Monday, December 12, 2011

കെ എം മുസ്തഫ്............ ഭ്രാന്തില്ലാത്തവരുണ്ടോ? --



ഭ്രാന്തില്ലാത്തവരുണ്ടോ? -- കെ എം മുസ്തഫ്

madless.jpg
കുറെകാലമായി ഭ്രാന്തില്ലാത്ത ഒരു മനുഷ്യനെത്തേടിയുള്ള യാത്രയിലായിരുന്നു ഞാന്‍. യാത്ര ഒരു തീരത്തുമടുത്തില്ല, എന്നു മാത്രമല്ല അനാദികാലം മുതലുള്ള ഭ്രാന്തുകളെല്ലാം കൂടി എന്റെ പിറകെ ആര്‍ത്തലച്ചു വരികയും ചെയ്തു. ഇന്ന് ഞാന്‍ യാത്രയിലല്ല. ജീവിതം കൊണ്ടുള്ള ഓട്ടത്തിലാണ്. * * * ഞാന്‍ കേട്ട ഒരു കഥ നിങ്ങളോടു കൂടി പറയാം. പണ്ടു പണ്ട്.... എല്ലാ കഥയും തുടങ്ങുന്നത് അങ്ങനെയാണല്ലോ. നാളെ നാളെ എന്നു തുടങ്ങുന്ന ഒരു കഥ പറയണമെന്ന തീക്ഷ്ണമായ ആഗ്രഹം എന്നെ ഭരിക്കുന്നുണ്ട്.
 എന്നാല്‍ പറയാന്‍ വാക്കുകളില്ലാതെ ഞാന്‍ 
പരാജയപ്പെട്ടു പോകുന്നു. ഒരു പക്ഷേ, 
വാക്കുകളില്ലാത്ത കഥയായിരിക്കാം 
നാളെയുടേത്! തല്‍ക്കാലം നമുക്കൊരു 
പഴയകഥ പങ്കുവയ്ക്കാം. പഴയതെന്നു 
വച്ചാല്‍ വളരെ പഴയത്. പണ്ടു പണ്ട് ഒരു
 രാജാവുണ്ടായിരുന്നു. രാജാവാകണമെങ്കില്‍ 
പണ്ടൊക്കെ രാജ്യം വേണമായിരുന്നു.
 (രാജ്യമില്ലാത്ത രാജാവ് നാളെ പിറക്കാനിരിക്കുന്നതേയുള്ളൂ) 
ഈ കഥയുടെ രാജാവിനും സമ്പദ്സമൃദ്ധമായ
 ഒരു രാജ്യമുണ്ടായിരുന്നു എന്നു പ്രത്യേകം
 പറയേണ്ടതില്ലല്ലോ. പിന്നെയോ? പണ്ടത്തെ 
രാജാക്ക•ാരൊക്കെ ശക്തരും ബുദ്ധിമാന്‍മാരും
 ധീരരും പ്രജാക്ഷേമ തല്‍പരരുമായിരുന്നല്ലോ. 
അങ്ങനെയായിരുന്നെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കിലും
 ഇല്ലെങ്കിലും ഒരു സത്യം പറയാം. 
അന്നുമാത്രമല്ല, ഇന്നും രാജാക്ക•ാരൊക്കെ 
എന്നെപ്പോലുള്ള എഴുത്തുകാര്‍ക്കായി 
കൊട്ടാരത്തിന്റെ മട്ടുപ്പാവിനടുത്ത് ജാലകം
 തുറന്നാല്‍ ഉലകം ചുറ്റാവുന്ന ഒരു മുറി 
ഒരുക്കിക്കൊടുക്കാറുണ്ട്. പണ്ടു പണ്ടവര്‍ക്കു 
മുന്നില്‍ ഓലയും ആണിയുമായിരുന്നെങ്കില്‍
 കുറച്ചുമുമ്പ് വരെ പേനയും കടലാസുമായിരുന്നു.
 ഇന്ന് ലാപ്ടോപ്പാണെന്ന വ്യത്യാസമുണ്ട്. 
നാളെ അത് എന്താകുമെന്ന് പറയുക അസാധ്യം. 
എന്തു തന്നെയായാലും ലോകത്ത് 
വംശനാശഭീഷണി ഒട്ടും തന്നെയില്ലാത്ത 
തൊഴിലാളിവര്‍ഗമാണ് എഴുത്തുകാര്‍. 
എന്തുകൊണ്ടെന്നല്ലേ... പേടിത്തൊണ്ടനെയും
 പമ്പരവിഡ്ഢിയെയും പെരുങ്കള്ളനെയുമൊക്കെ
 വീരശൂര പരാക്രമിയും മഹാബുദ്ധിമാനും 
പ്രജാസ്നേഹിയുമൊക്കെയാക്കാനുള്ള 
മഹാമന്ത്രം ഞങ്ങളുടെ വര്‍ഗത്തിനു മാത്രമേ
 അറിയൂ. ഞങ്ങള്‍ക്ക് പരിമിതമായ 
ആവശ്യങ്ങളേയുള്ളൂ. ചാരിക്കിടന്ന് 
സ്വപ്നം കാണാന്‍ ഒരു കസേര. പുറത്തേക്ക്
 തുറക്കാവുന്ന ജാലകം. ഒരു എഴുത്തുകാരനോട് 
സ്വകാര്യമായി ചെന്നു ചോദിക്കുക; ചരിത്രം 
പാതിയിലധികവും പെരുംനുണയല്ലാതെ 
മറ്റൊന്നുമല്ലെന്നു പറഞ്ഞ് അയാള്‍ 
പൊട്ടിച്ചിരിക്കും. കഥയിലേക്കു വരാം. 
നമ്മുടെ രാജാവും സല്‍ഗുണ സമ്പന്നനായിരുന്നു. 
കൊട്ടാരവും രാജ്ഞിയും മന്ത്രിയും
 പരിവാരങ്ങളുമൊക്കെയുണ്ടായിരുന്നു
 ഈ രാജാവിനും. എന്നാല്‍ അദ്ദേഹത്തിനൊരിക്കലും
 ഒരു എഴുത്തുകാരന്റെ സേവനം ആവശ്യമായി 
വന്നിരുന്നില്ല. എല്ലാ ആണുങ്ങളുടെയും 
വിജയത്തിനു പിന്നില്‍ ഒരു പെണ്‍കയ്യുണ്ടെന്ന് 
പറഞ്ഞു കേള്‍ക്കാറുണ്ട്. കയ്യല്ല കണ്ണാണെന്നാണ് 
എന്റെ അനുഭവം. കണ്ണിന് കയ്യിനെക്കാള്‍ 
കാര്യങ്ങളെ മാറ്റി മറിക്കാനാവും. വിജയത്തില്‍
 മാത്രമല്ല ഈ പെണ്‍കണ്ണിന്റെ സ്വാധീനം. 
പരാജയത്തിലേക്കും പലരെയും അത് പിടിച്ചു 
വലിച്ചിട്ടുണ്ട്. കഥയിലെ രാജാവിന്റെ 
ധര്‍മ്മപത്നി മഹാഭക്തയായിരുന്നു. 
ഭിക്ഷുക്കളെയും സന്യാസികളെയും
 ഗുരുക്ക•ാരെയുമൊക്കെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു സല്‍ക്കരിക്കുന്നതില്‍ അവര്‍ താല്‍പര്യം പുലര്‍ത്തിപ്പോന്നു. അധ്വാനിക്കുന്ന മനുഷ്യരിലായിരുന്നു രാജാവിന് വിശ്വാസം. എങ്കിലും ലിംഗസമത്വം എന്ന വാക്ക് രൂപപ്പെട്ടിട്ടില്ലാത്ത കാലത്തും രാജാവ് രാജപത്നിയുടെ താല്‍പര്യങ്ങളെ ബഹുമാനിക്കുകയും കൊട്ടാരത്തില്‍ അതിനായി പ്രത്യേകം സൌകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു. ഒരിക്കല്‍ ഒരു മാമുനി തന്റെ ഭക്തയായ രാജപത്നിയെ കാണാന്‍ കൊട്ടാരത്തിലെത്തി. രാജാവും രാജ്ഞിയും മന്ത്രിയും പരിവാരങ്ങളും ചേര്‍ന്ന് അദ്ദേഹത്തെ ആദരവോടെ സ്വീകരിച്ചു. കൊടുങ്കാട്ടില്‍ ദീര്‍ഘനാളത്തെ ഘോരതപസ്സിലൂടെ അസാധാരണ ശക്തികള്‍ ആര്‍ജ്ജിച്ച് പുറത്തുവന്ന അദ്ദേഹത്തെ സ്വസ്ഥവും വിശുദ്ധവുമായ ഒരു മുറിയിലേക്ക് രാജ്ഞി ആനയിച്ചു. കുന്നിന്‍മുകളില്‍ കയറി ഒരു എഴുത്തുകാരന്‍ കൊട്ടാരത്തിന്റെ തുറന്നു വച്ച ജാലകത്തിലൂടെ കണ്ണുപായിച്ചു. മാമുനി ധ്യാനത്തില്‍ കണ്ണടച്ചിരുന്നു. ഊതിക്കാച്ചാന്‍ പറ്റിയ ഒരു തീപ്പൊരി കണ്ടെത്താനാവാതെ നിരാശനായി എഴുത്തുകാരന്‍ കുന്നിറങ്ങി. രാവുണര്‍ന്നതും മാമുനി എണീറ്റ് കൊട്ടാരവളപ്പിലെ കുളക്കരയിലെത്തി. തണുത്ത പുലരി. പുലര്‍കിളിയുടെ കളമൊഴി. അടുത്തെങ്ങും ആരുമില്ലെന്നുറപ്പുവരുത്തി വസ്ത്രങ്ങളെല്ലാമുരിഞ്ഞ് മുനി കുളത്തിലേക്ക് മുങ്ങാംകുഴിയിട്ടു. വെള്ളത്തിനടിയില്‍ ശ്വാസം നിയന്ത്രിച്ച് മുനി എത്രനേരം ധ്യാനത്തില്‍ മുഴുകിയെന്നറിയില്ല. തിരിച്ചു കയറി വസ്ത്രമെടുക്കാനായി നോക്കിയപ്പോള്‍ അത് കാണാനില്ല. നഗ്നനായ മുനി ചുറ്റിനും പരതി. കുറച്ചകലെ ആസകലം ചെളിപുരണ്ട ഒരാള്‍ മുനിയുടെ വസ്ത്രവും പിടിച്ച് ഇളിച്ചു നില്‍ക്കുന്നു. ധ്യാനത്തിന്റെ കൊടുമുടി കണ്ടവന്‍ മുനി, എന്നിട്ടും അദ്ദേഹം ക്രോധം കൊണ്ട് ചുട്ടുപഴുത്തു. അട്ടഹസിച്ചുകൊണ്ട് അദ്ദേഹം അയാള്‍ക്കുനേരെ പാഞ്ഞു. അയാള്‍ മുനിയെ തിരിച്ചറിയാന്‍ കഴിയാത്ത വിധം ഭ്രാന്തനായിരുന്നു. പാഞ്ഞുവരുന്ന മുനിയെകണ്ട് അയാളും പാഞ്ഞു. ഭ്രാന്തിന്റെ പാച്ചിലിനൊപ്പമെത്താന്‍ മുനിക്കായില്ല. ഭ്രാന്തിന് മന്ത്രത്തെക്കാള്‍ ശക്തിയുണ്ട്. ഭ്രാന്തന്‍ കൊട്ടാരവളപ്പും കടന്ന് തെരുവിലെവിടെയോ അപ്രത്യക്ഷനായി. സങ്കടവും ദേഷ്യവും കൊണ്ട് മുനി വിറച്ചുതുള്ളി. കാലങ്ങള്‍ക്കു ശേഷം സ്വന്തം നഗ്നതയിലേക്ക് നോക്കിയ അദ്ദേഹം വല്ലാത്ത അപകര്‍ഷതാ ബോധത്തിലേക്ക് വീണു. സ്ത്രീകളാരെങ്കിലും കണ്ടാല്‍ തന്റെ ജീവിതം തന്നെ പാഴായിപ്പോകുമെന്ന് അദ്ദേഹം ഭയന്നു. ഭയക്കുന്നത് സംഭവിക്കുകതന്നെ ചെയ്യുമെന്നത് ഒരു പ്രകൃതിനിയമമാണ്. രാജപത്നിയും തോഴിമാരും അതുവഴി വന്നു. മുദ്രകള്‍ ശീലിച്ച കൈകൊണ്ട് മുനി മാനം മറക്കാന്‍ പാടുപെട്ടു. പുലര്‍ച്ചെവന്ന് മാനം മോഷ്ടിച്ചു കടന്നവനെ തന്റെ മുന്നില്‍ ഹാജറാക്കുവാന്‍ മുനി രാജാവിനോട് കല്‍പിച്ചു. രാജകിങ്കര•ാര്‍ ഭ്രാന്തനെത്തേടി നാടാകെ നടന്നു. ഉച്ചനേരത്ത് ഒരു ആല്‍ത്തറയില്‍ ഉറങ്ങുകയായിരുന്ന അയാളെ പിടിച്ചുകെട്ടി അവര്‍ തിരുമനസ്സിനു മുന്നില്‍ ഹാജറാക്കി. അയാളപ്പോഴും എന്താണ് സംഭവിക്കുന്നതെന്നറിയാതെ പല്ലിളിച്ചു നില്‍ക്കുകയായിരുന്നു. "മഹാമുനിയായ എന്റെ മാനം കളഞ്ഞ ഇവന്റെ തലയറുക്കുക.'' മുനി ഉത്തരവിട്ടു. രാജാവ് ധര്‍മ്മസങ്കടത്തിലായി. സുബുദ്ധിയില്ലാത്ത ഒരു പാവം കാണിച്ചുപോയ വികൃതിക്ക് ഇത്ര വലിയ ശിക്ഷയോ...! അത് തീര്‍ത്തും ക്രൂരമാണ്. തനിക്കത് ചെയ്യാനാവില്ല. "അങ്ങ് ക്ഷമിക്കണം. ഇവന്‍ സ്വബോധമില്ലാത്ത ഒരു ഭ്രാന്തനാണ്. അങ്ങയുടെ വലിയ മനസ്സ് ഇവന് പൊറുത്തു കൊടുക്കാന്‍ ഞാന്‍ അപേക്ഷിക്കുകയാണ്.'' മുനി വഴങ്ങിയില്ല. "എന്റെ വാക്കുകള്‍ ധിക്കരിച്ചാല്‍ രാജാവേ, താങ്കള്‍ അനുഭവിക്കേണ്ടി വരും.'' മുനി ഭീഷണി മുഴക്കി. "അടിയന്റെ ഒരു പാവം പ്രജയെ വധിക്കുന്നതിനു പകരം എന്തനുഭവിക്കാനും ഞാന്‍ തയ്യാറാണ് മുനേ...'' രാജാവ് ഉറച്ചു നിന്നു. അത്രക്ക് വേണ്ടിയിരുന്നോ എന്ന് രാജ്ഞി രാജാവിന്റെ കാതില്‍ ചോദിച്ചു. മുനിയെ പിണക്കിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചായിരുന്നു അവളുടെ ഉത്ക്കണ്ഠ. പെണ്ണുങ്ങള്‍ ആണുങ്ങളെക്കാള്‍ കൂടുതല്‍ പ്രായോഗിക ബുദ്ധിയുള്ളവരാണ്. കളി കാര്യം വിടുമ്പോഴേക്കും ഊരാനുള്ള സൂത്രമവര്‍ കണ്ടെത്തുന്നു. രാജ്ഞിയുടെ മന്ത്രമൊന്നും രാജാവിന് ഏറ്റില്ല. രാജാവിനെ പാഠംപഠിപ്പിക്കുമെന്ന് ശപഥം ചെയ്ത് മുനി ഇറങ്ങി നടന്നു. വരാനുള്ളത് വഴിയില്‍ തങ്ങാറില്ല എന്ന് രാജ്ഞിയെ സമാധാനപ്പെടുത്തി രാജാവ് രാജ്യകാര്യങ്ങളിലേക്ക് കടന്നു. ആ നാട്ടില്‍ ഒരു പൊതുകിണറുണ്ടായിരുന്നു. പൊതുവിദ്യാലയവും പൊതുവായനശാലയും പൊതു ആശുപത്രിയും പൊതുകക്കൂസും പോലെ പൊതുവായ ഒരു കിണര്‍. പ്രജകളെല്ലാം ആ കിണറ്റിലെ വെള്ളമാണ് കുടിച്ചിരുന്നത്. പോകുന്ന വഴിയില്‍ മുനി കിണറ്റിനരികിലെത്തി. ഉച്ചനേരമായതു കൊണ്ട് അവിടെങ്ങും ആരുമുണ്ടായിരുന്നില്ല. ഏതോ അപൂര്‍വ ഘോരമന്ത്രമുരുവിട്ടുകൊണ്ട് മുനി കിണറ്റിലേക്ക് നീട്ടി