര്‍ത്തിക്കുന്നതില്‍ ആഹ്ലാദം കണ്ടെത്തുന്നു.
കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരുടെ ജനാസ സന്ദര്‍ശിക്കാന്‍ പോയ കാന്തപുരം ഉസ്താദിനെ ചേളാരി വിഭാഗം അവഹേളിച്ചതും കൂക്കി വിളിച്ചതും അക്രമിക്കാന്‍ ശ്രമിച്ചതും കുറച്ചുമുമ്പ് വാര്‍ത്തയായിരുന്നു. ഈ സംഭവത്തെ ചേളാരി നേതൃത്വം പരസ്യമായി അപലപിക്കുകയോ ചെയ്യരുതെന്ന് ഉപദേശിക്കുകയോ ഉണ്ടായില്ല. കണ്ണിയത്ത് ഉസ്താദിന്റെ മഖ്ബറക്കരികില്‍ കുഴപ്പം സൃഷ്ടിച്ച് ഉസ്താദിന്റെ മകന്റെ നേതൃത്വത്തില്‍ നടക്കുന്ന സിയാറത്തിനെയും സല്‍ക്കര്‍മങ്ങളെയും കായികമായി നേരിട്ടുവെന്ന് മാത്രമല്ല അതിനെ ന്യായീകരിച്ച് പ്രഭാഷണം പോലും സംഘടിപ്പിച്ചു.
ഇപ്പോള്‍ നടക്കുന്ന ശഅ്‌റ് മുബാറക് വിവാദവും ഈ നിലയില്‍ കണ്ടാല്‍ മതി. ഈ വിവാദത്തില്‍ കാന്തപുരം ഉസ്താദ് ചെയ്തതിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? ഉസ്താദിന് ശഅ്‌റ് മുബാറക് ലഭിച്ച സ്രോതസ്സ് എല്ലാവര്‍ക്കുമറിയാം. ഉസ്താദ് ആദരിക്കുന്ന ഒരു വസ്തുവിനെ ഉസ്താദിനെ അംഗീകരിക്കുന്നവര്‍ ആദരിക്കുന്നു. അതിനെ തടസ്സപ്പെടുത്താന്‍ ഏത് തത്വ ശാസ്ത്രത്തിന്റെ പേരില്‍ ആര്‍ക്കാണ് സാധിക്കുക? ഈ വിഷയത്തില്‍ ചിലര്‍ തെളിവ് ചോദിക്കുന്നു. തെളിവ് ചോദിക്കുന്നത് എന്തിനാണ്? ഉസ്താദിന് ആദരിക്കണമെങ്കില്‍ എതിരാളികള്‍ക്ക് തെളിവ് കാണിക്കണമോ? ഉസ്താദിനെ അംഗീകരിക്കുന്നവര്‍ക്ക് ആദരിക്കാന്‍ ഉസ്താദിന്റെ വിരോധികള്‍ക്ക് തെളിവ് കൈമാറണമെന്നോ? ഈ വിവാദത്തില്‍ ബോംബെയിലെ ഒരു വ്യക്തിയെയും അബൂദബിയിലെ അറബി പ്രമുഖനെയുമൊക്കെ തട്ടിപ്പുകാരന്‍, കപടന്‍, മുനാഫിഖ് തുടങ്ങിയ പദപ്രയോഗങ്ങളില്‍ ഇവര്‍ വിശേഷിപ്പിക്കുന്നു.
പണ്ഡിത വേഷം ധരിച്ചവര്‍ ഇങ്ങനെയൊക്കെ പറയാമോ? ഇത് സമൂഹത്തിന് തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നില്ലേ? ഇത്തരം പ്രസംഗങ്ങള്‍ കേള്‍ക്കുന്ന അണികള്‍ക്ക് ധാര്‍മികതയുണ്ടാകുമോ? മര്‍ക്കസിലെ ശഅ്‌റുമുബാറക്കിനെ ആദരിക്കണമെന്ന ഒരു നിര്‍ബന്ധവും ഇവിടെ ആരും പ്രകടിപ്പിക്കാത്ത സ്ഥിതിക്ക് ഈ ശബ്ദകോലാഹലങ്ങള്‍ക്ക് എന്തെങ്കിലും അര്‍ഥമുണ്ടോ? ഇവരുടെ ഈ സമീപനം അണികളെ അക്രമാസക്തരും ക്രിമിനലുകളുമാക്കി വളര്‍ത്തിക്കൊണ്ടിരിക്കുന്നുവെന്നാണ് ബല്ലാ കടപ്പുറം മുതല്‍ ഓണപ്പറമ്പ് വരെയുള്ള പുതിയ സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. ബല്ലാ കടപ്പുറം, ഓണപ്പറമ്പ്, എളങ്കൂര്‍ പാറാട് സ്‌ഫോടനം തുടങ്ങിയവ സമുദായത്തിന്റെ അതീവ ശ്രദ്ധ പതിയേണ്ട, സുമനസ്സുകള്‍ ഇടപെടേണ്ട വിഷയങ്ങളാണ്. എ പി വിഭാഗത്തെ അക്രമിക്കാന്‍ ബോംബുണ്ടാക്കുക, ഉണ്ടാക്കുമ്പോള്‍ പൊട്ടി സ്വന്തം പ്രവര്‍ത്തകര്‍ക്ക് പരുക്കേല്‍ക്കുക, അതിനെ ന്യായീകരിച്ച് നേതാക്കള്‍ പ്രസംഗിക്കുക, വിഷയം നേരിടാന്‍ വിശുദ്ധ ഖുര്‍ആന്‍ കോപ്പികളും സ്വന്തം മദ്‌റസയും കത്തിക്കുക, എ പി വിഭാഗത്തിനെതിരെ കേസ് നല്‍കുക; പ്രതികള്‍ ചേളാരി വിഭാഗമാണെന്ന് പിന്നീട് കണ്ടെത്തുക. ഇങ്ങനെ ലജ്ജാകരമായ പ്രവര്‍ത്തനങ്ങള്‍ ഈ ‘സമസ്ത’യുടെ മറവില്‍ നടക്കുന്നുവെങ്കില്‍ ഈ സമുദായത്തിന് സംസ്‌കാരമുണ്ടാകുമോ?
