Tuesday, January 24, 2012

നല്ല മണമുള്ള മലരിനെ പോലെ 
മണത്തോടെ പിറന്ന റസൂലേ 
നല്ല പതിനാലാം രാവിനെ പോലെ 
പരിപൂര്‍ണരായ് പിറന്ന രസൂലെ
നല്ല മണമുള്ള മലരിനെ പോലെ ,,,,,
മണത്തോടെ പിറന്ന റസൂലേ ,,,,,,,,,,,
നല്ല പതിനാലാം രാവിനെ പോലെ 
പരിപൂര്‍ണരായ് പിറന്ന രസൂലെ,

അന്ന് ആമിനക്കൊരോമലായ്‌ 
അബ്ദുല്ലാവിന്‍ കണ്മണിയായി മക്ക മണ്ണിലുദിച്ചുയര്‍ന്ന 
മലരെ--എന്നും നേതാവായ രസൂലെ ---
എത്തിക്കേണമേ ശഫാഅത്ത് നാളെ 
നല്ല മണമുള്ള മലരിനെ പോലെ ,,,,,
മണത്തോടെ പിറന്ന റസൂലേ ,,,,,,,,,,,
നല്ല പതിനാലാം രാവിനെ പോലെ 
പരിപൂര്‍ണരായ് പിറന്ന രസൂലെ,
അഹദിന്‍ പൊന്നോളിവായി ഉദിത്ത് മുഹമ്മദ്‌ നബിയുള്ള 
അകലെ പുണ്യ മദീനതന്തിയുറങ്ങും സ്വല്ലള്ള 
നബി ദൂതര്‍ തന്‍ തിരുമൗത്ത് വന്നണിയുന്നൊരു നേരത്ത് 
നയനം നിറഞൊഴുകുന്നു  ഭൂമിയിലാകെ അലാമത്ത് 
പാരില്‍ ബദ് രായവരല്ലേ പൗര്‍ണമി ശോബിതമല്ലേ 
പാരിടം തീര്‍ക്കാന്‍ സബബായ് വന്ന നബിയല്ലേ 
അഹദിന്‍ പൊന്നോളിവായി ഉദിത്ത് മുഹമ്മദ്‌ നബിയുള്ള 
അകലെ പുണ്യ മദീനതന്തിയുറങ്ങും സ്വല്ലള്ള ,,,,,,,,,,,,,,,,,,,,,,,,,,,,,
നബി ദൂതര്‍ തന്‍ തിരുമൗത്ത് വന്നണിയുന്നൊരു നേരത്ത്,,,,,, 
നയനം നിറഞൊഴുകുന്നു  ഭൂമിയിലാകെ അലാമത്ത് ,,,,,,,,,,,,,  
പാരില്‍ ബദ് രായവരല്ലേ പൗര്‍ണമി ശോബിതമല്ലേ ,,,,,,,,,,,,,,,
പാരിടം തീര്‍ക്കാന്‍ സബബായ് വന്ന നബിയല്ലേ ,,,,,,,,,,,,,,,,,,,,,,,

മുത്താറ്റല്‍ അന്ന് തളര്‍ന്ന്‌ കിടക്കുമതാരംഗം ഓര്‍ത്ത്‌,,,,,,,,,,,,,,,,,,
മുത്തുമോള്‍ ഫാത്തിമ ബീവി സ്വാന്തനമായി ചാരത്ത്‌,,,,,,,,,,,,,,
ജിന്നിന്സുകളൊക്കെ യോരോതോരുമിച്ചവിടന്നത കരയുന്നു 
ജഗനാഥന്‍   റബ്ബ് റഹീമിന്‍ പ്രാര്ത്ഥനയാലെ വിതുമ്പുന്നു ,,,,,,,
ജഹലിന്റെ--ജഹലിന്റെ ഇരുളകറ്റാനഹതവനെകിയ നൂറാണ് ,,,,,,,,,
കണ്ണിരിന്‍ കഥകള്‍ കേള്‍ക്കാന്‍ മാമരുഭൂമിയിതാണ് ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ജനമകിലം -- ജനമകിലം ഏറെ വിശാദത്താലേ നബിയരെ നോക്കുന്നു 
കലിമത്തുകള്‍ കണ്ണീര്‍മഴയായ് സങ്കടമവിടെ ചൊരിയുന്നു ,,,,,,,,,,,,,,,,,,,,
അഹദിന്‍ പൊന്നോളിവായി ഉദിത്ത് മുഹമ്മദ്‌ നബിയുള്ള 
അകലെ പുണ്യ മദീനതന്തിയുറങ്ങും സ്വല്ലള്ള ,,,,,,,,,,,,,,,,,,,,,,,,,,,,,
നബി ദൂതര്‍ തന്‍ തിരുമൗത്ത് വന്നണിയുന്നൊരു നേരത്ത്,,,,,, 
നയനം നിറഞൊഴുകുന്നു  ഭൂമിയിലാകെ അലാമത്ത് ,,,,,,,,,,,,,  
പാരില്‍ ബദ് രായവരല്ലേ പൗര്‍ണമി ശോബിതമല്ലേ ,,,,,,,,,,,,,,,
പാരിടം തീര്‍ക്കാന്‍ സബബായ് വന്ന നബിയല്ലേ ,,,,,,,,,,,,,,,,,,,,,,,