ഊതി. കിണറ്റിലെ വെള്ളം പുകയുന്നത് ആരുമറിഞ്ഞില്ല. ഇന്നത്തെപ്പോലെ പണ്ടും പെണ്ണുങ്ങളായിരുന്നു നേരത്തെ ഉണര്‍ന്നിരുന്നത്. ആണുങ്ങള്‍ക്ക് ഉറക്കമില്ലാത്തതു കൊണ്ട് ഉണരാറുമില്ലായിരുന്നു. ഉണര്‍ന്നെണീറ്റ നാരീമണികള്‍ വെള്ളം കോരാനായി കിണറ്റിന്‍ കരയിലെത്തി. കുടം നിറയെ വെള്ളവുമായി തിരിച്ചുകുടിയിലെത്തിയ അവര്‍ ചായയുണ്ടാക്കി ഉറക്കം നടിച്ചു കിടക്കുന്ന ആണുങ്ങളെ വിളിച്ചു. ചായ മൊത്തിക്കുടിച്ച ആണുങ്ങളെല്ലാം പൊടുന്നനെ സടകുടഞ്ഞെണീറ്റു. ഉടുമുണ്ടുപോലുമുടുക്കാതെ അവരെല്ലാം പുറത്തേക്ക് പാഞ്ഞു. തെരുവില്‍ കൂട്ടംകൂടി അവര്‍ കുറുക്ക•ാരെപ്പോലെ കൂവി. എന്താണ് തങ്ങളുടെ പുരുഷ•ാര്‍ക്ക് സംഭവിച്ചതെന്നറിയാതെ അന്തം വിട്ടു നിന്ന പെണ്ണുങ്ങളും വെറും വയറ്റിലേക്ക് ഇത്തിരി ചായ പകര്‍ന്നു. അടുത്തനിമിഷം അവരും വസ്ത്രങ്ങളെല്ലാമുരിഞ്ഞ് പുറത്തേക്ക് പാഞ്ഞു. മുടി അഴിച്ചിട്ട് അവര്‍ ഭദ്രകാളികളായി തുള്ളി. പ്രഭാതം പൂര്‍ണ്ണമായപ്പോഴേക്കും രാജ്യം മുഴുവന്‍ അട്ടഹാസങ്ങള്‍ കൊണ്ട് നിറഞ്ഞു. അട്ടഹാസം തെരുവുകള്‍ ഭേദിച്ച് രാജകൊട്ടാരത്തിലുമെത്തി. ശത്രുസൈന്യം അപ്രതീക്ഷിതമായി അക്രമം അഴിച്ചുവിട്ടോ എന്ന ആശങ്കയുമായി രാജാവ് യുദ്ധസന്നാഹത്തോടെ ഇറങ്ങി. തെരുവില്‍ നഗ്നരായി തുള്ളുന്ന തന്റെ നരനാരീ പ്രജകളെ കണ്ട് അദ്ദേഹത്തിന്റെ ബോധം പോയി. സൈന്യാധിപന്‍ കുലുക്കിയുണര്‍ത്തിയപ്പോഴും വിട്ടുപോവാത്ത വിഭ്രാന്തിയിലായിരുന്നു അദ്ദേഹം. ഒരു രാവ് പുലര്‍ന്നപ്പോഴേക്കും തന്റെ നാടിനു സംഭവിച്ച മാറ്റം അംഗീകരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞതേയില്ല. "നിങ്ങളെല്ലാം നഗ്നരാണ്. ദയവായി നാണം മറയ്ക്കുവീന്‍.'' ഒരു വിധം സംയമനത്തോടെ രാജാവ് അപേക്ഷിച്ചു. ജനക്കൂട്ടം ആര്‍ത്തുചിരിച്ചു. "ഇന്നലെവരെ താങ്കള്‍ക്ക് യാതൊരു കുഴപ്പവുമില്ലായിരുന്നല്ലോ രാജാവേ... ഇന്നെന്താണ് സംഭവിച്ചത്. ഈ തുണികളെല്ലാം ശരീരത്തില്‍ കെട്ടിവരിയാന്‍ താങ്കള്‍ക്കെന്താ ഭ്രാന്തുണ്ടോ? ഇപ്പോള്‍ തന്നെ അവയെല്ലാം അഴിച്ചു വയ്ക്കുക. ഞങ്ങളുടെ രാജാവ് വസ്ത്രം ധരിക്കാന്‍ പാടില്ല...'' ജനം പറഞ്ഞു. രാജാവ് നടുങ്ങി. ദൈവമേ വലഞ്ഞല്ലോ... ആര്‍ക്കാണ് ശരിക്കും ഭ്രാന്ത്. ഉടുതുണിയഴിച്ചിട്ട ഈ ജനക്കൂട്ടത്തിനോ എനിക്കോ...? കൂടുതല്‍ ചിന്തിക്കാന്‍ സമയം കിട്ടും മുമ്പ് ആള്‍ക്കൂട്ടത്തിലൊരുവന്‍ വിളിച്ചുപറഞ്ഞു. "നമ്മുടെ രാജാവിന് ഭ്രാന്തുപിടിച്ചിരിക്കുന്നു. ഇനി നമ്മെ ഭരിക്കാന്‍ അദ്ദേഹത്തിനു കഴിയില്ല.'' ജനം അത് ഏറ്റുപിടിച്ചു. "രാജാവിനെ നാടുകടത്തുക.'' തെരുവില്‍ മുദ്രാവാക്യം മുഴങ്ങി. സൈന്യം ഒരു കലാപത്തിന്റെ സാധ്യത മണത്തു. അവര്‍ രാജാവിനെയും കൊണ്ട് കൊട്ടാരത്തിന്റെ രഹസ്യ അറയിലേക്ക് പാഞ്ഞു. പുറത്ത് നഗ്നരായ ആള്‍ക്കൂട്ടം പെരുകിക്കൊണ്ടിരുന്നു. ദിവസങ്ങള്‍ കടന്നുപോയി. രാജാവ് വീട്ടുതടങ്കിലിലടക്കപ്പെട്ടവനെപ്പോലെ തീര്‍ത്തും ഒറ്റപ്പെട്ടു. കൊട്ടാരത്തിലെ ധാന്യശേഖരവും ഭക്ഷണപദാര്‍ത്ഥങ്ങളും കുറഞ്ഞുവന്നു. എങ്ങനെയെങ്കിലും കൊട്ടാരത്തിനു പുറത്തുവന്ന് രാജ്യത്തിന്റെ നിയന്ത്രണമേറ്റെടുത്തില്ലെങ്കില്‍ താനും തന്റെ പരിവാരങ്ങളും പട്ടിണികിടന്ന് മരിക്കേണ്ടിവരുമെന്ന് രാജാവ് തിരിച്ചറിഞ്ഞു. എന്നാല്‍ രാജ്യം ഭാന്ത•ാരുടെ നിയന്ത്രണത്തിലാണ്. സൈന്യത്തെ തെരുവിലിറക്കാന്‍ പോലും രക്ഷയില്ല. ഒരു ഭ്രാന്തന് ഒരു കാലാള്‍പ്പടയെക്കാള്‍ നാശം വിതയ്ക്കാന്‍ കഴിയും. എന്താണ് ഒരു പോംവഴി? രാജ്ഞിയാണ് ഒരു വഴിവെട്ടിയത്. വഴിവെട്ടാന്‍ എന്നും സമര്‍ത്ഥര്‍ പെണ്ണുങ്ങളാണ്. മന്ത്രിയെ നാട്ടിലിറക്കണം. ഭ്രാന്തിന്റെ രഹസ്യം അദ്ദേഹം അറിഞ്ഞു വരട്ടെ. "എങ്ങനെ? അദ്ദേഹത്തെ കണ്ടാല്‍ അവര്‍ പിച്ചിച്ചീന്തില്ലേ?'' രാജാവിന് സംശയം. "അദ്ദേഹം നഗ്നനായി നാട്ടിലിറങ്ങട്ടെ. അപ്പോള്‍ ആള്‍ക്കൂട്ടം ഒന്നും ചെയ്യില്ല.'' ഒരു രാവിലെ നാട്ടിലിറങ്ങി മന്ത്രി ഉച്ചതിരിഞ്ഞ് കൊട്ടാരത്തില്‍ തിരിച്ചെത്തി. പൊതുകിണറ്റിലെ വെള്ളം കുടിക്കുമ്പോഴാണ് ആളുകള്‍ക്ക് ഭ്രാന്ത് കൂടുന്നതെന്ന് അദ്ദേഹം രാജാവിനെ ഉണര്‍ത്തി. രാജാവ് വീണ്ടും ചിന്താകുലനായി. രാജ്ഞിയാണ് അവസാന രക്ഷയും കണ്ടെത്തിയത്. മന്ത്രിപോയി ആ കിണറ്റില്‍ നിന്നു കുറച്ച് വെള്ളമെടുത്ത് വരട്ടെ. "എന്നിട്ട്?'' രാജാവ് ചോദിച്ചു. "അതൊക്കെ വഴിയുണ്ട്. ആദ്യം മന്ത്രി പറഞ്ഞതുപോലെ ചെയ്യട്ടെ...'' മന്ത്രി പൊതുകിണറ്റില്‍ നിന്ന് ഒരു കുടംവെള്ളവുമായി തിരിച്ചുവന്നു. രാജ്ഞി ആ വെള്ളവുമായി കൊട്ടാരത്തിലെ കിണറ്റിന്‍ കരയിലെത്തി. അരുതേ എന്നൊരു നിലവിളി രാജാവിന്റെ തൊണ്ടയില്‍ കുരുങ്ങി. അപ്പോഴേക്കും കുടത്തിലെ വെള്ളം രാജ്ഞി കിണറ്റിലേക്കൊഴിച്ചു. രാജാവ് സര്‍വവും തകര്‍ന്ന് നിലത്തിരുന്നു. സമയം കടന്നുപോകവെ രാജകൊട്ടാരത്തിലെ ഓരോരുത്തരായി കിണറ്റിലെ വെള്ളം കുടിച്ചു തുടങ്ങി. തൂപ്പുകാര്‍, തുടപ്പുകാര്‍, തോട്ടക്കാര്‍, മറ്റുപരിചാരകര്‍, സൈനികര്‍... കുടിച്ചവര്‍ കുടിച്ചവര്‍ ക്ഷണനേരം കൊണ്ട് ഉടുമുണ്ടഴിച്ച് ഉറഞ്ഞുതുള്ളി. അപ്പോഴും വസ്ത്രധാരികളായി നില്‍ക്കുന്ന രാജാവിനെയും രാജ്ഞിയെയും മന്ത്രിയെയും സൈന്യാധിപനെയും അവര്‍ കൂക്കിവിളിച്ചു. "ഇനി നിങ്ങള്‍ കൂടി കുടിക്കുക. പിന്നെ ഞാന്‍. അവസാനം തിരുമനസ്സ്... ഉം... വേഗമാവട്ടെ'' രാജ്ഞി കല്‍പിച്ചു. കേള്‍ക്കേണ്ട താമസം സൈന്യാധിപനും മന്ത്രിയും ദാഹിച്ചു വലഞ്ഞവരെപ്പോലെ പാനപാത്രം കുടിച്ചു തീര്‍ത്തു. ചിറി തുടച്ചതും രാജാവിനും രാജ്ഞിക്കും ഭ്രാന്താണെന്ന് അവര്‍ കൂവാന്‍ തുടങ്ങി. അപ്പോഴേക്കും രാജ്ഞി പാനപാത്രമെടുത്ത് ചുണ്ടോടടുപ്പിച്ചു. തട്ടിമാറ്റാന്‍ രാജാവിന്റെ കൈ നീണ്ടതാണ്. പക്ഷേ, ഒരു തളര്‍ച്ച. അവളും കുടിക്കട്ടെ. അവളായിട്ട് എന്തിന് മാറിനില്‍ക്കണം. ചുവന്നു തുടുത്ത അധരങ്ങളില്‍ ഭ്രാന്ത് പുലമ്പികൊണ്ട് രാജ്ഞി വസ്ത്രങ്ങള്‍ പറിച്ചെറിയുന്നത് രാജാവ് നിസ്സഹായനായി നോക്കി നിന്നു. പ്രജ്ഞയുടെ തരിമ്പുമാത്രം ബാക്കിയുണ്ടായിരുന്ന രാജ്ഞി ഭ്രാന്തിനിടയിലും പാനപാത്രമെടുത്ത് രാജാവിന് നീട്ടി. "കുടിക്കൂ... എന്നിട്ട് ഞങ്ങളുടെ രാജാവാകൂ..'' അവര്‍ അദ്ദേഹത്തെ പ്രലോഭിപ്പിച്ചു. രാജ്യമെന്ന പ്രലോഭനത്തിനും സ്വന്തം ആദര്‍ശത്തിനുമിടയില്‍ രാജാവിന്റെ കാലുകള്‍ വേച്ചു. വേച്ചു വേച്ച് അദ്ദേഹം ഒരടി മുന്നോട്ടു വച്ചു. പിന്നെ ജീവന്റെ സര്‍വശേഷിയും സംഭരിച്ച് മുന്നും പിന്നും നോക്കാതെ അയാള്‍ ഓടി. ഭ്രാന്ത•ാര്‍ രാജ്ഞിക്കു ചുറ്റും തടിച്ചുകൂടി. അവര്‍ അവളെ പൊക്കിയെടുത്ത് രാജകിരീടമണിയിച്ചു. ഞങ്ങളെ ഭരിക്കാന്‍ ഇനി അങ്ങുമതി. അവര്‍ രാജ്ഞിക്കു മുദ്രാവാക്യം മുഴക്കി. രാജ്യം നഷ്ടപ്പെട്ട രാജാവ് കൊട്ടാരവും തെരുവുകളും ഗ്രാമങ്ങളും കടന്ന് ഓടിക്കൊണ്ടേയിരുന്നു. പര്‍വതങ്ങളും സമതലങ്ങളും സമുദ്രങ്ങളും മരുഭൂമികളും മഹാഗര്‍ത്തങ്ങളും പിന്നിട്ട് അയാള്‍ കിതപ്പറിയാതെ കാലമറിയാതെ പാഞ്ഞു കൊണ്ടിരുന്നു. ചരിത്രം ഭ്രാന്ത് പിടിച്ച് അയാളുടെ പിന്നാലെ ആര്‍ത്തലച്ചു വന്നു. വര്‍ഗം ജാതി. മതം പലകാലങ്ങളില്‍ പലതരം ഭ്രാന്തുകള്‍ പിറകില്‍ മാറി മാറി സ്ഥാനം പിടിച്ചെങ്കിലും എല്ലാം ഒന്നിനൊന്ന് ശക്തമാണെന്ന് തിരിഞ്ഞു നോക്കാറില്ലെങ്കിലും അയാള്‍ അറിയുന്നുണ്ടായിരുന്നു. കാലം കറങ്ങി ക്കൊണ്ടിരുന്നു. ലോകം മുഖം മാറ്റിക്കൊണ്ടിരുന്നു. രാജാക്ക•ാര്‍ അപ്രത്യക്ഷരായി. വിപ്ളവം വിളഞ്ഞു. ജനായത്തം ജനിച്ചു. പക്ഷേ, ഭ്രാന്ത് മാത്രം ഭേദമായില്ല. രാജ്യമില്ലാത്ത രാജാവിന്, പണ്ടു പണ്ടു തുടങ്ങിയ ആ ഓട്ടം ഇന്നും അവസാനിപ്പിക്കാനായിട്ടില്ല. വര്‍ഗഭ്രാന്തുകള്‍ക്കു പിന്നാലെ ജാതിഭ്രാന്തു വന്നു. അതിന്നു പിന്നാലെ മതഭ്രാന്ത്. ഭാഷാ ഭ്രാന്ത് അത് പിന്‍വാങ്ങിത്തുടങ്ങുമ്പോളിതാ മറ്റൊരു ഭ്രാന്ത് രംഗപ്രവേശം ചെയ്തിരിക്കുന്നു. കടന്നുപോയ ഭ്രാന്തുകളെക്കാളെല്ലാം ഭീകരവും ഭയാനകവുമായ ഭ്രാന്ത്! പണഭ്രാന്ത്! എല്ലാ ഭ്രാന്തുകളുടെയും അടിസ്ഥാനം പൊതുകിണറ്റില്‍ കലക്കിയ വിഷമാണെന്നും ചോരയിലൂടെ, മുലപ്പാലിലൂടെ അത് തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് പകര്‍ന്നു കൊണ്ടിരിക്കുകയാണെന്നും തിരിച്ചറിയുമ്പോള്‍ രാജാവിന് എങ്ങനെ കിതപ്പൊതുക്കാനാവും. ഞാന്‍, എനിക്ക്, എന്റേത് എന്ന് പുലമ്പിക്കൊണ്ട് വിഴുങ്ങാനായി. വാപിളര്‍ന്ന് പിന്തുടരുന്ന ആള്‍ക്കൂട്ടത്തിന് പിടികൊടുക്കാതെ, ഭൂതവും വര്‍ത്തമാനവും ഭാവിയുമില്ലാതെ രാജ്യമില്ലാത്ത രാജാവ് ഓടുകയാണ്. *** ഭ്രാന്തില്ലാത്തവരുണ്ടോ? അനന്തമായ ഈ ഓട്ടത്തിനിടയിലും അങ്ങനെയൊരാളെ കണ്ടുമുട്ടാന്‍ ഞാന്‍ ദാഹിക്കുന്നു. ഒന്നിനുമല്ല; വെറുതെ മിണ്ടിപ്പറഞ്ഞിരിക്കാന്‍.