ഇവരുടെ നേതാക്കള്‍ (പ്രായം ചെന്നവര്‍ പോലും) തരംതാണ പദങ്ങള്‍ ഉപയോഗിച്ചു അണികള്‍ക്ക് അക്രമവാസനയുണ്ടാക്കും വിധം പ്രഭാഷണങ്ങള്‍ നടത്തുന്നു. സുന്നീ നേതൃത്വം വിവാദങ്ങളില്‍ നിന്ന് മാറിനില്‍ക്കുകയും നില്‍ക്കണമെന്ന് അണികള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. വീണ്ടും വിവാദം കത്തിക്കുകയും സുന്നീ നേതൃത്വത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാന്‍ കഠിനാധ്വാനം നടത്തുകയുമാണിപ്പോള്‍.
മുസ്‌ലിം ലീഗിനെ സമ്മര്‍ദത്തിലാക്കിയാണ് ഇപ്പോള്‍ ചേളാരി വിഭാഗം അന്തരീക്ഷം കലുഷിതമാക്കുന്നത്. മുന്‍ കാലങ്ങളില്‍ ആളും അര്‍ഥവും നല്‍കി ലീഗുനേതൃത്വം ഇവര്‍ക്ക് അസ്ഥിത്വമുണ്ടാക്കിക്കൊടുത്തു. ചെറിയ ഒരു പ്ലാറ്റ്‌ഫോം രൂപപ്പെട്ടുവെന്ന് തോന്നിത്തുടങ്ങിയപ്പോള്‍ ലീഗ് നേതൃത്വത്തെ സമ്മര്‍ദത്തിലാക്കുംവിധം ഇവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
കാസര്‍കോട് ചെമ്പരിക്ക ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട് ഇവര്‍ ആരോപണവുമായി രംഗത്തു വന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മരണ സന്ദര്‍ഭത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇത് ‘വധ’മാക്കി മാറ്റാനും സുന്നി പ്രവര്‍ത്തകര്‍ക്ക് നേരെ ആരോപണം ഉന്നയിക്കാനും ആ വിധത്തില്‍ അന്വേഷണം നടത്തിക്കാനും ചേളാരി നേതൃത്വം പദ്ധതി ആവഷ്‌കരിക്കുകയും ധര്‍ണകളും സമരങ്ങളുമായി മുന്നോട്ട് പോകുകയും ചെയ്തു. ഒരു ഘട്ടത്തില്‍ സമ്മര്‍ദത്തിന് വഴങ്ങി ലീഗ് നേതൃത്വവും ചേളാരി പക്ഷം ചേര്‍ന്നു. ഇപ്പോള്‍ ഒരു പണ്ഡിതന്റെ മരണം സംഘടനാവത്കരിച്ചതിന്റെ അപമാനവും പാപവും അവര്‍ തന്നെ പേറേണ്ടി വന്നു.
ഭീമമായ സംഖ്യയുടെ വരവ് ചേളാരി വിഭാഗത്തിന് ലഭിക്കുന്നു. മദ്‌റസകളില്‍ നിന്ന് തന്നെ ലഭിക്കുന്ന കോടികള്‍ക്ക് കണക്കില്ല. മഖ്ബറകളില്‍ നിന്നുള്ള വരുമാനങ്ങളും വിവിധ പിരിവുകളും മറ്റു വരുമാന സ്രോതസ്സുകളാണ്. സമുദായത്തിന്റെ ഈ സംഘടനയിലെ വലിയൊരു വിഹിതം ചെലവഴിക്കപ്പെടുന്നത് സംഘടനാ പക്ഷപാതിത്വത്തിന്റെ പേരില്‍ സുന്നീ സംഘടനകളെയും കാന്തപുരത്തെയും എതിര്‍ക്കാന്‍ വേണ്ടിയാണെന്ന് ന്യായമായും സംശയിക്കാം. കേരളത്തിലെ ആയിരക്കണക്കിന് മദ്‌റസകളുടെ പിതൃത്വം അവകാശപ്പെടുന്നത്. ഈ മദ്‌റസകള്‍ പണിതതിന് ശേഷമാണ് ഇവരുടെ സംഘടന വിവരമറിയുന്നത് തന്നെ. നിര്‍മാണത്തിലോ നടത്തിപ്പിലോ ഈ സംഘടനക്ക് ഒരു ബന്ധവുമില്ലെന്നര്‍ഥം. നാട്ടുകാര്‍ എല്ലാവരും ചേര്‍ന്നുണ്ടാക്കിയ സ്ഥാപനങ്ങളുടെ പിതൃത്വവും മഹല്ലുകളുടെ അധികാരവുമൊക്കെ സ്വയം അവകാശപ്പെട്ടു സായൂജ്യമടയുകയാണ് ഈ വിഭാഗം. ചുരുക്കത്തില്‍ ചേളാരി വിഭാഗത്തിന്റെ നയനിലപാടുകള്‍ മുസ്‌ലിം സമുദായത്തിന്റെ ധാര്‍മികവും സാംസ്‌കാരികവുമായ വളര്‍ച്ചയെ തടയുന്നുവെന്ന് മാത്രമല്ല, അപചയത്തിന് കാരണമാകുകയും ചെയ്യുന്നു. ഗ്രാമപ്രദേശങ്ങില്‍ തെമ്മാടിത്തം കാണിക്കുന്നവരെ നേര്‍വഴിയിലേക്ക് നയിക്കുന്നതിന് പകരം സുന്നീ സംഘടനാ/കാന്തപുരം വിരോധം കുത്തി നിറച്ച് ജീര്‍ണതയിലേക്ക് സമൂഹത്തെ തള്ളിവിടുകയാണ്.
ഇത്തരം ക്രൂരതകള്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘത്തിന് ഒരു സമൂഹത്തെയല്ല ഒരു വ്യക്തിയെ പോലും നേര്‍ദിശയിലേക്ക് നയിക്കാനാകില്ല. കണ്ണൂരില്‍ ഹൈദരലി തങ്ങളുള്‍പ്പെടെ നേതാക്കന്മാര്‍ പരസ്യമായി അവഹേളിക്കപ്പെട്ട രംഗം സൃഷ്ടിച്ചടുക്കുന്നതില്‍ ചേളാരി വിഭാഗത്തിന്റെ പങ്ക് പത്രങ്ങളെല്ലാം വ്യക്തമാക്കിയിരുന്നു. കണ്ണൂരുകളും ഓണപ്പറമ്പുകളും പാറാടും ഇനിയും ആവര്‍ത്തിക്കണമോ? മുസ്‌ലിം സമുദായം ഗൗരവമായി ആലോചിക്കണം.