അകലെ പുണ്യ മദീനതന്തിയുറങ്ങും സ്വല്ലള്ള ,,,,,,,,,,,,,,,,,,,,,,,,,,,,,
നബി ദൂതര്‍ തന്‍ തിരുമൗത്ത് വന്നണിയുന്നൊരു നേരത്ത്,,,,,, 
നയനം നിറഞൊഴുകുന്നു  ഭൂമിയിലാകെ അലാമത്ത് ,,,,,,,,,,,,,  
പാരില്‍ ബദ് രായവരല്ലേ പൗര്‍ണമി ശോബിതമല്ലേ ,,,,,,,,,,,,,,,
പാരിടം തീര്‍ക്കാന്‍ സബബായ് വന്ന നബിയല്ലേ ,,,,,,,,,,,,,,,,,,,,,,,

അഹദിന്റെ കല്പനയാം മലകുല്‍ അസ്റായില്‍ അണയുന്നു 
അരിമപൂ നബിയരെ മുന്നില്‍ വന്ദ്യ സലാമുരുളുന്നു ,,,,,,,,,,,,,,
സവിനയം സമ്മതമാണോ  റൂഹ് പിടിക്കാന്‍ നബിയവരെ ,,,,,
സമയത്താല്‍ നബിയരുളുന്നു സമ്മതമാണോ യെന്‍ മനമേ ,,,,,,,
റഹ് മാനെ --റഹ് മാനെ ഖല്ബിന്‍ ഒളിയാം വെള്ളി വെളിച്ചം മറയുന്നു 
ആലം ദുനിയാവിതിലോന്നായ് മുഅത്തദയേറെ നിറയുന്നു ,,,,,,,,,,,,,,,,,,,,,,,,,,
ഖല്‍ബിന്റെ --ഖല്‍ബിന്റെ നൊമ്പരമറിയും നാഥാ ഞങ്ങളെ 
ചേര്‍ത്തിടണെ ,,,ഇഖ് ലാസിന്‍ ഖല്ബകമേകി ഞങ്ങളെയെന്നും തുണച്ചിടണെ 
അഹദിന്‍ പൊന്നോളിവായി ഉദിത്ത് മുഹമ്മദ്‌ നബിയുള്ള 
അകലെ പുണ്യ മദീനതന്തിയുറങ്ങും സ്വല്ലള്ള ,,,,,,,,,,,,,,,,,,,,,,,,,,,,,
നബി ദൂതര്‍ തന്‍ തിരുമൗത്ത് വന്നണിയുന്നൊരു നേരത്ത്,,,,,, 
നയനം നിറഞൊഴുകുന്നു  ഭൂമിയിലാകെ അലാമത്ത് ,,,,,,,,,,,,,  
പാരില്‍ ബദ് രായവരല്ലേ പൗര്‍ണമി ശോബിതമല്ലേ ,,,,,,,,,,,,,,,
പാരിടം തീര്‍ക്കാന്‍ സബബായ് വന്ന നബിയല്ലേ ,,,,,,,,,,,,,,,,,,,,,,,