Saturday, April 16, 2011

SSF ചരിത്രം രചിച്ച ഇന്നലെകള്‍..




എസ്‌ എസ്‌ എഫ് :കേരളത്തിലെ ഇസ്ലാമിക പ്രബോധന രംഗത്ത് നിസ്തുലധ്യയങ്ങള്‍ രചിച്ച പ്രസ്ഥാനമാണ്‌ എസ്‌ എസ്‌ എഫ് വിദ്യാര്‍ഥി യുവജന പ്രസ്തനങ്ങള്‍ക്കിടയില്‍ ഇസ്ലാമിലെ തനതു വീക്ഷണങ്ങള്‍ പ്രചരിപ്പിച്ച് കരുത്തുറ്റ ഒരു ധര്‍മ്മാധിഷ്ട്ടിത സമൂഹത്തെ പടുതുയര്തുകയാണ് എസ്‌ എസ്‌ എഫിന്റെ ലക്‌ഷ്യം
ചരിത്രം രചിച്ച ഇന്നലെകള്‍..
ചരിത്രത്തിനും മുമ്പേ വര്‍ത്തമാനങ്ങള്‍..!!


എ പി അബൂബക്കര്‍ അന്‍സാറാബാദ് 

തീ ചൂളയിലേക്കായിരുന്നു പിറന്നു വീണത്‌.അനിവാര്യതയുടെ അവസാന താളും മറിഞ്ഞു പോയ വല്ലാത്ത ഒര് കലാസന്ധിയായിരുന്നുവത്രേ അത്.വഹാബി വിദ്യാര്‍ത്ഥി സംഘടനയില്‍ സന്തോഷം പങ്കിട്ടവര്‍ക്ക് സുന്നി വിദ്യാര്‍ത്ഥി കൂട്ടായ്മയോട് അലര്‍ജി.അകത്ത് നിന്നും പുറത്തു നിന്നും പാര പണിതവര്‍.പക്ഷെ..ബാല്യ കൌമാരങ്ങളിലെ അസാമാന്യ വളര്‍ച്ച കണ്ട് ആലോസരപ്പെട്ടവരും സ്വാഭാവികം.

ധൈഷണികതയുംആത്മാര്‍ത്ഥതയും മുഖമുദ്രയായപ്പോള്‍ SSF ന്‍റെ വളര്ച്ച കാലംസാകൂതം നോക്കി നിന്നു.
സമരാഭാസങ്ങളുടെ ഘോഷയാത്രകള്‍ക്കിടയില്‍ സംഘടനയുടെ മുദ്രാവാക്യങ്ങള്‍ക്ക് പ്രേക്ഷകരേറി.
1970 ജൂണ്‍ 16 ന് പുറത്തിറങ്ങിയ " സുന്നീ ടൈംസില്‍ "വിദ്യാര്‍ത്ഥികളെ നമുക്ക് സംഘടിക്കാം എന്ന ഇസ്മായില്‍ വഫയുടെ ലേഘനത്തില്‍ തുടങ്ങി വാദപ്രതിവാദങ്ങളുടെ നൈരന്തര്യതയില്‍ ചുട്ടെടുത്ത് എഴുപത്തിമൂന്നില്‍ എത്തിയപ്പോഴേക്കും ജാമിഅ നൂരിയ്യയുടെ മടിത്തട്ടിലേക്ക് പിറന്നു വീഴുകയായിരുന്നു.

കാമ്പസുകളില്‍ പേക്കൂത്തുകള്‍ അരങ്ങു തകര്‍ക്കുന്നു.പൂമാലകള്‍ക്ക് പകരം ഗുരു മുഖത്തേക്ക് കല്ലും തെറിയും പതിക്കുന്നു.ഘരാവോയും പടിപ്പുമുടക്കും നിത്യ സംഭവങ്ങള്‍ ആകുന്നു. ഭൌതിക കലാലയങ്ങളില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടും കേട്ടുമറിഞ്ഞ പണ്ഡിതര്‍ സുന്നീ വിദ്യാര്‍ത്ഥി സംഘടനയുടെ ജനനത്തിനു ആദ്യമാദ്യം തടസ്സം നിന്നത് സ്വാഭാവികം.പ്ക്ഷെ അനിവാര്യതയുടെ അവസാന വാക്കുകളില്‍ ഒര് പുത്തന്‍ ലോകത്തിനായി ധര്‍മ്മ വിപ്ലവ ധ്വനിയും,പിടുച്ചുയര്‍ത്താന്‍ പണ്ഡിതര്‍ ആഹ്വാനം ചെയ്തു.
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസിടന്റ്റ് ,സെക്രട്ടറി ബഹാഉദ്ധീന്‍ കൂരിയാട്, ഓഫീസ് ജാമിഅ നൂരിയ്യയിലെ തക്കാളിപ്പെട്ടി.ഒര് നൂറു പേജ് നോട്ടുപുസ്തകത്തില്‍ മിനുട്സും തീരുമാനങ്ങളും അക്കോന്റും.
ആകാശസീമകള്‍ക്കപ്പുറം പടര്‍ന്നു പന്തലിച്ച മഹാ വൃക്ഷത്തിന്റെ വേരും തണ്ടും.1976 ല്‍ വിവിധ ഇടങ്ങളില്‍ യൂനിറ്റ് രൂപീകരണമായി.എല്ലാം സുന്നി സമൂഹത്തിനു പുതുമയുള്ള കാഴ്ചയായി.ഓരോ ചില്ലിക്കാശും
സൂക്ഷ്മതയുടെ അരിപ്പയിലൂടെ മാത്രം പുറത്ത് വന്നു.

1977 ല്‍ ജാമി അ നൂരിയ്യയില്‍ സംഘടനാ ചരിത്രത്തിലെ ആദ്യ ക്യാമ്പ്.വിവിധ ജില്ലകളില്‍ നിന്നുമായി ഇരുന്നൂറിലധികം പ്രതിനിധികള്‍.ദാരിദ്ര്യത്തിന്റെ തീ ചൂളയിലും അല്ലറ ചില്ലറ പിരിവുകള്‍ കൊണ്ടാണ് ക്യാംപംഗങ്ങള്‍ക്ക് ഭക്ഷണമൊരുക്കിയത് .സംഘടനാ കെട്ടുറപ്പിനും ശാസ്ത്രീയതക്കും മികവും പരിശീലന കളരിയുമായി മാറിയ ക്യാമ്പുകളുടെ തുടക്കമായിരുന്നു അത്.