സിറാജില്‍ പ്രസിദ്ധീകരിച്ചത്
ആ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഇനി അഴിച്ചുമാറ്റാം
പി എം ശംസുദ്ദീന്‍
ഫാസിസത്തെയും കൊലപാതക രാഷ്ട്രീയത്തെയും വര്‍ണിക്കാന്‍ മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ നിഘണ്ടുവില്‍ ഇത്രയും വിപുലവും മനോഹരവുമായ പദാവലികളുണ്ടെന്ന് ഏറ്റവും കുറഞ്ഞത് മലബാറുകാരെങ്കിലും അറിഞ്ഞത് കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയിലാണ്. കൃത്യമായി പറഞ്ഞാല്‍ 2012 ഫെബ്രുവരി ഇരുപതാം തീയതിക്കു ശേഷം. അന്നാണ് തളിപ്പറമ്പ് അരിയിലെ വയലോരത്ത് വെച്ച് മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അബ്ദുശ്ശുകൂര്‍ കൊല്ലപ്പെട്ടത്. സി പി എം കണ്ണൂര്‍ ജില്ലാ നേതാക്കള്‍ സഞ്ചരിച്ച വാഹനത്തെ തടഞ്ഞുവെച്ച് ആക്രമിച്ചതിന് പകരം ആസൂത്രണം ചെയ്തതെന്ന് പോലീസ് വിശദീകരിക്കുന്ന ശുകൂറിന്റെ കൊലപാതകം സമീപ കാലത്ത് കേരളം കണ്ട അതിദാരുണമായ കൊലപാതകങ്ങളിലൊന്നായിരുന്നു. സ്വന്തം വീട്ടിലേക്കുള്ള യാത്രാമധ്യേ ഓടിച്ചു പിടിച്ച അക്രമികളോട് ശുകൂര്‍ ഒന്നര മണിക്കൂര്‍ ജീവനു വേണ്ടി കേണുവത്രേ. അരിയിലെ ലീഗ് പ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണുകളില്‍ നിന്ന് ലീഗ് നേതാക്കളുടെയും മന്ത്രിമാരുടെയും നിയമസഭാ സാമാജികരുടെയും ഫോണുകളിലേക്ക് സഹായമഭ്യര്‍ഥിച്ചുകൊണ്ടുള്ള വിളികള്‍ പ്രവഹിച്ചിട്ടും ശുകൂറിന്റെ ജീവന്‍ രക്ഷിക്കാന്‍ സമുദായത്തിന്റെ മൊത്തം രക്ഷാകര്‍തൃത്വം അവകാശപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. ഫലമോ? ആത്വിക ഉമ്മക്ക് സ്വന്തം മകനെ നഷ്ടപ്പെട്ടു. മുസ്‌ലിം ലീഗിന് ലക്ഷണമൊത്ത ഒരു രക്തസാക്ഷിയെ കിട്ടുകയും ചെയ്തു.
അതോടെ, മനോഹരമായ ഭാഷയില്‍, രക്തം ചിന്തുന്ന പശ്ചാത്തല ചിത്രത്തില്‍ നിഷ്‌കളങ്കതയൂറുന്ന പൊടിമീശക്കാരന്‍ ശുകൂറിന്റെ ഫോട്ടോയുടെ അകമ്പടിയോടെ സംസ്ഥാനമൊട്ടുക്കും മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ഫഌക്‌സ് ബോര്‍ഡുകളിലാക്കി ഫാസിസത്തിനും കൊലപാതകരാഷ്ട്രീയത്തിനുമെതിരെ പ്രതിരോധം തീര്‍ത്തു. അരിയില്‍ ശുകൂര്‍ അങ്ങനെ ‘ശഹീദ് ശുകൂറാ’യി. ഗുജറാത്തില്‍ ആര്‍ എസ് എസ് നരാധമന്മാരുടെ ആയുധ ആക്രോശങ്ങള്‍ക്ക് മുമ്പില്‍ ജീവനുവേണ്ടി കേഴുന്ന കുതുബുദ്ദീന്‍ അന്‍സാരിയുടെ ചിത്രം ശകൂറിന്റെ ചിത്രത്തോടൊപ്പം ഒട്ടിച്ച്, വലതുപക്ഷ ഹൈന്ദവ വര്‍ഗീയതയുടെ മറ്റൊരു പതിപ്പാണ് സി പി എം എന്ന് സമുദായത്തെ തെര്യപ്പെടുത്തി. മുസ്‌ലിംകളോടുള്ള ഇടതുപക്ഷ സമീപനത്തിന്റെ ടെസ്റ്റ് ഡോസെന്ന് ശുകൂര്‍ വധത്തെ ലീഗ് പ്രഭാഷകരും എഴുത്തുകാരും തലങ്ങും വിലങ്ങും ഉദാഹരിച്ചു. ടി പി ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടതോടെ ‘ശഹീദ് ശുകൂരി’ന്റെ രാഷ്ട്രീയ പ്രാധാന്യവും മൂല്യവും വര്‍ധിച്ചു. ഓര്‍ക്കാട്ടേരി ലക്ഷ്യമാക്കി വന്നവര്‍ അരിയിലേക്ക് വരെ യാത്ര നീട്ടി. അരിയിലേക്ക് യാത്ര പോയവര്‍ ഓര്‍ക്കാട്ടേരിയിലും വാഹനമിറങ്ങി.
അതോടെ ശുകൂര്‍ വധക്കേസ് അന്വേഷണം തൃപ്തികരമല്ലെന്ന് പറയാന്‍ മുസ്‌ലിം ലീഗ് നേതാക്കള്‍ക്കും ആത്മവിശ്വാസം കൈവന്നുതുടങ്ങി. സ്വന്തം പ്രവര്‍ത്തകന്റെ കൊലപാതകത്തെ കുറിച്ച് നട്ടെല്ല് നിവര്‍ത്തി രണ്ടക്ഷരം ഉരിയാടാന്‍ മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് ഒരു ആര്‍ എം പി നേതാവിന് അമ്പത്തിരണ്ട് വെട്ടേറ്റ് ശഹീദാകേണ്ടിവന്നല്ലോ എന്ന് ആത്മാഭിമാനമുള്ള ലീഗുകാര്‍ തല കുനിച്ചു.