Monday, January 23, 2012

മണി ദീപമേ മക്കി മദീനാ നിലാവേ ,,,,,,,,,
മഖ്ബൂലെ യാസിന്‍ മുഹമ്മദ്‌ റസൂലേ ,,,,,,,,
ഉദയാസ്ഥമാനാ ഉപകാര ദീനാ ,,,,,,,,,,,,
ഉദങ്കും പ്രബാവേ ഉടയോന്‍ ഹബീബെ,,,,,,,,,,, 
പ്രതാപത്തിന്‍ ജീവാ,,,,,,,
പ്രപഞ്ചത്തിന്‍ കാമ്പേ,,,,,
നിദാനത്തിന്‍ കണ്ണേ ,,,,,,,,,,
നിറഞ്ഞ നിലാവേ ,,,,,,,,,(2 )
ഉദാര സിറാജാ ഉലക ചെങ്കോലെ ,,,,,
ഉധാബിന്‍ സബീലെ ഹുക്മത് നൂറെ 
(റിപീറ്റ്)
വിശാല പ്രകാശ ,,,,,,,,,,,,,,,,,,,
വിളങ്കും സന്ദേശം വിശേഷ മതിയേ ,,,,,
മദീനാ നിധിയെ ,,,,,,,,,,,,,
മധദിമ്പ നൂറെ,,,,,,,, മകുട മുനീറെ,,,,,,,,
ചധുര്‍ വേദ പാലേ ശംസുല്‍ ഹുദാവേ
(റിപീറ്റ്)
പരലോക സാക്ഷി 
പരമദയാലെ ,,,,,,,,പരിഹാര ദീനെ
പൊരുളും പൂമാനേ,,,,,,,,,,,,,,
ചരാചരാ ജീവേ ,,,,,,,,,,,,ചകുട മുനീറെ ,,,
ശറഫുല്‍ ബഷീറേ ,,,,,,,സദധം തണീയെ,,,,,,,,,,,,,

മണി ദീപമേ മക്കി മദീനാ നിലാവേ ,,,,,,,,,
മഖ്ബൂലെ യാസിന്‍ മുഹമ്മദ്‌ റസൂലേ ,,,,,,,,
ഉദയാസ്ഥമാനാ ഉപകാര ദീനാ ,,,,,,,,,,,,
ഉദങ്കും പ്രബാവേ ഉടയോന്‍ ഹബീബെ,,,,,,,,,,,







ഖല്‍ബിലെ കുളിര്‍ തെന്നലാണ് എന്റെ ഹബീബ് 
കണ്ണിലെ സുരുമയാണ് എന്റെ സിറാജ് 
കൂരിരുള്‍  പ്രഭയാക്കി തന്ന ഖാത്തിം റസൂല്‍ 
കാരിരുമ്പിന്‍ മാനസങ്ങള്‍ മാറ്റി പൊന്നുര്‍
യാഹബീബ് യാനസീബ് എന്നെ വിളിച്ചീടനെ 
യാഹബീബെ അങ്ങിന്‍ ചാരത്തേക്ക്‌ (2 )
ഇഷ്കില്‍ തീര്‍ത്ത വരികള്‍ ഞാന്‍ 
ഇമ്പത്തോടെ ഓതും ഞാന്‍ (2 )
ആശികീങ്ങള്‍ കോര്‍ത്ത വരികള്‍ 
ഞാനതെരെ പാടിയേ 
ദോഷി ഞാനെങ്കിലും ഹേതുവായ് വിളിചീടനെമേ 
യാരസൂലെ യാഹബീബെ 
എന്നെയൊന്ന്‌ വിളിക്കാമോ (2 )

എസ് എസ് എഫ് 

[mÀanI ]n]vfhw knµm_mZv
acpaW¨qSn lrZbcàw sImWvSv
[mÀanI hn]vfhw cNn¨ _Zvco§Ä...
ap¯v \_n AhÀ¡v {]Zm\w sNbvX
hntij \maw AÂþCkzm_....
Ncn{X ]mT§sf DuÀÖ tcWp¡fm¡n

[mÀanI hn]vfh¯nsâ
sImSn¡qd DbÀ¯n¸d¯m³
Hcp§nbnd§nb Cu kwLw
AÂþCkzm_ F¶ \mas¯
kzÀ®¯qhembn FSp¯Wnªp.

BkpcXIfpsS NpSe `qanIfnÂ
shdp¸nsâ tZzj a{´§fmchw XoÀ¯t¸mÄ
Iepjm´co£s¡SpXnIfnÂ\n¶v
kaqls¯ Xncn¨p \S¯m³
{]Xntcm[t¡m« sI«pIbmbncp¶p Fkv.Fkv.F^v.