1979 സംഘടനാ ചരിത്രത്തിലെ വേറിട്ട ഒരദ്ധ്യായം. " സുന്നത്ത് ജമാഅത്തിനെതിരെ ആര് തിരിഞ്ഞാലും അവരെ തോല്പിക്കണം ." സമസ്തയുടെ ധീരമായ നിലപാട്.രംഗം പഞ്ചായത്ത് ഇലക്ഷന്‍. പ്രസിടന്റ്റ് ഹൈദരലി ശിഹാബ് തങ്ങള്‍ വഹാബി സ്ഥാനാര്‍ത്തിക്ക് അനുകൂലമായി പ്രസ്താവനയിറക്കി.എതിര്‍പ്പുകള്‍ ഒഴുകിയെത്തി.പ്രസിഡന്റിനെ ഒഴിവാക്കാന്‍ വരെ ആവശ്യമുയര്‍ന്നു.മലപ്പുറത്ത് നടന്ന യോഗത്തില്‍ തങ്ങള്‍ രാജിവെച്ച് ഇറങ്ങിപ്പോയി. ചന്ദ്രിക യുടെ ഭാഷയില്‍ പറഞ്ഞാല്‍ എസ് എസ് എഫ് പിരിച്ചുവിട്ടു.നിയോഗം പോലെ..സംഘടന സമചിത്തത കൈ വെടിഞ്ഞില്ല.അബൂബക്കര്‍ ശര്‍വാനിയെ ആക്ടിംഗ് പ്രസിടന്ടാക്കി യോഗം പൂര്‍ത്തിയാക്കി.അന്ന് രാത്രി 11 : 30 - കെ എം എ റഹീം സാഹിബ് , എന്‍ അലി അബ്ദുള്ള, ടി പി അബൂബക്കര്‍ സംഘാടക ത്രയങ്ങള്‍ മുപ്പത് കിലോമീറ്റര്‍ നടന്നു ചേരൂര്‍ എത്തി.രാജി പിന്‍വലിപ്പിക്കാന്‍ ശ്രമം നടന്നെങ്കിലും വിഫലമായി.

1980 ല്‍ സംഘടനയുടെ ആദ്യ സമ്മേളനം മഞ്ചേരിയില്‍ ..ഏറനാട് താലൂക്ക് സമ്മേളനം .ചരിത്രം രചിച്ചു.
എണ്‍പത്തി ഒന്നില്‍ തിരൂര്‍ കോരങ്ങത്തു മൈതാനിയില്‍ നടന്ന സമ്മേളനത്തിലാണ് SSF ആദ്യമായി പ്രകടനം നടത്തിയത്.അതോടെ രാഷ്ട്രീയ ഏമാന്മാരുടെ കണ്ണുരുട്ടല്‍ ശക്തമായി.പ്ക്ഷെ,ഒര് സമൂഹത്തെ ഉന്നതിയുടെ ഉദ്ധയനങ്ങള്‍ക്ക് പാകമാക്കിയെടുക്കാന്‍ പ്രതിജ്ഞ എടുത്ത ധര്‍മ്മ സഖാക്കള്‍ പിറകോട്ടു പോയില്ല.
1983 ഡിസമ്പര്‍ 22 ,23, 24 കോഴിക്കോട് ഹിദായത്ത് നഗര്‍ .അശ് റത്തുന്‍ കാമിലയുടെ ഉള്പുളകങ്ങളില്‍ വീര്‍പ്പുമുട്ടുകയാണ് നഗര വീചികള്‍.മുന്‍ ചിത്രങ്ങളില്ലാത്ത പത്താണ്ടുകള്‍.നെരിപ്പോടില്‍ ചുട്ടെടുത്ത ബാല്യ കാലം ,തിരിഞ്ഞു നോക്കുമ്പോള്‍ ഒര് നൂറ്റാണ്ടിന്റെ കര്‍മ്മ സായൂജ്യം.വാര്‍പ്പുമാത്രുക എതുമില്ലാത്ത ദശവാര്ഷികാഘോഷം.ഒര് വറ്ഷം നീണ്ടു നിന്ന സമ്മേളന പ്രവര്‍ത്തനങ്ങള്‍.ഇല്ലായ്മയുടെ കണ്ണീര്‍ച്ചാലുകള്‍ കടന്ന് പുതു ജീവന്‍ പകര്‍ന്നത് ആത്മാര്പ്പണത്തിന്റെ മതകീയ ബോധം. വായനയുടെ പുതിയ സമര മുഖം തുറന്നു രിസാലയുടെ മുന്നേറ്റവും കൂടിയായപ്പോള്‍ SSF ന്‍റെ ശബ്ദം കേരളീയ പൊതു സമൂഹം സാകൂതം
കാതോര്‍ത്തിരുന്നു .

രിസാലയുടെ ഓരോ ലക്കവും മനതലങ്ങളില്‍ ദുഃഖം കോറിയിട്ടാണ് കടന്ന് പോകുന്നത്.രണ്ട് മുഖങ്ങള്‍ നമ്മെ എന്നും ഈറനണിയിക്കാന്‍ പോന്നതാണ്.മര്‍ഹൂം അബ്ദുറസാഖ് കൊറ്റിയും വെള്ളില ഉസ്താദും.പ്രാര്‍ത്ഥനാ വച്ചസ്സുകളില്‍ എന്നും അവര്‍ നമ്മോടൊപ്പം ഉണ്ടാവട്ടെ..രിസാലയുടെ ഓരോ ചുവട് വെപ്പിലും ഇവരുടെ വിയര്‍പ്പ് കണങ്ങള്‍ ദര്‍ശിക്കാം.1983 നവംബറില്‍ മാസികയായി പ്രകാശനം ചെയ്യപ്പെട്ട രിസാല എണ്‍പത്തി ഒന്‍പതു ജനുവരി മുതല്‍ ദ്വൈ വാരികയായും തൊണ്ണൂറ്റി നാല് ജൂണ്‍ മുതല്‍ വാരികയായും രംഗത്തെത്തിയത്തില്‍ വെള്ളിലയുടെ കര്‍മ്മ കുശലത സ്മരണീയമാണ്.എഡിറ്ററും തൊഴിലാളിയും വിതരനക്കാരനും എല്ലാം ഉസ്താദ് തന്നെ..സ്വന്തം റൂം ഓഫീസും .
സുന്നി വിദ്യാര്തികള്‍ക്ക് വിപ്ലവങ്ങളുടെ നാള്‍വഴികളില്‍ പുതിയ ദിശാബോധം നല്‍കി എസ് എസ് എഫ്.അക്രമോല്സുകതയും ആക്രോശങ്ങളും വിപ്ലവങ്ങളുടെയും സമരങ്ങളുടെയും പര്യായമായി മനസ്സിലാക്കപ്പെട്ട ലോകത്ത് യദാര്‍ത്ഥ സമരം കാണിച്ചു കൊടുത്തു എസ് എസ് എഫ്.കാലം കാതോര്‍ത്ത സമരസാര ചരിതങ്ങളാണ്‌ സംഘടനയെ വ്യത്യസ്തമാക്കിയത്.

എണ്‍പത്തി അഞ്ചിലെ യുവജന വര്‍ഷാചരണം മുതല്‍ അല്‍ ഇസ്വാബ വരെ എത്തിനില്‍ക്കുന്നു പ്രസ്തുത വിജയ ഗാഥ.
എണ്‍പത്തി ആറിലെ ലോക സമാധാന വര്‍ഷാചരണം.ലഹരിക്കെതിരെ,പാന്‍മസാല വിരുദ്ധ കാമ്പയിന്‍, ആണവ വിരുദ്ധ റാലികള്‍.സാക്ഷരതാ കാമ്പയിന്‍ ,അവകാശ സംഗമം, മീലാദ് കാംപയിനുകള്‍,ശരീഅത്ത് സംരക്ഷണ പ്രക്ഷോപങ്ങള്‍.ഭവന പദ്ധതികള്‍,സ്നേഹം മരിക്കരുത് നമുക്ക് ജീവിക്കണം,വിദ്യയുടെ വിളക്കത്തിരിക്കാം കാമ്പയിനുകള്‍,സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങള്‍, സൈബര്‍ കുറ്റ കൃത്യങ്ങള്‍ക്കെതിരെ, അവസാനിക്കാത്ത അലയൊലികളുമായി വിജയ ലഹരിയില്ലാതെ മുന്നേറുകയാണ് ഈ ധര്‍മ്മ രഥം.
സ്കൂള്‍ പാഠ പുസ്തകത്തിലെ തിരിമറികള്‍.പ്രത്യേകിച്ച് അറബി ഭാഷ സമരം , എസ് എസ് എഫിന്റെ സമര ചരിത്രത്തെ എന്നും ധന്യമാക്കാന്‍ പോന്നവയാണ്.പ്രവാചക നിന്ദ്യ പരാമര്‍ശങ്ങള്‍ പാഠ പുസ്തകത്തില്‍ പ്രത്യക്ഷപ്പെട്ടതിനെതിരെയാണ് ആധുനിക ഇസ്ലാമിന്റെ ഈ ദൌത്യ സേന ആദ്യം പ്രതികരിച്ചത്. എസ് എസ് എഫുകാര്‍ അറബി ഭാഷക്കെതിരാണെന്നു പ്രചരിപ്പിച്ചു സമരം അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിച്ചെങ്കിലും കാലത്തിന്റെ കരിങ്കോട്ടകളില്‍ സത്യം പ്രതിധ്വനിച്ചു. സമരാധ്യായങ്ങളിലെ പൊന്‍ തൂവലാണ് പാലപ്പറ്റ പള്ളി സമരം.ഗ്രാമീണ നിഷ്കളങ്കത മുതലെടുത്ത്‌ പള്ളി പൂട്ടിക്കാന്‍ വരെ നജദിയന്‍ സൈദ്ധാന്തികര്‍ക്ക് അറപ്പുണ്ടായില്ല.സമാധാനത്തിന്റെ വെള്ളരിപ്രാവുകളായി സകല കവാടങ്ങളിലും ചെന്ന് നോക്കി എങ്കിലും ഫലം ഉണ്ടായില്ല.മലപ്പുറം തങ്ങളുടെ തറവാട് സ്വത്താണെന്ന് അഹങ്കരിച്ചു നടക്കുന്ന സമുദായ പാര്‍ട്ടിയുടെ യദാര്‍ത്ഥ നപുംസകത്വം സുന്നികള്‍ക്ക് മനസ്സിലാക്കി കൊടുത്ത ഒരു സമരം കൂടി ആയിരുന്നു അത്.ആര്‍ ടി ഓ മാര്‍ച്ചും മറ്റു പ്രക്ഷോപ പരിപാടികളും മലപ്പുറം വെള്ളപ്പട്ടാളത്തിന്റെ ചൊല്പടിയിലാണെന്ന് തെളിയിച്ചു.അവസാനം ആത്മാര്‍ത്ഥ സേവനത്തിന്റെ പ്രതിഫലം എന്നോണം സുന്നികള്‍ക്ക് പള്ളി തിരിച്ചു കിട്ടിയത് ചരിത്രം.

ധര്മ്മാരവങ്ങള്‍ക്ക് വിപ്ളവ വീര്യം പകര്‍ന്നു മുമ്പേ പറന്ന പൊന്‍ വദനങ്ങള്‍..
ഈ ധര്‍മ്മ രഥത്തിന് ഇരുണ്ട വഴികളില്‍ ഇന്നും നിറ വെട്ടങ്ങളായി പ്രഭ പരത്തുന്ന വിളക്കുമാടങ്ങള്‍ .. ഒടുങ്ങാത്ത ധര്‍മ്മ ശബ്ദം "ഓ ഖാലിദ്‌ സാഹിബെന്ന അജയ്യ പോരാളി.. സ്നേഹ റസൂലിന്റെ തിരു ചാരത്തു അന്തിയുറങ്ങുന്ന സ്നേഹ നിലാവ് "വെള്ളില ഉസ്താദ്‌, ചുടുചോര ചിന്തി ശഹാദത്തിന്റെ മാധുര്യമനുഭവിച്ച കുഞ്ഞുവും, കുഞ്ഞിമോന്‍ ഫൈസി ഉസ്താദും , പൂകോടന്‍ അബ്ദുക്കയും , അമ്പലക്കണ്ടി അബ്ദുല്‍ ഖാദിരും, കാരാതോട് അബ്ദുള്ളയും.. മറ്റു ഒട്ടനേകം ധീര വിപ്ളവ പോരാളികളും.. മുത്ത്‌ ബദ് രീങ്ങള്‍ക്കൊപ്പം അനുഗ്രഹീത ജന്നാത്തില്‍ ഹരിത ധവള നീലിമയുടെ വാഹകര്‍ക്കൊന്നിക്കാന്‍ നാഥന്‍ അനുഗ്രഹിക്കട്ടെ..ആമീന്‍

അതെ, സമരാധ്യായങ്ങള്‍ അവസാനിക്കുന്നില്ല.നജാത്ത് നഗറും ധര്‍മ്മ പുരിയും മദീന മഖ്ദൂമും ഖാലിദിയ്യയും വാദി ഖുബാഉം സമ്മാനിച്ച SSF . യുവത്വത്തിന്റെ സമരാവേഷങ്ങളുടെ ഉത്തമ പ്രതിഫലനങ്ങളായി. മെയ്യും മനസ്സും അന്ന്യനു അടിയറ വെക്കുന്ന ആധുനികന്‌ താക്കീതായി ഇടനെഞ്ചു തുളക്കുന്ന മുദ്രാ വാക്യങ്ങള്‍.
സാംസ്കാരിക സാമ്രാജ്യത്വം വിസമ്മതിക്കുക " കലുഷ നിലങ്ങളില്‍ ധാര്‍മ്മിക പ്രതിരോധം " നെഞ്ചുറപ്പുണ്ടോ നേരിന്റെ പക്ഷത്ത് നില്ക്കാന്‍" ഒറ്റപ്പെട്ടവനെ ചെന്നായ പിടിക്കും-ധര്‍മ്മ പക്ഷത്ത് സംഘം ചേരുക" SSF സമ്മേളന പ്രമേയങ്ങളുടെ പ്രസക്തി മനസ്സിലാകാത്തവരായി ഇന്ന് പ്രബുദ്ധ കേരളത്തില്‍ ആരുമുണ്ടാവില്ല.
സാമ്രാജ്യത്വ കുത്തകകളുടെ ചരട് വലികള്‍ക്കൊത്ത് മതം ഇളവു ചെയ്യുന്ന പുത്തന്‍ വാദികള്‍ ഈ ധര്‍മ്മ സാഗരത്തില്‍ മുങ്ങിത്താണു.അരാജകത്വം കൊടികുത്തി വാഴുന്ന തെരുവുകളില്‍ ധാര്‍മ്മിക പ്രതിരോധത്തിന്‍റെ പടയാളികള്‍ ജിഹാദിന്‍റെ പുതിയ ഗാഥ രചിച്ചു.
അതെ... വൃണിത ഹൃദയങ്ങളുടെ ശ്യാമ രക്തം പുരണ്ട ജീര്‍ണ്ണ മാലിന്യങ്ങളുടെ നെയ്പാട കലങ്ങിയ ആത്മ നൊമ്പരങ്ങളുടെ അഗ്നിദ്രാവകങ്ങളിലൂടെ അതി കഠിനമായി തുഴഞ്ഞു ധര്‍മ്മത്തിന്‍റെ പുതിയ യുദ്ധക്കളത്തില്‍
SSF ചരിത്രം തിരുത്തുകയാണ്.നന്മയുടെ ഓരം ചേരാന്‍ നെഞ്ചുറപ്പുള്ള യുവത്വം പടക്കളത്തില്‍ ഇറങ്ങുക ..!!