എന്നാലും വേണ്ടിയില്ല, അക്രമാസക്തമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോടും കൊലപാതക രാഷ്ട്രീയത്തോടും അരുതെന്ന് പറയാന്‍ മുസ്‌ലിം സമുദായത്തില്‍ നിന്നൊരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടായല്ലോ എന്ന് സമുദായം ആത്മവിശ്വാസം കൊണ്ടു. അവര്‍ പ്രിന്റിംഗ് പ്രസുകളലേക്കോടി. കൊലപാതക രാഷ്ട്രീയത്തിനെതിരെ ഫഌക്‌സ് ബോര്‍ഡുകളും നോട്ടീസുകളും അടിച്ചിറക്കി തെരുവുകള്‍ അലങ്കരിച്ചു. ശുകൂറിന്റെ കുടുംബത്തെ സഹായിക്കാനുള്ള ഫണ്ട് പിരിവിന് ലീഗ് നേതാക്കള്‍ കൈ നീട്ടിയപ്പോള്‍ വെള്ളിയാഴ്ച ജുമുഅ നിസ്‌കാരം കഴിഞ്ഞിറങ്ങിയപ്പോഴുള്ള ആദ്യ സംഭാവന തന്നെ നല്‍കി ബക്കറ്റ് നിറച്ചു. കൊലപാതക രാഷ്ട്രീയം തുലയട്ടെ, എന്നവര്‍ മുഷ്ടി ചുരുട്ടി. ശുകൂറിന്റെ രക്തസാക്ഷിത്വത്തെ ഉയര്‍ത്തിക്കാട്ടി മുസ്‌ലിം ലീഗ് രാഷ്ട്രീയ മൂലധനം സംഭരിച്ചു. പച്ച രാഷ്ട്രീയത്തെ ചുകപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ലീഗണികള്‍ ശപഥം ചെയ്തു. ഫാസിസ്റ്റുകള്‍ കൊലക്കത്തിയൂരുമ്പോള്‍ പ്രതിരോധിക്കാന്‍ ലീഗുകാരും കൂടെയുണ്ടാകുമെന്ന് സമുദായം ആശ്വാസം കൊണ്ടു. ടി പി ചന്ദ്രശേഖരന്‍ വധത്തെ അപലപിച്ചും ശുകൂര്‍ വധക്കേസിനെ ഉയര്‍ത്തിക്കാട്ടിയും പരിസ്ഥിതി ദിനത്തില്‍ ചെടി നട്ടും ഹരിതരാഷ്ട്രീയത്തിന് പച്ച പിടിച്ചുനില്‍ക്കാമെന്നായി.
പക്ഷേ, അരിയില്‍ നിന്ന് ഓണപ്പറമ്പിലേക്ക് അധികം ദൂരമൊന്നുമില്ലെന്ന് ഏറ്റവും കുറഞ്ഞത് തളിപ്പറമ്പുകാര്‍ക്കെങ്കിലും നേരത്തെ അറിയാമായിരുന്ന വസ്തുതയാണ്. പുറം നാട്ടുകാര്‍ക്ക് അതറിയാന്‍ കുറച്ചുകൂടി കാത്തിരിക്കേണ്ടിവന്നു എന്നുമാത്രം. 2013 ആഗസ്റ്റ് പതിനാറാം തീയതി ഓണപ്പറമ്പിലെ പള്ളിയും മദ്‌റസയും കുത്തിപ്പൊളിക്കുമ്പോള്‍ ഒരു സമുദായ സ്‌നേഹിക്കും ബാബ്‌രി മസ്ജിദ് ഓര്‍മയില്‍ തികട്ടിവന്നില്ല. പി എ റസാഖിനെയും സുഹൃത്തുക്കളെയും സോഡാ കുപ്പികൊണ്ടും കല്‍ച്ചീളുകള്‍ കൊണ്ടും ആഞ്ഞു കുത്തുമ്പോള്‍ തളിപ്പറമ്പ് താലൂക്കിലെ ലീഗുകാര്‍ക്ക് പോലും അരിയില്‍ ശുകൂറിന്റെ ദയനീയ മുഖം ഓര്‍മയില്‍ എത്തിയില്ലെന്നത് വിരോധാഭാസമാകാം. വിഘടിത സമസ്തയുടെ ചേളാരി പ്ലാന്റില്‍ നിന്നും കയറൂരി വിട്ട ക്രിമിനലുകളുടെ താളത്തിനൊപ്പം തുള്ളിയും ഇശല്‍ മുറുക്കിയും സമുദായ രാഷ്ട്രീയം തങ്ങളുടെ കൂറ് എന്തിനോടാണെന്ന് ഒരിക്കല്‍ കൂടി ബോധ്യപ്പെടുത്തി. ശഹീദാകണമെങ്കിലും ഫഌക്‌സ് ബോര്‍ഡില്‍ കയറിപ്പറ്റണമെങ്കിലും ആര്‍ എസ് എസിന്റെയോ സി പി എമ്മിന്റെയോ കൊലക്കത്തിക്കിരയാകണമെന്ന് മാപ്പിളമാര്‍ പാഠം പഠിച്ചു. പള്ളി പൊളിച്ചതായി ബോധ്യപ്പെടണമെങ്കില്‍, അക്രമികള്‍ കാവി വസ്ത്രം ധരിച്ചവര്‍ തന്നെയായിരിക്കണമെന്നും സമുദായത്തിന് വെളിപാടുണ്ടായി. ബാബരി പള്ളിയും അരിയില്‍ ശുകൂറും ഭാഗ്യവാന്‍മാര്‍.