Saturday, January 7, 2012







































എന്‍റെ ഗ്രാമം: എന്‍റെ ഗ്രാമം

  
manipuram river

അതെ ആ ദിവസം ഞാന്‍ ഇന്നും വളരെ വ്യക്തമായി ഓര്‍ക്കുന്നു --നീ അന്നാദ്യമായി പുഴവക്കത്തെ മരച്ചുവട്ടില്‍ വെച്ച് എന്നോട് പുഞ്ചിരിച്ചു ,,,,പിന്നെ മൊബൈലിലെ കാള്‍ രെജിസ്റ്ററില്‍ ഒരു മിസ്സ്ഡ് കാള്‍ ,,,,അതിനു ശേഷം റിസീവെട് കാല്ലുകളുടെ നീണ്ട നിരകള്‍ ,,,ഇതിനിടയില്‍ പിറന്നാലും പുതുവല്‍ശരങ്ങളും മറ്റു വിശേഷ ദിവസങ്ങളും ഒരുപാടു കടന്നു പോയി ,,,,അപ്പോയും ചെറുതും വലുതുമായ ഒരുപാടു സംഗമങ്ങള്‍ ,,,,,,പെരുമഴയും മഞ്ഞും തണുപ്പുമൊന്നും ഇതിനു തടസമായില്ല ,,,,നേരില്‍ എത്ര തവണ കണ്ടോ എന്നാല്‍ അപ്പോള്‍ ഒന്നും തന്നെ മനസിലെ കാര്യങ്ങള്‍ തുറന്നു പറയാന്‍ മനസ്സെന്തോ സമ്മധം മൂളിയില്ല,,,,,,,,

ഇതേതാണ് മരം എന്ന് മനസിലായോ ???


 ഇത്തരം നടപ്പാത ഇപ്പൊ പലര്‍ക്കും ഓര്‍മയില്ല,,,,,,,,,,,


 തോടും പുഴയും ഒന്ന് ചേരുന്നു,,,,,,,,

 ഇപ്പോയും നാശം വരാതെ,,,,,,,,,,,
 മഴ ഇല്ലാത്തപ്പോള്‍ പുഴ,,,,,,,,,,,
മഴ ഇല്ലാത്തപ്പോള്‍ തോട്ടിലെ വെള്ളം