ദുരിതങ്ങളുടെ പെരുമഴപ്പാച്ചിലില്‍
ഒഴുക്കിനെതിരെ പൊരുതി നില്‍ക്കാന്‍
നെഞ്ചുറപ്പുള്ള ഒര് സംഘം ..SSF ..
കൊടുങ്കാറ്റിലും കെട്ട് പോകാത്ത
വിശ്വാസത്തിന്‍റെ വെളിച്ചവുമായി
ഇരുള്‍ മൂടിയ സാമൂഹിക പരിസരത്ത്
കര്‍മ്മ ഗോദയിലാണ് SSF ...
രോഷത്തിന്‍റെ ഇടിമുഴക്കി
പ്രതിഷേധത്തിന്‍റെ മിന്നല്‍ പിണരുകളുതിര്‍ത്തു
പ്രതീക്ഷകളുടെ പേമാരി- വര്‍ഷിച്ച്
പോര്‍ക്കളം കീഴടക്കിയിരിക്കുന്നു SSF ...
കാരിരുമ്പ് തോല്‍ക്കുന്ന ഉരുക്ക് മുഷ്ടികള്‍ ഉയര്‍ത്തി
ഉറക്കെ വിളിക്കുക ..
എസ് എസ് എഫ് സിന്ദാബാദ് ധാര്‍മ്മിക വിപ്ളവം സിന്ദാബാദ്

Saturday, March 26, 2011

ക്രിക്കറ്റ് കളിയുടെ പുതിയ മുഖം

ക്രിക്കറ്റ് കളിയുടെ പുതിയ മുഖം പ്രാന്ത്




















musthafamanipuram@gmail.com

Tuesday, November 2, 2010

എന്‍റെ ഗ്രാമം: എന്‍റെ ഗ്രാമം

എന്‍റെ ഗ്രാമം: എന്‍റെ ഗ്രാമം
  
manipuram river

അതെ ആ ദിവസം ഞാന്‍ ഇന്നും വളരെ വ്യക്തമായി ഓര്‍ക്കുന്നു --നീ അന്നാദ്യമായി പുഴവക്കത്തെ മരച്ചുവട്ടില്‍ വെച്ച് എന്നോട് പുഞ്ചിരിച്ചു ,,,,പിന്നെ മൊബൈലിലെ കാള്‍ രെജിസ്റ്ററില്‍ ഒരു മിസ്സ്ഡ് കാള്‍ ,,,,അതിനു ശേഷം റിസീവെട് കാല്ലുകളുടെ നീണ്ട നിരകള്‍ ,,,ഇതിനിടയില്‍ പിറന്നാലും പുതുവല്‍ശരങ്ങളും മറ്റു വിശേഷ ദിവസങ്ങളും ഒരുപാടു കടന്നു പോയി ,,,,അപ്പോയും ചെറുതും വലുതുമായ ഒരുപാടു സംഗമങ്ങള്‍ ,,,,,,പെരുമഴയും മഞ്ഞും തണുപ്പുമൊന്നും ഇതിനു തടസമായില്ല ,,,,നേരില്‍ എത്ര തവണ കണ്ടോ എന്നാല്‍ അപ്പോള്‍ ഒന്നും തന്നെ മനസിലെ കാര്യങ്ങള്‍ തുറന്നു പറയാന്‍ മനസ്സെന്തോ സമ്മധം മൂളിയില്ല,,,,,,,,

ഇതേതാണ് മരം എന്ന് മനസിലായോ ???


 ഇത്തരം നടപ്പാത ഇപ്പൊ പലര്‍ക്കും ഓര്‍മയില്ല,,,,,,,,,,,


 തോടും പുഴയും ഒന്ന് ചേരുന്നു,,,,,,,,

 ഇപ്പോയും നാശം വരാതെ,,,,,,,,,,,
 മഴ ഇല്ലാത്തപ്പോള്‍ പുഴ,,,,,,,,,,,
മഴ ഇല്ലാത്തപ്പോള്‍ തോട്ടിലെ വെള്ളം





Monday, November 1, 2010

risala

 dreamsmusthu.blogpost.com


മലയാളിയുടെ കുടിയേറ്റ ചരിത്രം അരനൂറ്റാണ്ട് പിന്നിട്ടു എന്നാണ് വെപ്പ്. എഴുപതുകളോടെയായിരുന്നു ഗള്‍ഫിലേക്കുള്ള ഒഴുക്കിന്റെ ആരംഭം. മുംബൈയില്‍ നിന്നും ഉരുവില്‍ ദിവസങ്ങള്‍ നീണ്ട യാത്ര. പ്രതികൂല കാലാവസ്ഥയും ദുരിതങ്ങളും കാരണം ചിലര്‍ പാതിവഴിയില്‍ തന്നെ അവസാന യാത്ര പോയി. ആദ്യകാല പരദേശികള്‍ ഉരുക്കുന്ന ആ ഓര്‍മകള്‍ പലതും ഇപ്പോഴും മനസ്സില്‍ കൊണ്ടുനടക്കുന്നുണ്ട്. വലിയ സ്വപ്നങ്ങളും ഉള്ളിലേറ്റി ഖോര്‍ഫുകാനില്‍ ഉരുവില്‍ വന്നിറങ്ങിയ ഒരുപാടു പേരുമായി സംസാരിക്കാന്‍ അവസരം ലഭിച്ചിരുന്നു. എല്ലാ കഥകള്‍ക്കും ഒരേ വികാരം. എന്നിട്ടും അതിജീവനം നേടാന്‍ കഴിഞ്ഞതിന്റെ വിസ്മയാനുഭവങ്ങള്‍. ഖോര്‍ഫുകാനിലെ വൃദ്ധരായ അറബികള്‍ അത്ഭുതത്തോടെ ചേര്‍ത്തുവച്ച ഒരു പ്രതികരണമുണ്ട്. 'കേരളംപോലെ മറ്റൊരു പ്രദേശത്തു നിന്നും ഇത്രയേറെ മനുഷ്യര്‍ ജീവന്‍ പോലും ബലിനല്‍കാന്‍ തയ്യാറായി ഈ കടപ്പുറത്ത് കാലുകുത്തിയിട്ടില്ലെ'ന്ന്. ഇതൊരു സാക്ഷ്യപ്പെടുത്തലാണ്.




അതിജീവനം കൊതിക്കുന്ന മനുഷ്യരുടെ ഇഛാശക്തിയാണ് ഈ വാക്കുകളില്‍ തുടിയ്ക്കുന്നത്. ആരംഭകാലത്തെ വരണ്ട മണ്ണില്‍ ജീവിതം കരുപ്പിടിപ്പിക്കാനുള്ള നെട്ടോട്ടത്തിന്റെ കഥകള്‍ ഒരുപാട് നാം കേട്ടിരിക്കുന്നു. ഒരുപാട് മാറ്റങ്ങള്‍ അത് കേരളത്തില്‍ കൊണ്ടുവന്നു. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളുടെയും നമ്മുടെ ഗ്രാമങ്ങളുടെയും ചിത്രം ഒന്നു തുലനം ചെയ്തു നോക്കിയാലറിയാം അതിന്റെ മികവ്. നമ്മുടേതിനെ 'ഗ്രാമം' എന്ന സംജ്ഞ ചേര്‍ത്ത് വിളിക്കാന്‍ പറ്റുമോ എന്നത് മറ്റൊരു ചോദ്യം. ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റത്തിന്റെ പോലും അടിസ്ഥാന ധാരകള്‍ തിരഞ്ഞാലറിയാം 'പുറപ്പെട്ടു പോയ' മനുഷ്യര്‍ കാഴ്ചവെച്ച അധ്വാനത്തിന്റെ മഹത്മുദ്രകള്‍. പക്ഷേ, അവകര്‍ക്ക് നാം പകരം നല്‍കിയതെന്ത്? എന്നും ഉള്ളിലൂറി വരുന്നത് ഈ ചോദ്യമാണ്. നീതി നിഷേധത്തിന്റെ അവസ്ഥ തന്നെയായിരുന്നു എന്നും. വലിയ മാറ്റങ്ങളൊന്നുമില്ലാതെ അത് ഇന്നും തുടരുന്നു. ഇത്രയൊക്കെ ചെയ്തിട്ടും ഈ സമൂഹത്തോട് ഒരു നന്ദിവാക്ക് ഉരിയാടാന്‍പോലും മറന്നുപോയ വല്ലാത്തൊരു പരുക്കന്‍ ഹൃദയമായി നമ്മുടേതൊക്കെ മാറിയിരിക്കുന്നു. അല്ലായിരുന്നുവെങ്കില്‍ ഇങ്ങനെയൊരു സമീപനം ആയിരുന്നില്ലല്ലോ നാം സ്വീകരിക്കുക. രാഷ്ട്രീയാഭയം തേടി ഇന്ത്യയിലെത്തുന്നവരോട് പോലും നാം പുലര്‍ത്തുന്ന സൌമനസ്യത്തിന്റെ പത്തിലൊന്ന് പരദേശങ്ങളില്‍ തൊഴില്‍ തേടിപ്പോയ സാധാരണ മനുഷ്യരുടെ കാര്യത്തില്‍ ഇല്ലാതെ പോകുന്നു.


ചൂഷണത്തിന്റെ ഗള്‍ഫ്-ഇന്ത്യന്‍ പ്രതീകം


യാത്രാമേഖലയിലാണ് ഈ വിവേചനം കൂടുതലും കണ്ടത്. പായ്ക്കപ്പലുകളില്‍ ദിവസങ്ങള്‍ തള്ളിനീക്കി ജീവിതത്തിനും മരണത്തിനുമിടയില്‍ സഞ്ചരിക്കുമ്പോള്‍ പോലും ആദ്യകാല പരദേശി സമൂഹം ഉള്ളില്‍ ഒരു സംതൃപ്തി കാത്തു സൂക്ഷിച്ചിരുന്നു. അധികം കഴിയും മുമ്പെ പായ്ക്കപ്പലുകള്‍ ചരിത്രം തിരിച്ചെടുത്തു. റൈറ്റ് സഹോദരന്‍മാരുടെ കണ്ടെത്തലിന്റെ മേത്തരം തുടര്‍ച്ചകളാണ് പിന്നീട് രംഗം കൈയടക്കിയത്. മണിക്കൂറുകളുടെ ദൈര്‍ഘ്യത്തില്‍ ആകാശം കീറിമുറിച്ച് ലക്ഷ്യത്തിലെത്താമെന്നു വന്നതോടെ ഗള്‍ഫും നാടുമായുള്ള അകലം കുറഞ്ഞു. ബന്ധങ്ങളുടെ ഊഷ്മളത വിളിപ്പുറത്താണെന്ന് ബോധ്യമായി. പക്ഷേ, ആ വിളിക്കുത്തരം നല്‍കണമെങ്കില്‍ ജീവിതത്തിലെ സമ്പാദ്യത്തിന്റെ നല്ലൊരു പങ്കും മാറ്റിവെക്കണം എന്നു വന്നു. പഴയ പായ്ക്കപ്പലിന്റെ തിരോധാനം, പുതിയ ആകാശക്കൊള്ളക്കുള്ള മുന്നൊരുക്കമായിരുന്നുവെന്ന് പലരും തിരിച്ചറിയാന്‍ വല്ലാതെ വൈകി. പായ്ക്കപ്പലിനു പകരം ഒരു യാത്രാകപ്പലെങ്കിലും ലഭിച്ചാല്‍ മതിയായിരുന്നു എന്നവര്‍ കൂട്ടം കൂടി വിലപിച്ചു. ഒറ്റ വരവേ വന്നുള്ളൂ. 500 ദിര്‍ഹം നല്‍കി നൂറ് കിലോഗ്രാം ബാഗേജുമായി ആദ്യകപ്പലില്‍ കയറിയവര്‍ ഏഴുനാളുകള്‍ക്കുള്ളില്‍ കൊച്ചിയിലെത്തി. അടുത്ത കപ്പലിനു കാത്തിരുന്നവര്‍ വെറുതെയായി. പിന്നെ ഒരു കപ്പലും വന്നില്ല. നമ്മുടെ വിമാനലോബി എത്ര ശക്തമാണെന്ന് ആ കപ്പല്‍ച്ചേതകഥ നമുക്ക് പറഞ്ഞു തന്നു.