തസ്‌ലീമ നസ്‌റീനും സല്‍മാന്‍ റുഷ്ദിയും ഡാനീഷ് കാര്‍ട്ടൂണിസ്റ്റ് കാര്‍ട്ട് വെസ്റ്റര്‍ഗിയേര്‍ഡും സിനിമാ സംവിധായന്‍ കമലഹാസനും പ്രൊഫ. ടി ജെ ജോസഫും ഖുര്‍ആനിനേയും പ്രവാചകനെയും അവഹേളിക്കുമ്പോള്‍ സമുദായത്തിന്റെ രക്തം തിളക്കും. കൈ വെട്ടിയും പോസ്റ്ററുകള്‍ക്കും തിയേറ്ററുകള്‍ക്കും തീയിട്ടും ഇന്ത്യാ രാജ്യത്ത് കാല് കുത്തിക്കില്ലെന്ന് ഫത്‌വകളിറക്കിയും മുസ്‌ലിം സംഘടനകള്‍ അവരുടെ സമുദായക്കൂറ് വെളിപ്പെടുത്തുന്ന ഘട്ടമാണ് ഓരോ ഇസ്‌ലാം നിന്ദാ സംഭവങ്ങളും. ഓണപ്പറമ്പില്‍ സ്വന്തം മദ്‌റസക്ക് തീയിട്ടപ്പോള്‍ തിരൂരങ്ങാടി പ്രിന്റിംഗ് പ്രസില്‍ അച്ചടിച്ച ഹാജര്‍ ബുക്കും ലഡ്ജറും അഡ്മിഷന്‍ റജിസ്റ്ററും ശേഖരനാശാരി പണിത പൊളിഞ്ഞ മേശയും എടുത്തുമാറ്റണമെന്ന് തോന്നിയപ്പോഴും അന്ത്യപ്രവാചകന് അല്ലാഹു സമ്മാനിച്ച വിശുദ്ധ ഖുര്‍ആന്‍ കൂടി അതിനോടൊപ്പം മാറ്റി വെക്കാന്‍ തോന്നാതിരുന്നത് കുമ്മനം രാജശേഖരനോ ശശികല ടീച്ചര്‍ക്കോ ആയിരുന്നില്ല. ഓണപ്പറമ്പിലെയും പരിസരപ്രദേശങ്ങളിലേയും മുസ്‌ലിം രക്ഷിതാക്കള്‍ക്ക് പിറന്ന ആണ്‍ പിള്ളേര്‍ക്കായിരുന്നു. നാലില്‍ കുറയാത്ത എണ്ണം ആളുകള്‍ക്ക് മാത്രം എടുത്തുമാറ്റാന്‍ കഴിയുന്ന മേശയേക്കാള്‍ കനവും ഗാംഭീര്യവും വിശുദ്ധ ഖുര്‍ആനിനുണ്ടെന്നെങ്കിലും ചേളാരി പ്ലാന്റിലെ തൊഴിലാളികള്‍ക്ക് ബോധ്യപ്പെട്ടല്ലോ എന്നാശ്വസിക്കാം.
ചേളാരി വിഭാഗത്തിന്റെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസക്കും തീയിട്ടു എന്ന വാര്‍ത്ത പരസ്യമായ ഉടനെ ലീഗ് നേതാവ് വി കെ അബ്ദുല്‍ ഖാദര്‍ മൗലവിയും പരിവാരങ്ങളും ഓണപ്പറമ്പിലെത്തി പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടു. അല്ലെങ്കിലും പ്രതികളെ പിടികൂടണമെന്നൊക്കെ ഈ വക മൗലവിമാര്‍ക്ക് ഇല്‍ഹാം ഉണ്ടാകണമെങ്കില്‍ പള്ളി തകര്‍ത്താല്‍ മാത്രം പോരല്ലോ. തളിപ്പറമ്പിലെ സ്റ്റേഷനറി കടയില്‍ നിന്ന് നൂറ് രൂപ കൊടുത്ത് വാങ്ങിയ അഡ്മിഷന്‍ റജിസ്റ്ററിന് കൂടി തീ പിടിക്കണം. അപ്പോഴേ ഇവരുടെയൊക്കെ സമുദായ സ്‌നേഹത്തിന്റെ രക്തം ഓടിത്തുടങ്ങുകയുള്ളൂ. പക്ഷേ ‘അല്ലാഹുവിന്റെ കലാമിന് അല്ലാഹു കാവല്‍ നില്‍ക്കും’ എന്ന് പടച്ചവന്‍ പറഞ്ഞതുകൊണ്ട് പ്രതികള്‍ പിടിക്കപ്പെടുക തന്നെ ചെയ്തു. എല്ലാ പ്രതികളും ചേളാരി ചന്തയിലെ കൂലിത്തൊഴിലാളികള്‍!. അവര്‍ക്ക് ആശയും അഭയവും നല്‍കിയതോ നയനമനോഹര ഹരിത സ്വപ്‌നങ്ങളും. അതോടെ, പ്രതികളെ പിടികൂടണമെന്ന് ആവേശം തുളുമ്പിയ മൗലവിമാര്‍ മാവിലായിയിലേക്ക് തീര്‍ഥയാത്ര പോയി.
കണ്ണൂര്‍ ജില്ലയിലെ തന്നെ കണ്ണൂര്‍ പാറാട്ടായിരുന്നു സമുദായസ്‌നേഹികളുടെ മതവികാരം മൂര്‍ധന്യാവസ്ഥയിലെത്തിയത്. സുന്നീ പ്രവര്‍ത്തകര്‍ക്ക് നേരെ എറിയാനുള്ള ബോംബുണ്ടാക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ഇസ്‌ലാമിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഒരു പണ്ഡിത സംഘടന. ടെന്‍ഡര്‍ വിളിച്ചിട്ടാണോ അല്ലയോ എന്നറിയില്ല ബോംബൊന്നിന് ചേളാരിയിലെ മാര്‍ക്കറ്റ് നിലവാരം എണ്ണൂറ് രൂപയാണ്. ബോംബ് പൊട്ടിത്തെറിച്ച്, വാളെടുത്തിറങ്ങിയ ആണ്‍കുട്ടികളുടെ ‘ആണത്തം’ തന്നെ പോയത് മാത്രം ബാക്കി. ഒപ്പം അകത്തെ അസിമാനന്ദമാരെ തിരിച്ചറിയാനായി എന്നത് സമുദായത്തിന്റെ ഭാഗ്യം.