 അജ്മീരിലെ പനിനീര്‍പൂക്കള്‍ -- പി സുരേന്ദ്രന്‍


തുടുത്ത റോസാപ്പൂക്കളുടെ ഓര്‍മ്മയാണെനിക്ക് അജ്മീര്‍. ഥാര്‍ മരുഭൂമിയില്‍ സൂഫിസത്തിന്റെ പ്രകാശം വീണത് ഇവിടെയാണ്. അജ്മീറിലെ ദര്‍ഗാശെരീഫിലാണ് ഖാജ മുഈനുദ്ദീന്‍ ചിശ്തിയുടെ ഖബര്‍സ്ഥാനുള്ളത്.
ഖാജയുടെ ജീവിതവും ദര്‍ശനവും ചേര്‍ന്ന് ഒരു യാത്രാകുറിപ്പ്
തുടുത്ത റോസാപ്പൂക്കളുടെ ഓര്‍മ്മയാണെനിക്ക് അജ്മീര്‍. ഥാര്‍ മരുഭൂമിയില്‍ സൂഫിസത്തിന്റെ പ്രകാശം വീണത് ഇവിടെയാണ്. അജ്മീറിലെ ദര്‍ഗാശെരീഫിലാണ് ഖാജ മുഈനുദ്ദീന്‍ ചിശ്തിയുടെ ഖബര്‍സ്ഥാനുള്ളത്. 1236 ലാണ് ഈ സൂഫി വര്യന്‍ അജ്മീറില്‍ അന്തരിക്കുന്നത്. അദ്ദേഹത്തിന്റെ ഖബര്‍സ്ഥാന്‍ ഇന്നൊരു മഹാതീര്‍ത്ഥാടന സ്ഥാനമാണ്. ഇവിടുത്തെ വെളിച്ചവും സാന്ത്വനവും തേടി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും പല മതത്തിലും പല ഗോത്രത്തിലും പെട്ടവര്‍ അജ്മീറിലേക്കു വരുന്നു. റോസാപ്പൂക്കളും മുല്ലപ്പൂക്കളും അരച്ച ചന്ദനവും ഇവിടെ വരുന്നവര്‍ കയ്യില്‍ കരുതുന്നു. ഏതു കാലത്തും ഇവിടേയ്ക്കു റോസാപ്പൂക്കള്‍ വേണം. തെരുവിലെമ്പാടും റോസാപ്പൂക്കള്‍ വില്‍പ്പനയ്ക്കു വച്ചിരിക്കുന്നു. റോസാപ്പൂവിന്റെ മണമാണ് ദര്‍ഗാശരീഫിന്. ദര്‍ഗാശരീഫ് നില്‍ക്കുന്ന തെരുവില്‍ എല്ലായ്പ്പോഴും തീര്‍ത്ഥാടകരുടെ തിരക്കാണ്. ഒരു പേര്‍ഷ്യന്‍ രീതിയുണ്ട് അജ്മീറിലെ ദര്‍ഗക്ക്. മാംസാഹാരം വില്‍ക്കുന്ന ഭക്ഷണശാലയില്‍ കയറുമ്പോഴാണ് അതു കൂടുതല്‍ വ്യക്തമാവുക. മുഗളായ് ഭക്ഷണം സുലഭം. പേര്‍ഷ്യന്‍ ഭക്ഷണവും. 
പൌരാണികമായ ഒരു ചരിത്രമുണ്ട് അജ്മീരിന്. 11 മുതല്‍ 14 നൂറ്റാണ്ടുവരെ ചൌഹാന്‍മാര്‍ക്കായിരുന്നു ആധിപത്യം. പക്ഷേ 12-ാം നൂറ്റാണ്ടില്‍ സാകംബരി രാജാവായ ആര്യരാജാവാണ് അജയ്മെരു എന്ന അജ്മീര്‍ പട്ടണം സ്ഥാപിച്ചത്. വടക്കേ ഇന്ത്യയില്‍ ചൌഹാന്‍മാര്‍ പിടിമുറുക്കിയതോടെ അജ്മീര്‍ അവരുടെ അധീനതയിലാവുകയായിരുന്നു. പൃഥ്വിരാജ് മൂന്നാമന്റെ കാലമായപ്പോഴേയ്ക്കും വടക്കേ ഇന്ത്യയില്‍ ചൌഹാന്‍മാര്‍ വലിയ ശക്തിയായി. റായ്പിത്തോറ എന്ന പൃഥ്വിരാജ് ചൌഹാന്‍ നാടോടിക്കഥകളിലും ചരിത്രാഖ്യായികകളിലും സ്ഥാനം നേടി. പില്‍ക്കാലം മുഹമ്മദ്ഗോറിയുടെ ആധിപത്യക്കാലത്തും ചൌഹാന്‍മാര്‍ അജ്മീറില്‍ നാട്ടുരാജ്യമായി തുടര്‍ന്നു. മേവാറിലെ രാജാക്കന്‍മാര്‍ അജ്മീറില്‍ ആധിപത്യം സ്ഥാപിച്ചു. പിന്നീട് 1559ല്‍ അക്ബര്‍ ചക്രവര്‍ത്തി അജ്മീര്‍ പിടിച്ചടക്കി. 