പകല്‍ക്കൊള്ളയിലൂടെ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ സമാഹരിച്ച കോടികള്‍ക്ക് കണക്കില്ല. വര്‍ഷങ്ങളോളം ഒരു ബദല്‍ ഇല്ലായിരുന്നു ഗള്‍ഫുകാര്‍ക്കു മുന്നില്‍. അതുകൊണ്ടു തന്നെ വിമാനക്കമ്പനി അധികൃതരുടെ ധാര്‍ഷ്ട്യം എല്ലാം നിര്‍ണയിച്ചു. ലോകത്ത് ഒരു സെക്ടറിലും ഇല്ലാത്തവിധം ഭാരിച്ച നിരക്കീടാക്കി കോടികളുടെ അറ്റാദായം ഉണ്ടാക്കിയപ്പോള്‍ പലരും സമാധാനിച്ചു; കിട്ടുന്നത് നമ്മുടെ രാജ്യത്തിനു തന്നെയല്ലേ. പക്ഷേ, ഏകപക്ഷീയമായിരുന്നു ഈ കൊള്ളയെന്ന് പലരും അറിയാന്‍ വൈകി. പതിനഞ്ചും ഇരുപതും മണിക്കൂര്‍ നിര്‍ത്താതെ പറക്കേണ്ട പടിഞ്ഞാറന്‍ രാജ്യങ്ങളിലുള്ളവരോട് എന്നും അലിവായിരുന്നു ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക്. കുറഞ്ഞ നിരക്കും യാത്രക്കാര്‍ കുറഞ്ഞ വിമാനവും. വന്‍തുകയുടെ ബാധ്യതയാണ് ഇതിലൂടെ വന്നുപെട്ടത്. ഗള്‍ഫ് സെക്ടറില്‍ നിന്ന് വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ലാഭം ഉറപ്പാക്കിയവരാണ് മറുപുറത്ത് ഈ മിച്ചധനമത്രയും പടിഞ്ഞാറന്‍ രാജ്യങ്ങളുടെ സെക്ടര്‍ കടലില്‍ കൊണ്ടു കളഞ്ഞത്. മൂന്നോ മൂന്നരയോ മണിക്കൂര്‍ മാത്രം ദൈര്‍ഘ്യം വരുന്ന ഗള്‍ഫ് - കേരള സെക്ടറിലെ യാത്രക്ക്, കണ്ണില്‍ ചോരയില്ലാത്ത തുകയായിരുന്നു ഇവര്‍ ഈടാക്കിയത്. രണ്ടു വര്‍ഷമോ മൂന്ന് വര്‍ഷമോ കൂടുമ്പോള്‍ നാട് പിടിക്കാന്‍ ശ്രമിക്കുന്നവരെ ഏതൊക്കെ രീതിയില്‍ ദ്രോഹിക്കാമോ ആ രീതിയിലൊക്കെയും അവര്‍ ദ്രോഹിച്ചു. മാന്യമായ സേവനം പോലും നല്‍കാതെയായിരുന്നു ഈ ക്രൂരത നടത്തിയത്. അതിന്നെതിരെ ന്യായമായ പരാതി പറയാന്‍ പോലും വയ്യാത്ത സാഹചര്യം. ഡോളര്‍ സമ്പാദിക്കുന്നവരെ പക്ഷേ, തൊട്ടില്ല. ആളൊഴിഞ്ഞ വിമാനങ്ങള്‍ യാങ്കി മണ്ണിലേക്ക് നിരന്തരം പറന്നുകൊണ്ടേയിരുന്നു. പതിനാറ് മണിക്കൂറിലേറെ നീളുന്ന യാത്രക്ക് ഗള്‍ഫ് സെക്ടറുമായി തട്ടിച്ചു നോക്കുമ്പോള്‍ ഏറ്റവും കുറഞ്ഞ നിരക്കാണ് ഈടാക്കിയിരുന്നത്. ചെന്നിറങ്ങുന്ന പ്രദേശത്തോടുള്ള ഭയബഹുമാനാദരവുകള്‍ കൊണ്ടാകാം ഏറ്റവും മികച്ച സേവനങ്ങളാണ് അതിലെ യാത്രക്കാര്‍ക്ക് ലഭിച്ചുകൊണ്ടിരുന്നത്.


തിന്നും തീറ്റിക്കാതെയും


മുമ്പ്, ഗള്‍ഫ് സെക്ടര്‍ ഉള്‍പ്പടെ എല്ലാം ചേര്‍ത്ത് അന്താരാഷ്ട്ര സെക്ടര്‍ എന്ന ഗണിത ശീര്‍ഷകത്തിലേക്ക് തട്ടുകയായിരുന്നു പതിവ്. എങ്ങനെയായാലും നഷ്ടം എന്ന പൊതുധാരണയുള്ളതിനാല്‍ രാഷ്ട്രീയ ഉദ്യോഗസ്ഥ വിഭാഗത്തിന് കാര്യങ്ങള്‍ എളുപ്പമാവുകയും ചെയ്തു. എന്നാല്‍ പാര്‍ലമെന്റിന്റെ വ്യോമയാന സമിതി ഇപ്പോള്‍ പുറത്തുവിട്ട നഷ്ടക്കണക്കുകളില്‍ ചില രാജ്യങ്ങളുടേത് പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നു. അന്താരാഷ്ട്ര പറക്കലില്‍ ചില സെക്ടറുകളില്‍ വന്ന ഭീമമായ നഷ്ടത്തിന്റെ ഞെട്ടിക്കുന്ന കണക്കുകളാണിവ. മാര്‍ച്ച് 13ന് പാര്‍ലമെന്ററി സ്റാന്റിംഗ് കമ്മിറ്റി പുറത്തുവിട്ട ആ റിപ്പോര്‍ട്ട് പ്രകാരം മുംബൈ - ന്യൂയോര്‍ക്ക്, ദല്‍ഹി - ന്യൂയോര്‍ക്ക് നോണ്‍സ്റോപ്പ് വിമാനങ്ങള്‍ ഉണ്ടാക്കിയ കടബാധ്യത വളരെ വലുതാണ്. 2007-ലാണ് മുംബൈ - ന്യൂയോര്‍ക്ക് വിമാന സര്‍വീസ് തുടങ്ങുന്നത്. 2008-ല്‍ ദല്‍ഹിയില്‍ നിന്ന് കണക്ഷന്‍ സര്‍വീസും ഏര്‍പ്പെടുത്തി. ഈ സര്‍വീസില്‍ മാത്രം 750 കോടിയുടെ നഷ്ടമാണ് സംഭവിച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതിനു മുമ്പുള്ള നഷ്ടത്തിന്റെ കണക്കുകളും ഒട്ടും കുറവല്ല. ഇന്ത്യന്‍ എയര്‍ലൈന്‍സും എയര്‍ഇന്ത്യയും ഒരുമിക്കുന്നതോടെ വ്യോമയാന മേഖലയില്‍ ഉണ്ടാകുന്ന മെച്ചവും ലാഭകരമായ മുന്നേറ്റവും എത്ര ആവേശത്തോടെയായിരുന്നു ബന്ധപ്പെട്ടവര്‍ വിശദീകരിച്ചതെന്ന കാര്യം മറക്കാറായിട്ടില്ല. എന്നാല്‍ ഇരുകമ്പനികള്‍ക്കും 2008-09 കാലയളവിലെ നഷ്ടം 5548.26 കോടിയാണെന്ന് ആധികാരിക രേഖകള്‍ ഉദ്ധരിച്ച് സമിതി വ്യക്തമാക്കുന്നു. തൊട്ടു മുന്‍വര്‍ഷമാകട്ടെ നഷ്ടം 2500 കോടിയായിരുന്നു. നഷ്ടം ഇരട്ടിയിലേക്ക് കുത്തനെ വളര്‍ന്നിരിക്കുന്നു എന്നര്‍ത്ഥം. ഒരിക്കലും ഇണങ്ങാത്ത ഇണകള്‍ തമ്മിലുള്ള വിവാഹബന്ധം പോലെയാണ്, ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെയും എയര്‍ഇന്ത്യയുടെയും ലയനമെന്നാണ് സമിതിയുടെ കുറ്റപ്പെടുത്തല്‍. സ്വാഭാവിക ജനിതക വൈകല്യം തന്നെയാണ് ഇവിടത്തെ പ്രശ്നം. അതിന്ന് ഇണകളെ മാത്രം കുറ്റപ്പെടുത്തിയതു കൊണ്ടായില്ല. 'എന്തുകൊണ്ട് നഷ്ടം' എന്ന ചോദ്യം പാര്‍ലമെന്റ് സമിതിയും ഉന്നയിക്കുന്നില്ല. വന്‍തോതിലുള്ള ജീവനക്കാരും അവരുടെ ഭാഗത്തു നിന്നുള്ള നിരുത്തരവാദപരമായ സമീപനങ്ങളും, വര്‍ധിച്ച ഓപറേഷന്‍ ചെലവുകള്‍, ജീവനക്കാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും മറ്റും നല്‍കി വരുന്ന വന്‍തോതിലുള്ള ഇളവുകള്‍, ആളുകളുടെ വിരക്തി - ഇതൊക്കെയും കാരണങ്ങളാണ്. പക്ഷേ, വിമാനക്കമ്പനിയുടെ നഷ്ടക്കഴുത്തില്‍ ആര് വിലങ്ങു ചാര്‍ത്തും?


മാറുന്ന ആകാശനയം;


പക്ഷേ, ഭൂമിയിലുള്ളവര്‍ക്ക് ദുരിതം


ദീര്‍ഘകാലമായി ആവശ്യപ്പെട്ടിട്ടും ഇന്ത്യയിലെ സ്വകാര്യ കമ്പനികള്‍ക്ക് പുറം രാജ്യങ്ങളിലേക്കു പറക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. പറഞ്ഞ കാരണമാണ് രസകരം. അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന്റെ പ്രതിഛായ സംരക്ഷിക്കുമാറ് മികച്ച സേവനം നടത്താന്‍ ഇവര്‍ക്ക് കഴിയില്ലെന്ന്. ലോകോത്തര നിലവാരത്തിലുള്ള ഗള്‍ഫ് രാജ്യങ്ങളിലെ വിമാന കമ്പനികളുടെ സേവനങ്ങള്‍ക്കിടയില്‍ നമ്മുടെ ഔദ്യോഗിക വിമാനക്കമ്പനികളുടെ സേവനത്തെ കുറിച്ച് അധികം പറയാതിരിക്കുകയാകും ഭേദം. 2005-ല്‍ ആണ് സ്വകാര്യ കമ്പനികള്‍ക്കു കൂടി അന്താരാഷ്ട്ര തലത്തില്‍ പറക്കാന്‍ അനുമതി നല്‍കുന്നത്. കര്‍ശന ഉപാധികളുടെ പുറത്തായിരുന്നു അത്. ഇപ്പോഴും സോപാധിക വിലക്കുണ്ട്. പക്ഷേ, അനുമതി ലഭിച്ചവ സാമാന്യം തരക്കേടില്ലാതെ സര്‍വീസ് നടത്തുന്നു.


അന്താരാഷ്ട്ര വിമാനക്കമ്പനികളാകട്ടെ, പ്രതികൂല സാഹചര്യത്തെ മറികടന്നും നേട്ടം ഉണ്ടാക്കുന്നുണ്ട്. ഏറ്റവും നല്ല സര്‍വീസും മികച്ച സംവിധാനങ്ങളും നടപ്പാക്കുന്നതില്‍ അവ ആവേശപൂര്‍വം മത്സരിക്കുകയാണ്. എമിറേറ്റ്സ് എയര്‍ ലൈന്‍സും ഖത്തര്‍ എയര്‍വേസും ഉദാഹരണം. അന്താരാഷ്ട്ര നിലവാരത്തിന്റെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ച ചെയ്യാതെയാണ് കൂടുതല്‍ പ്രദേശങ്ങളും യാത്രക്കാരെയും ഉള്ളം കൈയിലെടുക്കാന്‍ അവര്‍ എന്നും മുന്നേ നടക്കുന്നത്. കഴിഞ്ഞ പത്തു കൊല്ലത്തിനുള്ളില്‍ ഇരുവിമാനക്കമ്പനികളും വികസന പാതയില്‍ വന്‍ കുതിപ്പു തന്നെ നടത്തി. ലോകത്തെ ഒട്ടുമിക്ക പ്രദേശങ്ങളിലേക്കും അവ ചിറകു വിടര്‍ത്തി. യാത്രക്കാരുടെ വിശ്വാസം വല്ലാതെ ആര്‍ജിച്ചു. അതേ സമയം ഇവിടെ കാണുന്നത് സ്ഥിരം കറക്കമാണ്. പുറമെ നടക്കുന്ന മാറ്റങ്ങളൊന്നും ഉള്‍ക്കൊള്ളില്ലെന്ന് നാം ശഠിച്ചിരിക്കുന്ന പോലെ. ഇന്ത്യന്‍ വിമാനക്കമ്പനികളുടെ 29 അന്താരാഷ്ട്ര റൂട്ടുകളെങ്കിലും പുനപ്പരിശോധനക്ക് വിധേയമാക്കണമെന്നാണ് പാര്‍ലമെന്റ് സമിതി നിര്‍ദ്ദേശിക്കുന്നത്. ഭാഗ്യം! അതില്‍ ഗള്‍ഫ് സെക്ടറുകള്‍ ഇല്ല. അവ ഇപ്പോഴും വന്‍ ലാഭത്തില്‍ തന്നെ നടക്കുന്നുണ്ടാകണം. രണ്ട് ദേശീയ വിമാനക്കമ്പനികളുടെയും ലയനം പരാജയപ്പെട്ടതോടെ അവയെ വേര്‍പെടുത്തണം എന്നാണ് പാര്‍ലമന്റ് സമിതിയുടെ നിര്‍ദേശം. ഒന്നിപ്പിച്ചതിന്റെ പേരില്‍ മറിഞ്ഞ കോടികളുടെ പതിന്‍മടങ്ങാകും, ബന്ധം വേര്‍പെടുത്താന്‍ മുന്നില്‍ നില്‍ക്കുന്നവര്‍ക്ക് ലഭിക്കുക. എങ്ങനെ വന്നാലും കച്ചവടം മോശമാകില്ലെന്ന് ചുരുക്കം.