ഇതിനിടെ മറ്റൊരു സുന്ദര കാഴ്ച കണ്ടത് ജമാഅത്ത് ദിനപത്രത്തിലും ചാനലിലുമാണ്. സുന്നീ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതിനെ കുറിച്ചുള്ള ചര്‍ച്ചയും മുഖപ്രസംഗവും കൊണ്ട് മുഖരിതമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളിമാട് കുന്നും വെള്ളിപറമ്പും. നരഹത്യയിലെത്തിയ മതഭ്രാന്ത്’ എന്ന തലക്കെട്ടിലാണ് കൊലപാതകത്തേയും ബോംബിനെയും സുന്നികള്‍ക്കിടയില്‍ പങ്ക് വെച്ചുകൊടുത്ത് ജമാഅത്ത് ഗ്രൂപ്പ് എഡിറ്റര്‍ മുഖപ്രസംഗമെഴുതിയത്. പങ്ക് വെച്ചതിലെ അനീതി പോകട്ടെ, (‘പങ്ക് വെക്കുന്നവന്‍’ നരകത്തിലാണെന്ന് പ്രവാചകന്‍) നരഹത്യയിലേക്ക് മതഭ്രാന്തിനെ എത്തിക്കുന്നതില്‍ ചേന്ദമംഗല്ലൂരുകാരന്റെ പങ്കും പങ്കാളിത്തവും എന്തായിരുന്നെന്ന് സ്വയം ആലോചിക്കാനെങ്കിലും ഈ ദാരുണ കൊലപാതകങ്ങള്‍ നിമിത്തമായിരുന്നെങ്കില്‍.
കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടന്ന സമ്മേളനത്തില്‍ കാന്തപുരം എ പി അബൂക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞതുപോലെ, കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ മലബാറില്‍ നടന്ന അതിക്രമങ്ങളിലും കൊലപാതകങ്ങളിലും പിടിക്കപ്പെട്ടവരിലേറെയും സമസ്ത ചേളാരി വിഭാഗം പ്രവര്‍ത്തകരും ഭാരവാഹികളുമാണെന്ന കാര്യം ഞെട്ടലുളവാക്കുന്നതാണ്. മുസ്‌ലിം ലീഗിന്റെ അനുഭാവികള്‍ മുതല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വരെയും ഉള്‍പ്പെടുന്നുണ്ടെന്ന കാര്യം ആശങ്കാജനകം തന്നെ. പ്രതികളെ പിടികൂടാതിരിക്കാനും അവരെ അലമാരയിലൊളിപ്പിക്കാനും ലീഗ് കാണിക്കുന്ന ജാഗ്രത മുസ്‌ലിം സമുദായത്തെ മാത്രമല്ല, കേരളത്തിലെ സാമൂഹികാന്തരീക്ഷത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ജീവിക്കുന്ന ഏതൊരു കേരളീയന്റെയും ഹൃദയമിടിപ്പ് വര്‍ധിപ്പിക്കുന്നതാണ്. മോഡി ഭരിക്കുന്ന അഹമ്മദാബാദില്‍ മാത്രമല്ല, മണ്ണാര്‍ക്കാട്ടെ കാഞ്ഞിരപ്പുഴയിലെ സ്വന്തം മഹല്ലിലും മുസ്‌ലിംകള്‍ക്ക് രക്ഷയില്ലെന്ന് വന്നാല്‍! പുറത്തെ ശത്രുവിന്റെ കത്തിയുടെ അതേ മൂര്‍ച്ച അകത്തെ മിത്രത്തിന്റെ കത്തിക്കുണ്ടെന്ന് വന്നാല്‍!! കുതുബുദ്ദീന്‍ അന്‍സാരിമാരുടെ കണ്ണുകള്‍ ഭയപ്പാട് കൊണ്ട് അന്ധാളിച്ചുപോകുന്നത് തൃശൂലം കൊണ്ടല്ല തൊട്ടയല്‍പക്കത്തെ സഹോദരന്റെ കഠാര കണ്ടാണെന്ന് വന്നാല്‍!!! ഈ വക കൊലപാതകങ്ങളും അതിക്രമങ്ങളുമെല്ലാം സ്വാഭാവികമായ തിരിച്ചടികളാണെന്ന് പറയുന്നത് നരേന്ദ്ര മോഡിയല്ല, താടിയും തലപ്പാവും ധരിച്ച പള്ളികളില്‍ പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കുന്ന മതപണ്ഡിതന്മാരാണെന്ന് വന്നാല്‍!
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ചോദിച്ച അതേ ചോദ്യമാണ് ഈ വേട്ടക്കാരോടും അവരുടെ യജമാനന്മാരോടും ചോദിക്കാനുള്ളത്. ബാബരി മസ്ജിദ് തകര്‍ത്ത വര്‍ഗീയ ശക്തികളോടും ഗുജറാത്തില്‍ മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്യാന്‍ നേതൃത്വം നല്‍കിയ നരേന്ദ്ര മോഡിയോടും ഖുര്‍ആനിനെയും പ്രവാചകനെയും അവഹേളിച്ച സല്‍മാന്‍ റുഷ്ദിയോടും സ്വീകരിച്ച അതേ സമീപനം ഓണപ്പറമ്പിലെ പള്ളി തകര്‍ത്തവരോടും ഖുര്‍ആന്‍ കത്തിച്ചവരോടും മണ്ണാര്‍ക്കാട്ടും എളങ്കൂരും മുസ്‌ലിംകളെ വെട്ടിക്കൊന്നവരോടും സ്വീകരിക്കാന്‍ നെഞ്ചുറപ്പുള്ള എത്ര മുസ്‌ലിം സംഘടനകളും പ്രസിദ്ധീകരണങ്ങളും മുസ്‌ലിംകള്‍ക്കിടയിലുണ്ട്? അന്യ മതസ്ഥരും പ്രത്യയശാസ്ത്രങ്ങളും മുസ്‌ലിംകളോട് സ്വീകരിക്കണമെന്ന് സമുദായസ്‌നേഹികള്‍ നിര്‍ബന്ധം പിടിക്കുന്ന നിലപാടുകള്‍ സമുദായത്തിനകത്തെ സഹോദര വിഭാഗങ്ങളോട് പാലിക്കാന്‍ മാത്രം ധാര്‍മികമര്യാദയുള്ളവര്‍ എത്ര പേരുണ്ട്? അത്തരം ധാര്‍മിക ബോധം പുലര്‍ത്തുന്ന സംഘടനകളുടെയും പ്രസിദ്ധീകരണങ്ങളുടെയും എണ്ണം മുസ്‌ലിംകള്‍ക്കിടയിലും കുറഞ്ഞുവരികയാണെന്നതിന് കഴിഞ്ഞ രണ്ട് മാസമായി കേരളം തന്നെ സാക്ഷി. വേട്ടകാരോടൊപ്പം ഇര തേടുന്ന മുസ്‌ലിംകളുടെ വാമന രൂപമാണല്ലോ ഓണപ്പറമ്പിലും മണ്ണാര്‍ക്കാട്ടും എളങ്കൂരിലും നാം കണ്ടത്.
ഏതായാലും ‘ശഹീദ് ശുകൂറി’നെ പ്രദര്‍ശിപ്പിക്കാനും കൊലപാതകത്തിന്റെ അടിവേര് മാന്താനും സംസ്ഥാനത്തൊട്ടാകെ ഉയര്‍ത്തിയ ഫഌക്‌സ് ബോര്‍ഡുകള്‍ ചിതലരിച്ചും കാട് കയറിയും കണ്‍വെട്ടത്ത് നിന്ന് മാഞ്ഞുതുടങ്ങിയത് അരിയില്‍ ശുകൂര്‍ ചെയ്ത ഏതോ ചില നന്മകളുടെ ഗുണഫലമായിരിക്കാം. തന്റെ ജീവന്‍ വെട്ടിപ്പൊളിച്ചതിന്റെ മറവില്‍ രാഷ്ട്രീയ മൂലധനം ഒരുക്കൂട്ടിയവര്‍ തന്നെ കഠാരയുമായി റോന്ത് ചുറ്റുന്നത് ഇലക്ട്രിക് പോസ്റ്റുകളിലും അങ്ങാടികളില്‍ കുഴിച്ചിട്ട കമുകിന്മേലും ഇരുന്ന് കാണേണ്ടല്ലോ. എളങ്കൂരിലെ അബ്ദുഹാജിയും മണ്ണാര്‍ക്കാട്ടെ പള്ളത്ത് കുഞ്ഞിഹംസയും നൂറുദ്ദീനും അരിയിലെ ശുകൂറില്‍ നിന്ന് എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത് എന്ന് മാന്യന്മാര്‍ ചോദിച്ചു തുടങ്ങും മുമ്പേ അവശേഷിച്ചിരിക്കുന്ന ശുകൂര്‍ ബോര്‍ഡുകള്‍ അഴിച്ചുമാറ്റി അട്ടപ്പുറത്തിടാന്‍ ശുകൂറിനെ സ്‌നേഹിക്കുന്നവര്‍ തയ്യാറാകണം. രക്തസാക്ഷികളെപ്രതിയുള്ള ഓര്‍മകളെ വ്യഭിചരിക്കാതെ വേണം അവരോട് നീതി കാണിക്കാന്‍. അതിനാല്‍ ആ ഫഌക്‌സ് ബോര്‍ഡുകള്‍ അഴിച്ചുമാറ്റാനുള്ള സമയമിതാ വന്നെത്തിയിരിക്കുന്നു.
സിറാജ് പത്രത്തില്‍ പ്രസിദ്ധീകരിച്ചത്
Tuesday, February 7, 2012
തിരുത്തും ഒരു മാധ്യമപ്രവര്‍ത്തനമല്ലേ? -- സാക്ഷി
വിവിധ ലക്കങ്ങളില്‍ രിസാല പ്രസിദ്ധീകരിച്ച മാധ്യമ വിമര്‍ശങ്ങള്‍
വായനക്കാര്‍ മറന്നിട്ടുണ്ടാവില്ല. കെട്ടുകഥകളെ അടിസ്ഥാനമാക്കി
കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ മുസ്ലിം സമുദായത്തെ
മുള്‍മുനയില്‍ നിര്‍ത്തി നടത്തിയ, ലവ് ജിഹാദ് എന്ന്
സൌകര്യപൂര്‍വം പേരുവിളിച്ച കുപ്രചാരങ്ങളുടെ
പശ്ചാത്തലത്തിലായിരുന്നു പ്രസ്തുത ഇടപെടല്‍. രിസാല
ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെയും മാധ്യമ നൈതികതയുടെയും
പക്ഷത്തു നിന്ന് കൊണ്ടും കേരളീയ സമൂഹത്തോട് പൊതുവിലും
രിസാല പ്രതിനിധാനം ചെയ്യുന്ന മുസ്ലിം സമുദായത്തോട്
പ്രത്യേകിച്ചും പുലര്‍ത്തിപ്പോരുന്ന പ്രതിബദ്ധതയുടെയും
പേരിലായിരുന്നു ഞങ്ങള്‍ ആ ഇടപെടല്‍ നടത്തിയത്.
രിസാലയില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളോട് കേരളത്തിലെ
പ്രമുഖ മാധ്യമപ്രവര്‍ത്തകരും സാമൂഹിക ശാസ്ത്രജ്ഞരും
പ്രതികരിക്കുകയുണ്ടായി. മുസ്ലിം പക്ഷത്തു നിന്ന്
സമീപകാലത്തുണ്ടായ ഏറ്റവും സര്‍ഗാത്മകവും ജനകീയവുമായ
മാധ്യമ വിമര്‍ശം എന്ന് പലരും രിസാലയുടെ ഇടപെടലുകളെ
വിശേഷിപ്പിക്കുകയുണ്ടായി. വിമര്‍ശങ്ങള്‍ അതിരു കടന്നോ
എന്നും, ചില മാധ്യമങ്ങളെ ഒറ്റപ്പെടുത്തി ആക്രമിക്കുകയായിരുന്നോ
എന്നും ചിലര്‍ സംശയം പ്രകടിപ്പിച്ചു. പക്ഷേ, രിസാല
അതിരുകള്‍ക്കുള്ളില്‍ തന്നെ ആയിരുന്നുവെന്നും അതിരുകടന്നവരെ
തിരുത്തിപ്പിക്കാനുള്ള
പരിശ്രമത്തിലാണെന്നും ഞങ്ങള്‍ക്ക് പൂര്‍ണ ബോധ്യമുണ്ടായിരുന്നു.