നടപ്പാകുന്നത് ശക്തമായ ലോബിയുടെ നയങ്ങള്‍


വ്യോമയാന മേഖല എവിടെയും ശക്തമാണ്. ഇന്ത്യയില്‍ ഈ ലോബി കൂടുതല്‍ ശക്തമാണ്. സ്വകാര്യവ്യോമയാന ചരിത്രത്തിലെ ഞെട്ടിക്കുമാറുള്ള അരങ്ങേറ്റമായിരുന്നു മലയാളിയുടെ കാര്‍മികത്വത്തില്‍ രൂപം കൊണ്ട ഈസ്റ് വെസ്റ് എയര്‍ലൈന്‍സ്. പൊടുന്നനെ വളര്‍ന്ന ആ സംരംഭത്തെ എല്ലാവരും ചേര്‍ന്ന് എത്ര പെട്ടെന്നാണ് കുഴിച്ചു മൂടിയതെന്നും നമുക്കറിയാം. വിമാനക്കമ്പനി തുടങ്ങി എന്നതിന്റെ പേരില്‍ കൊല്ലപ്പെടാനായിരുന്നു ഉടമയുടെ വിധി. ആ പകപോക്കല്‍ മനസ്ഥിതി ഈ മേഖലയില്‍ അശനിപാതം പോലെ ഇന്നും തുടരുന്നുണ്ട്. കാലം വല്ലാതെ മാറിയതു കൊണ്ട് തല്‍ക്കാലം തിരശ്ശീലക്കു പിന്നിലേക്ക് പലരും മാറിയെന്നു മാത്രം. ടിക്കറ്റ് കണ്‍ഫര്‍മേഷന്‍ മുതല്‍ എല്ലാ രംഗങ്ങളിലും ശക്തമായ ഈ ലോബിയുടെ ആധിപത്യം കാണാം. ഇന്റര്‍നെറ്റ് സംവിധാനങ്ങളും സൌകര്യങ്ങളും വന്നെങ്കിലും ഗള്‍ഫ് സെക്ടറുകളില്‍ സീറ്റ് ലഭിക്കാത്ത സാഹചര്യം ഇപ്പോഴും തുടരുന്നു. മാസങ്ങള്‍ക്കു മുമ്പെ സീറ്റ് ബുക്ക് ചെയ്യേണ്ട സാഹചര്യം തന്നെയാണ് ഇപ്പോഴുമുള്ളത്. കേരളത്തില്‍ നിന്നുള്ള യാത്രക്കാരാണ് ഇതിന്റെ ദുരിതം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്. മുംബൈ ലോബിയുടെ ശക്തമായ സ്വാധീനം മലയാളിയുടെ യാത്രാദുരിതത്തിന് കടുപ്പം കൂട്ടുകയാണ്. ഗള്‍ഫ് സെക്ടറില്‍ നിന്ന് കേരളത്തിലെ വ്യത്യസ്ത വിമാനത്താവളങ്ങളിലേക്കുള്ള നിരക്കുകളില്‍ പോലും കാണാം അസന്തുലിതത്വം.






എല്ലാം കൊണ്ടും വന്‍ലാഭം കൊയ്യാന്‍ പറ്റിയ സാഹചര്യമുണ്ടായിട്ടും എന്തുകൊണ്ട് നമ്മുടെ ദേശീയ വിമാനക്കമ്പനികള്‍ നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നു എന്നത് പഠിക്കപ്പെടേണ്ട ഒരു വസ്തുതയായി നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിന് ഇപ്പോഴും തോന്നിയിട്ടില്ല. ഇനി അതു തോന്നാനും സാധ്യതയില്ല. സാമ്പത്തിക തടസ്സങ്ങളൊന്നും വ്യോമഗതാഗതത്തെ ബാധിക്കുന്നില്ല. എയര്‍ക്രാഫ്റ്റുകളുടെ കപ്പാസിറ്റിക്കുറവ്, ടൂറിസം മേഖലയെ അവഗണിക്കല്‍ എന്നിവയുടെ കാര്യത്തില്‍ പുതിയ സമീപനം സ്വീകരിച്ചാല്‍ തന്നെ നഷ്ടത്തിന്റെ സ്ഥിരം കണക്കുകള്‍ മാറ്റിയെഴുതാന്‍ കഴിയും. യാത്രാനിരക്ക് ഉയര്‍ത്തുന്നതിലല്ലാതെ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ യാതൊരു നീക്കവും ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നടത്തുകയുണ്ടായില്ല. ഇന്ത്യയില്‍ ടൂറിസം സാധ്യതകള്‍ വികസിക്കാനും കുറഞ്ഞ വിമാനനിരക്ക് നടപ്പില്‍ വരണം. മലേഷ്യയും ശ്രീലങ്കയും മികച്ച ഉദാഹരണങ്ങള്‍. വിമാനക്കമ്പനികളുടെ സജീവ പങ്കാളിത്തമാണ് ഉണര്‍വ് പകര്‍ന്ന പ്രധാന ഘടകം. ഇന്നും കുറഞ്ഞ നിരക്കില്‍ ദിവസങ്ങള്‍ നീണ്ട ടൂറിസം പാക്കേജുകള്‍ നല്‍കാന്‍ ഈ വിമാനക്കമ്പനികള്‍ മുന്നിലുണ്ട്. അതിന്റെ ഗുണഫലം ആ നാടുകള്‍ക്ക് ലഭിക്കുകയും ചെയ്യുന്നു. തായ്ലന്റ്, സിംഗപ്പൂര്‍, സൈപ്രസ് എന്നിവയും ഈ രംഗത്ത് വന്‍മുന്നേറ്റം ഉറപ്പാക്കുകയുണ്ടായി. വിമാനട്ടിക്കറ്റ് നിരക്ക് പേടിച്ചു മാത്രമാണ് പല സാധാരണക്കാരും നാട്ടിലേക്കുള്ള യാത്ര മാറ്റിവയ്ക്കുന്നത്. കുറഞ്ഞ നിരക്ക് സ്ഥിരപ്പെടുത്താന്‍ കഴിഞ്ഞാല്‍ എല്ലാ കൊല്ലവും അവിദഗ്ധ തൊഴിലാളികള്‍ക്കുവരെ നാട്ടില്‍ വന്നു പോകാന്‍ സാധിക്കും. യീല്‍ഡ് ഇംപ്രൂവ്മെന്റ് കമ്മിറ്റി(വൈഐസി)യാണ് നിരക്ക് ക്രമീകരിക്കുന്നതെന്നും തങ്ങള്‍ക്ക് ഇതില്‍ പങ്കൊന്നുമില്ലെന്നുമാണ് പലപ്പോഴും ഇന്ത്യന്‍ വിമാനക്കമ്പനികള്‍ തട്ടിവിടാറുള്ളത്. അതാത് സെക്ടറില്‍ സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികളുടെ പൊതു കൂട്ടായ്മയാണിത്. പലപ്പോഴും സംഘടിത ബ്ളാക്മെയില്‍ രീതിയാണ് കമ്മിറ്റി പിന്തുടരുന്നത്. സ്വകാര്യ വിമാനക്കമ്പനികള്‍ വന്നതോടെ മത്സരം സജീവമാവുകയും ആഭ്യന്തര തലത്തില്‍ വിലകുറക്കുകയും ചെയ്തു. എന്നാല്‍ ഗള്‍ഫ് സെക്ടറില്‍ ഇപ്പോഴും അടിസ്ഥാനപരമായ മാറ്റം വന്നുവെന്ന് പറയാന്‍ കഴിയില്ല.


ബജറ്റ് എയര്‍ലൈനുകളുടെ സാമ്പത്തിക രാഷ്ട്രീയം


കുറഞ്ഞ നിരക്ക്, കൂടുതല്‍ ലാഭം എന്ന പുതിയ സാമ്പത്തിക ശാസ്ത്രം ചില ഗള്‍ഫ് രാജ്യങ്ങള്‍ സമര്‍ത്ഥമായി നടപ്പാക്കി. ഷാര്‍ജ കേന്ദ്രീകരിച്ചുള്ള എയര്‍ അറേബ്യയാണ് നിരക്കു കുറഞ്ഞ വിമാന സര്‍വീസിന്റെ സാധ്യത ആദ്യം മുതല്‍ക്കേ പരമാവധി പ്രയോജനപ്പെടുത്തിയത്. അത്യാവശ്യം സൌകര്യങ്ങളൊക്കെ യാത്രക്കാര്‍ക്ക് നല്‍കിയാണ് നിലവിലുള്ള പൊതുവ്യോമയാന നിരക്കില്‍ കാര്യമായ കുറവു കൊണ്ടുവരാന്‍ കമ്പനി ശ്രദ്ധിച്ചത്. അതിന്റെ മെച്ചവും അവര്‍ക്ക് ലഭിച്ചു. എല്ലാ സെക്ടറുകളിലെയും വിമാനങ്ങളില്‍ നിറയെ യാത്രക്കാര്‍. സേവനത്തില്‍ പരമാവധി നിഷ്കര്‍ഷയും അവര്‍ പുലര്‍ത്തി. സമ്പന്ന അറബികള്‍ പോലും എയര്‍ അറേബ്യയെ ആദരവോടെ നോക്കിക്കാണുന്ന സ്ഥിതി വന്നു. ഇന്ത്യന്‍ വിമാനക്കമ്പനികളെ പോലെ ആണ്ടറുതിയില്‍ അവര്‍ നെഞ്ചത്തടിച്ച് നഷ്ടത്തെ കുറിച്ച് വിലാപഗാനം പാടിയില്ല. അവരുടെ വാര്‍ഷിക വരുമാനം കുത്തനെ ഉയര്‍ന്നു കൊണ്ടേയിരുന്നു. നിരക്കു കുറഞ്ഞ സര്‍വീസുകളുടെ പരമ്പര തന്നെ അതിനുശേഷമുണ്ടായി. ഫ്ളൈ ദുബൈയും ബഹ്റൈന്‍ എയറും തരക്കേടില്ലാതെ ആ വിഹായസ്സിലേക്ക് വന്നു നിന്നു. ഇന്ത്യക്കായിരുന്നു ഈ മാതൃക പരീക്ഷിച്ച് വിജയിക്കാന്‍ എളുപ്പം സാധിക്കുമായിരുന്നത്. പക്ഷേ, നാം വല്ലാതെ വൈകിപ്പോയി. ഓപണ്‍ എയര്‍ പോളിസി വന്നതോടെ ഇന്ത്യന്‍ സെക്ടറുകളിലേക്കും കിടമത്സരം എത്തി. കൂടുതല്‍ വിമാന സര്‍വീസുകള്‍ വന്നു. അപ്പോഴാണ് നാം മത്സരത്തിന്റെ ചൂടറിഞ്ഞത്. എന്നിട്ടും യാഥാര്‍ഥ്യം അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. മറ്റു വിമാനക്കമ്പനികള്‍ കുറഞ്ഞ നിരക്ക് കെട്ടിയേല്‍പിക്കുകയാണെന്ന പരാതി ഇന്ത്യന്‍ വിമാനക്കമ്പനി അധികൃതരുടെ ഭാഗത്തു നിന്നുണ്ടായി. എന്നാല്‍ ഇതില്‍ കാര്യമില്ലെന്ന അഭിപ്രായമാണ് പൊതുവെയുള്ളത്. മത്സരം മുറുകിയതോടെ ഗള്‍ഫ്-കേരള സെക്ടറില്‍ ചെറുശതമാനം നിരക്കിളവിന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ തയ്യാറായിരുന്നു. അപ്പോഴും സീസണ്‍കൊള്ള അഭംഗുരം തുടര്‍ന്നു. മാത്രമല്ല, നിരക്കു കുറഞ്ഞ മറ്റു വിമാന കമ്പനികളെയും നമ്മുടെ രീതിയില്‍ നിരക്കു വാങ്ങാന്‍ സാധ്യമായ എല്ലാ നിലക്കും നാം പ്രേരിപ്പിച്ചു കൊണ്ടേയിരുന്നു. ഏവിയേഷന്‍ ഇന്ധനത്തിന്റെ പേരു പറഞ്ഞാണ് പലപ്പോഴും നിരക്കുയര്‍ത്തുന്നത്. ആഗോള വിപണിയിലെ എണ്ണവില ചൂണ്ടിക്കാട്ടിയാണ് നിരക്കുയര്‍ത്തല്‍. എന്നാല്‍ എണ്ണവില കുത്തനെ ഇടിഞ്ഞ നാളുകളില്‍ പോലും ഉയര്‍ത്തിയ നിരക്ക് കുറക്കാനുള്ള മിനിമം സത്യസന്ധത നാം കാണിക്കാറില്ല. 'വേണമെങ്കില്‍ മതി'യെന്ന ഒരുതരം ധാര്‍ഷ്ട്യത്തോടെ പറക്കുകയാണ് നമ്മുടെ മഹാരാജാക്ക•ാര്‍. ഇതേ മാനസികാവസ്ഥ തന്നെയാണ് ഏറ്റവും നല്ല സര്‍വീസ് നടപ്പാക്കേണ്ട ഈ മേഖലയിലെ ജീവനക്കാരിലും നാം പകര്‍ന്നു കൊണ്ടിരിക്കുന്നത്.