ഞങ്ങളുടെ ബോധ്യം തെറ്റല്ല എന്ന് കഴിഞ്ഞ ദിവസങ്ങളില്‍
പുറത്തുവന്ന വാര്‍ത്തകള്‍ ഒരിക്കല്‍ കൂടി അടിവരയിടുന്നു.
വലതുപക്ഷ ഹിന്ദു തീവ്രവാദ സംഘടനകളുടെ മുന്‍കയ്യില്‍
നടന്ന വിദ്വേഷ പ്രചാരണം ആയിരുന്നു ലവ് ജിഹാദ് എന്ന്
കേരള പോലീസിന്റെ വിവിധ ഏജന്‍സികള്‍ നടത്തിയ
അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുകയാണ്.
മര്‍മ്മ പ്രധാനമായ ചോദ്യം മറ്റൊന്നാണ്; ഈ വിദ്വേഷ പ്രചാരണം
നടത്തിയ മാധ്യമങ്ങള്‍ തിരുത്താന്‍ തയാറുണ്ടോ? തങ്ങള്‍ നടത്തിയ,
കേരളീയ സമൂഹത്തിലെ സാമൂഹികാന്തരീക്ഷത്തെ കലാപ
കലുഷിതമാക്കാന്‍ പോന്ന പ്രചാരണങ്ങള്‍ തെറ്റായിരുന്നുവെന്ന
യാഥാര്‍ത്ഥ്യത്തിനു മുന്നില്‍ ഒരു നിമിഷമെങ്കിലും പകച്ചു നില്‍ക്കാന്‍
മേല്‍ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എഡിറ്റോറിയല്‍
ടീമുകള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ലെങ്കില്‍, കേരളത്തിലെ
മുസ്ലിംകള്‍ക്കെങ്കിലും പത്രങ്ങള്‍ വായിക്കാതിരിക്കാനും
ടെലിവിഷന്‍ ചാനലുകള്‍ ഓഫാക്കാനും മറ്റൊരു കാരണവും കാത്തു
നില്‍ക്കേണ്ടതില്ല. മാധ്യമ പ്രവര്‍ത്തനത്തിന് ബലിയാടുകളുണ്ടാവുക
സ്വാഭാവികമാണെന്നാണ് ലവ് ജിഹാദ് ചര്‍ച്ചകളോട് പ്രതികരിച്ചു
കൊണ്ട് ഉത്തരവാദപ്പെട്ട ഒരു മാധ്യമ, രാഷ്ട്രീയ പ്രവര്‍ത്തകന്‍
പ്രതികരിച്ചത്. ഈ ബലിയാടുകളോട് മാധ്യമങ്ങള്‍ എങ്ങനെ
നീതികാട്ടുന്നു എന്നു കാണാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്. മാധ്യമ
പ്രവര്‍ത്തനത്തിന്റെ നൈതികതയും സാമൂഹിക പ്രതിബദ്ധതയും
വീണ്ടെടുക്കുന്നതില്‍ അത്തരമൊരു നീതികാട്ടലിനു വലിയ പങ്കുണ്ട്
. തിരുത്തും ഒരു മാധ്യമ പ്രവര്‍ത്തനമാണ് എന്ന് നമ്മുടെ മുഖ്യധാര
മാധ്യമങ്ങള്‍ മനസ്സിലാക്കുന്ന കാലം വരാതിരിക്കില്ല എന്നു
പ്രതീക്ഷിക്കാം.
ഇത്തരം കെട്ടുകഥകള്‍ക്ക് പ്രചുരപ്രചാരം നല്‍കുന്നതില്‍ ഓണ്‍ലൈന്‍
മാധ്യമങ്ങള്‍ വഹിച്ച പങ്കിനെക്കുറിച്ചും കൂടുതല്‍ ഗൌരവതരമായ
പര്യാലോചനകള്‍ ഉണ്ടാകേണ്ടതുണ്ട്. ഓണ്‍ലൈന്‍ സ്പൈസുകള്‍
മാധ്യമ പ്രവര്‍ത്തനത്തെ ജനാധിപത്യവത്കരിക്കുന്നു എന്ന വാദം
ആഘോഷിക്കുന്നതിനിടെ അത് തുറന്നിടുന്ന ജനാധിപത്യ വിരുദ്ധ
വഴികളെക്കുറിച്ചാലോചിക്കാന്‍ പലരും മെനക്കെടാറില്ല. കൂടുതല്‍
ഉത്തരവാദിത്വബോധമുള്ള മാധ്യമ വിദ്യാഭ്യാസവും വായനാ
സംസ്കാരവും രൂപപ്പെടുത്തുന്നതിലൂടെ ഓണ്‍ലൈന്‍
മാധ്യമങ്ങളുടെ ഇത്തരം പരിമിതികളെ നമുക്ക് മറികടക്കാനാവൂ.
രിസാലയുടെ ഇടപെടലുകള്‍ അസ്ഥാനത്തായില്ല എന്ന വസ്തുത
ഞങ്ങളെ സന്തോഷഭരിതരാക്കുന്നുണ്ട്. അതോടൊപ്പം ഇത്
ഞങ്ങളുടെ ഉത്തരവാദിത്വത്തെക്കുറിച്ച് ഒന്നുകൂടെ ഓര്‍മപ്പെടുത്തുകയും
ചെയ്യുന്നു. പല കാരണങ്ങള്‍ കൊണ്ട് നമ്മുടെ മാധ്യമ വിമര്‍ശ മേഖല
ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ കൂടുതലായി
അക്കാദമികവത്കരിക്കപ്പെടുകയും അതുവഴി
വരേണ്യവത്കരിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന
ഈ മേഖലയെ കൂടുതല്‍ ജനകീയവും വ്യാപകവുമാക്കേണ്ടതുണ്ട്.
എങ്കിലേ നമ്മുടെ മാധ്യമങ്ങള്‍ കൂടുതല്‍ ജാഗരൂകമാവൂ.
മാധ്യമ പ്രവര്‍ത്തനം മാത്രമല്ല, മാധ്യമ സാക്ഷരതയും
രിസാലയുടെ പ്രധാന അജണ്ടകളില്‍ ഒന്നാണ്.

http://www.risalaonline.com
Subscribe to:
Posts (Atom)

.gif)

.jpg)

.png)
.png)
.png)
.png)
.jpg)