പ്രതിഷേധത്തിന്റെ ജ്വാലകള്‍


ഈ ദശാബ്ദത്തിലാണ് ഗള്‍ഫ് മേഖലയില്‍ പ്രതിഷേധം കൊഴുക്കുന്നത്. ഒറ്റപ്പെട്ട സംഘടനകളിലൂടെ ആരംഭിച്ചതായിരുന്നു വിമാനനിരക്കിലെ പകല്‍കൊള്ളക്കെതിരായ ആദ്യപ്രതികരണങ്ങള്‍. ദുരിതാനുഭവങ്ങളിലൂടെ കടന്നുവന്ന സാധാരണക്കാരിലൂടെ അത് ഒരു വികാരവിക്ഷോഭമായി വളര്‍ന്നു. ബഹിഷ്കരണാഹ്വാനം കുറിക്കു കൊണ്ടു. ഇന്ത്യന്‍ വിമാനക്കമ്പനികള്‍ പത്തു മുതല്‍ പതിനഞ്ചു ശതമാനം വരെ നിരക്കിളവ് പ്രഖ്യാപിക്കാനും നിര്‍ബന്ധിതരായി. അസംഘടിത പ്രവാസീസമൂഹത്തിന്റെ അഭൂതപൂര്‍വമായ ചെറുത്തു നില്‍പ്പുവിജയം തന്നെയായിരുന്നു അത്. എന്നാല്‍ ആ പ്രത്യാശയും അധികകാലം നീണ്ടു നിന്നില്ല. ഒന്നിച്ചുനിന്ന പരദേശീപ്രക്ഷോഭകര്‍ക്കിടയില്‍ അധികം വൈകാതെ വിള്ളല്‍ വീണു. നേതാക്കള്‍ പല തോണികളിലായി. ചുരുക്കത്തില്‍ ഇന്ത്യന്‍ വിമാനക്കമ്പനികളെ മുട്ടുകുത്തിക്കാന്‍ തക്ക ശക്തിയുള്ള വലിയൊരു സാധ്യതയാണ് പൊടുന്നനെ ഇല്ലാതായത്. ശക്തമായ സമ്മര്‍ദ്ദത്തിലൂടെയല്ലാതെ, കേവലം നിവേദന പരമ്പരകള്‍ കൊണ്ട് ഒന്നും നേടാന്‍ പോകുന്നില്ലെന്ന് പ്രവാസീസമൂഹം തിരിച്ചറിയാതെ പോയി. സ്ഥിരം പ്രതിഷേധ പരിപാടികളില്‍ ഒറ്റപ്പെട്ട സംഘടനകള്‍ അഭിരമിക്കുന്നതാണ് പിന്നെ കണ്ടത്. പക്ഷേ, നിര്‍ണിത അതിരുകള്‍ക്കപ്പുറത്തേക്ക് അതൊന്നും ഒട്ടും നീങ്ങിയതുമില്ല. ചില ഇന്ത്യന്‍ സെക്ടറുകളില്‍ റിട്ടേണ്‍ ടിക്കറ്റിന് മുപ്പതിനായിരം രൂപ വരെ നല്‍കിയവരുണ്ട്. മാര്‍ക്കറ്റിന്റെ പ്രവണത അറിഞ്ഞാണ് നിരക്കു ക്രമീകരണം എന്നാണ് ബന്ധപ്പെട്ടവര്‍ ഇതിനു നല്‍കുന്ന പ്രതികരണം. സുപ്രീംകോടതിയില്‍ നിരക്ക് അസന്തുലിതത്വം ചോദ്യം ചെയ്യണമെന്ന് പ്രക്ഷോഭകാലത്ത് അമ്പതോളം സംഘടനകള്‍ ചേര്‍ന്ന് സംയുക്തമായി തീരുമാനിച്ചിരുന്നു. എന്നാല്‍ അത്തരം നടപടികളൊന്നും പിന്നെ മുന്നോട്ടു പോയില്ല. വ്യോമയാന മേഖല തുറക്കുകയും ബജറ്റ് എയര്‍ലൈന്‍സ് വരികയും ചെയ്തതോടെ പ്രക്ഷോഭങ്ങളുടെ കൊട്ടിക്കലാശമായി. ആദ്യത്തെ എയര്‍ ഇന്ത്യ എക്സ്പ്രസിനെയും കൈപിടിച്ച് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരുന്നു കന്നിവിമാനത്തില്‍ അബൂദാബിയില്‍ വന്നിറങ്ങിയത്. കൊട്ടും കുരവയുമായി ആഘോഷത്തോടെയായിരുന്നു അരങ്ങേറ്റം. ചുരുങ്ങിയ ചിലവില്‍ യാത്ര ചെയ്യാനുള്ള അവസരം തുറന്നു കിട്ടിയതിന്റെ ത്രില്ല് അബൂദാബി മലയാളി സമാജത്തില്‍ ഒരുക്കിയ ആഘോഷച്ചടങ്ങിലും ദൃശ്യമായി. ഒരു ജനതയുടെ ആത്മാവിഷ്കാരം തന്നെയായിരുന്നു എല്ലാം കൊണ്ടും അവിടെ അന്ന് പ്രതിഫലിച്ചത്. എന്നാല്‍ അധികം കഴിയും മുമ്പെ ലക്ഷ്യങ്ങള്‍ പലതും തകിടം മറിഞ്ഞു. പല സാങ്കേതിക സംജ്ഞകളും പറഞ്ഞ് ബജറ്റ് എയര്‍ ലൈന്‍ നിരക്കുപോലും ഉയര്‍ത്തിക്കൊണ്ടിരുന്നു. ഒരുതരം ഭാഗ്യാന്വേഷണമായി ടിക്കറ്റ് റിസര്‍വേഷന്‍ മാറി. സീസണ്‍കൊള്ള പലരൂപത്തില്‍ ഇപ്പോഴും ഗള്‍ഫ് സെക്ടറിനെ വേട്ടയാടുകയാണ്.


തളിര്‍ക്കാതെ പോയ പ്രതീക്ഷകള്‍


റാക് എയര്‍വേസ് വലിയ പ്രതീക്ഷ നല്‍കിയുന്നു. ഒരു പക്ഷേ, ഏറ്റവും കുറഞ്ഞ നിരക്കില്‍ കേരളത്തിലേക്ക് സര്‍വീസ് നടത്താന്‍ ഇവരാണ് ആദ്യം മുന്നില്‍ വന്നത്. ദുബൈ, അബൂദാബി ഉള്‍പ്പടെ പല ഭാഗങ്ങളിലും ബസ്സുകള്‍ വഴി ആളുകളെ റാസല്‍ ഖൈമയില്‍ എത്തിച്ചായിരുന്നു വിമാനയാത്ര. അധികം കഴിയും മുമ്പെ സര്‍വീസുകള്‍ മുടങ്ങി. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത് എന്നു പോലും ഇനിയും വ്യക്തമല്ല. എന്നും വളര്‍ന്നു കൊണ്ടിരിക്കുന്ന സെക്ടറാണിത്. ഓരോ വര്‍ഷവും ഇരുപതു മുതല്‍ മുപ്പതു ശതമാനം വരെയാണ് വര്‍ധന. അന്താരാഷ്ട്രതലത്തിലെ വര്‍ധന, കൂടിയാല്‍ പതിനഞ്ച് ശതമാനമാണെന്നും നാം ഓര്‍ക്കണം. സാമ്പത്തികമാന്ദ്യം പോലും ഗള്‍ഫ് സെക്ടറിനെ കാര്യമായി ബാധിച്ചില്ല എന്നതും ശ്രദ്ധേയം. എണ്‍പതു ശതമാനം ഓക്യുപെന്‍സി ഈ സെക്ടറിന്റെ മാത്രം പ്രത്യേകതയാണ്. പതിനായിരം സീറ്റെങ്കിലും ഓരോ വര്‍ഷവും ഉയര്‍ത്താന്‍ ശേഷിയുള്ള സെക്ടറാണിതെന്ന് വ്യോമയാന മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നു. പല സെട്കറുകളിലും കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ വിദേശക്കമ്പനികള്‍ ഒരുക്കമാണ്. അങ്ങനെ വന്നാല്‍ ധാരണ പ്രകാരം ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് തിരിച്ചും സര്‍വീസ് നടത്താന്‍ അനുമതി ലഭിക്കും. ഓപ്പണ്‍ എയര്‍ പോളിസി ഉണ്ടായിട്ടും ഇപ്പോഴും ചുകപ്പുനാടകളില്‍ കുരുങ്ങി കിടക്കുകയാണ് പല സര്‍വീസ് അപേക്ഷകളും. ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാകാര്യങ്ങളും വിലയിരുത്തി മാത്രമേ അപേക്ഷകളില്‍ തീര്‍പ്പ് കല്‍പിക്കാന്‍ സാധിക്കൂ എന്നാണ് വ്യോമയാന മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്. ഗള്‍ഫ് ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും തുച്ഛവരുമാനക്കാരാണ്. റിക്രൂട്ടിംഗ് ഏജന്റിനും ഇടനിലക്കാര്‍ക്കും നല്ല തുക കൊടുത്താണിവര്‍ വിസ സമ്പാദിക്കുന്നത്. ചെലവുകള്‍ പരമാവധി ചുരുക്കിയാണ് മാസാമാസം നല്ലൊരു തുക നാട്ടിലെ ബന്ധുക്കള്‍ക്കായി ഇവര്‍ അയച്ചു കൊടുക്കുന്നത്. ഈ പാവങ്ങളാണ് ഒന്നോ രണ്ടോ കൊല്ലം കൂടുമ്പോള്‍ സമ്പാദ്യത്തിന്റെ ഇരുപത്തഞ്ച് ശതമാനം വരെ വിമാന ടിക്കറ്റിനായി ചിലവിട്ട് നാട്ടില്‍ പോകേണ്ടി വരുന്നത്. അസ്ഥിരവും പ്രതികൂലവുമായ സാഹചര്യത്തില്‍, ഒറ്റപ്പെടലിന്റെ ആത്മസംഘര്‍ഷങ്ങള്‍ ഉള്ളിലൊതുക്കി, ആയുസ്സ് തള്ളിമാറ്റുകയാണിവര്‍. കേരളം മാത്രമല്ല, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും മറ്റുമായി ഗള്‍ഫില്‍ കഴിയുന്നവരില്‍ ഭൂരിഭാഗത്തിന്റെയും അവസ്ഥ ഇതു തന്നെ. ലക്ഷക്കണക്കിന് കോടി രൂപയാണ് ഈ സമൂഹം ഇന്ത്യക്ക് മുതല്‍കൂട്ടാന്‍ നാട്ടിലെത്തിക്കുന്നത്. ശരിയാണ്, ഉല്‍പാദനപരമായ മാര്‍ഗങ്ങളിലേക്കൊന്നും ആ സമ്പാദ്യം അധികമൊന്നും വരുന്നില്ല. പരദേശീ സമൂഹം മാത്രമല്ല, രാഷ്ട്രീയ നേതൃത്വവും ഇക്കാര്യത്തില്‍ പ്രതികളാണ്. ഭാവനാരഹിത നേതൃത്വമായതുകൊണ്ടാവും ലോകത്തെ ഏറ്റവും സമ്പന്ന പ്രദേശമായി മാറാനുള്ള വിദേശനാണ്യം കേരളക്കരയില്‍ എത്തിയിട്ടും അതിന്റെ ഗുണഫലം സാമൂഹിക ശാക്തീകരണ മേഖലയില്‍ നമുക്കു ലഭ്യമാകാതെ പോയത്. ഏതാനും വര്‍ഷം മുമ്പ് പ്രവാസി ബന്ധു വെല്‍ഫെയര്‍ ട്രസ്റ് പരദേശികള്‍ക്കിടയില്‍ ഒരു സര്‍വേ നടത്തിയിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ പതിനായിരം പേരെ ഉള്‍പ്പെടുത്തിയായിരുന്നു സര്‍വേ. അതിന്റെ ഫലം ഞെട്ടിക്കുന്നതായിരുന്നു. നീണ്ട കാലം ഗള്‍ഫില്‍ ചെലഴിച്ചിട്ടും ഒന്നും മിച്ചം വെക്കാന്‍ കഴിയാതെ പോയവന്റെ ആകുലതകളായിരുന്നു സര്‍വേ ഫലം കുടഞ്ഞു പുറത്തിട്ടത്. നാളെ തിരികെപ്പോയി കുഴപ്പമില്ലാത്ത ഒരു ജീവിതം കേരളത്തില്‍ കെട്ടിപ്പടുക്കാന്‍ കഴിയുമെന്ന് നെഞ്ചത്ത് കൈവച്ചു പറഞ്ഞത് വെറും അഞ്ചുശതമാനം പേര്‍ മാത്രം. തൊഴില്‍ സുരക്ഷാ ഭീഷണി നേരിടുന്ന അവസ്ഥ ഉണ്ടായിട്ടുകൂടി പരദേശീസമൂഹമോ അവരുടെ കുടുംബങ്ങളോ ഭരണകൂടങ്ങളോ സാമൂഹിക രാഷ്ട്രീയ മത സംഘടനകളോ ഒരു മാറ്റത്തിന് ഇനിയും തയ്യാറായിട്ടില്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കാണ് ഇതില്‍ വലിയ പങ്കുവഹിക്കാന്‍ കഴിയുക. പ്രതിവര്‍ഷം ശരാശരി ഇരുപത് ബില്യണ്‍ ഡോളറിലും ഏറെയാണ് ഇന്ത്യയിലെത്തുന്ന വിദേശനാണ്യം. ഇതില്‍ മുക്കാല്‍ ഭാഗവും വരുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്. സാമ്പത്തിക മാന്ദ്യത്തിന്റെ ഘട്ടത്തിലും വിദേശ ഇന്ത്യക്കാരുടെ കൈത്താങ്ങ് ഇന്ത്യക്ക് കൂട്ടായി മാറി. മറ്റു പല ഘട്ടങ്ങളിലും എന്ന പോലെ ഇവിടെയും ഒരു നന്ദി തിരികെ പ്രകടിപ്പിക്കപ്പെടുന്നില്ല. പ്രവാസി മന്ത്രാലയത്തിന് ആകെക്കൂടി നല്‍കിയിരുന്നത് 81 കോടിയാണെന്നറിയുക. പരദേശികളുടെ ക്ഷേമ പദ്ധതികള്‍ക്ക് മാന്യമായ ഒരു തുക നീക്കിവെക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഉഭയകക്ഷി ബന്ധങ്ങള്‍ വളരുന്നുണ്ടെങ്കിലും പരദേശികളായ ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവല്‍പ്രതിസന്ധികളിലേക്ക് അതിന്റെ സാധ്യതാഹസ്തങ്ങള്‍ നീട്ടാന്‍ വിദേശകാര്യ മന്ത്രാലയവും മനസ്സ് വെക്കുന്നില്ല. പതിറ്റാണ്ടുകള്‍ക്കു ശേഷം സഊദിയില്‍ സന്ദര്‍ശനം നടത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് അവിടെ ജീവിക്കുന്ന ലക്ഷക്കണക്കിന് വരുന്ന ഇന്ത്യന്‍ വംശജരുടെ പ്രശ്നങ്ങളില്‍ അനുഭാവപൂര്‍ണമായ ഒരു നിലപാട് സ്വീകരിക്കാന്‍ മറന്നതായിരിക്കുമോ