1770 വരെ അജ്മീറില്‍ മുഗള്‍ ആധിപത്യമായിരുന്നു. അതിനുശേഷം മറാത്തന്‍മാര്‍ അജ്മീറിന്റെ അധിപരായി. 1818ല്‍ മറാത്തന്‍മാര്‍ അജ്മീര്‍ പ്രവിശ്യയെ ബ്രിട്ടീഷുകാര്‍ക്കു വില്‍ക്കുന്നത് അമ്പതിനായിരം രൂപയ്ക്കാണ്. പുരാതന രജപുത്താനയില്‍ നിന്ന് അജ്മീര്‍ വിടുതി നേടി. പക്ഷേ അജ്മീറിനെ ലോകം ഇന്നറിയുന്നത് മുമുഈനുദ്ദീന്‍ ചിശ്തി എന്ന സൂഫിവര്യന്റെ പേരിലാണ്.
 ചിശ്തിതങ്ങളുടെ ജീവിതം അഫ്ഗാനിസ്ഥാനില്‍ നിന്നു തുടങ്ങുന്നു. യാത്രാമാര്‍ഗ്ഗങ്ങള്‍ അത്രയ്ക്കു കുറവായ ആ കാലഘട്ടത്തില്‍ ഈ സൂഫിവര്യന്‍ യാത്ര ചെയ്ത ദൂരങ്ങള്‍ നമ്മെ അത്ഭുതപ്പെടുത്തും. 
പേര്‍ഷ്യന്‍ സംസ്കാരത്തിന്റെ കളിത്തൊട്ടിലുകളും അറേബ്യയിലെ പുണ്യനഗരങ്ങളും താണ്ടിയാണ് ഈ സൂഫിവര്യന്‍ ഥാര്‍ മരുഭൂമിയിലെത്തുന്നത്. ചിശ്തി എന്നതു ദേശപ്പേരാണ്. അഫ്ഗാനിസ്ഥാനിലെ സിസ്സ്താന്‍ പ്രവിശ്യയിലാണിത്. ചിശ്തി തങ്ങളുടെ ജ•ദേശം അവിടെയാണ്. സയ്യിദ് വംശജനാണ്. പ്രവാചകന്റെ പിന്‍മുറക്കാരാണ് സയ്യിദുമാര്‍. പേര്‍ഷ്യയിലാണ് ചിശ്തിതങ്ങള്‍ വളര്‍ന്നത്. അദ്ദേഹത്തിന് അഞ്ചു വയസ്സുള്ളപ്പോള്‍  മാതാപിതാക്കള്‍ മരണപ്പെട്ടു. ശരിയായ പേര് മുഈനുദ്ദീന്‍ ഹസ്സന്‍. പിതാവ് ഗിയാസുദ്ദീന്‍ ഹസ്സന്‍. ഖുറാസ്സാനിലെ സൂഫി വിഭാഗത്തില്‍പ്പെട്ട ആളായിരുന്നു പിതാവ്. മാതാവ് ബീബി മാ നൂര്‍. ജിലാനിലെ വിഖ്യാത സൂഫീഗുരു ശെയ്ഖ് മുഹ്യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനിയുടെ കുടുംബത്തില്‍പ്പെട്ടവള്‍. പിതാവിന്റെ സ്വത്തായി മുഈനുദ്ദീനു കിട്ടിയത് ഒരു കാറ്റാടിമില്ലും പഴത്തോട്ടവുമാണ്. കുഞ്ഞുന്നാളില്‍ത്തന്നെ അദ്ദേഹത്തിന്റെ വേറിട്ട വ്യക്തിത്വം പ്രകടിപ്പിക്കപ്പെട്ടു. പ്രാര്‍ത്ഥനകളോടും ധ്യാനങ്ങളോടുമായിരുന്നു ആഭിമുഖ്യം. ഒരു നാള്‍ ചെടികള്‍ക്കു നനച്ചുകൊണ്ടിരിക്കുമ്പോള്‍ ഷെയ്ഖ് ഇബ്രാഹീം ഖുന്ധുസി (ഖുണ്ഡുസ് അഫ്ഗാനിസ്ഥാനിലെ ഒരു പ്രവിശ്യയാണ്) എന്ന സൂഫിവര്യന്‍ പഴത്തോട്ടത്തിലേക്ക് കടന്നുവന്നു. ഖാജ അദ്ദേഹത്തിന് കുറച്ചു പഴങ്ങള്‍ പറിച്ചുകൊടുത്തു. അതു കഴിച്ച് മടങ്ങിപ്പോകും മുമ്പ് ശൈഖ് ഒരു കഷ്ണം റൊട്ടി ക്വാജക്ക് കൊടുത്തു. അതു ഭക്ഷിച്ചതോടെ വിചിത്രമായ സ്വപ്നാനുഭവങ്ങളും ജ്ഞാനാനുഭവങ്ങളും ഉണ്ടായി. പിന്നീട് തന്റെ സ്വത്തുമുഴുവന്‍ വിറ്റ് ആ പണം പാവപ്പെട്ടവര്‍ക്കു ദാനം ചെയ്ത് ഖാജ യാത്ര ചെയ്യാന്‍ തുടങ്ങി.
ബാഗ്ദാദ്, സമര്‍ഖന്ദ്, ബുഖാറ എന്നിവിടങ്ങളിലൂടെയായിരുന്നു മുഈനുദ്ദീന്‍ ചിശ്തിയുടെ ആദ്യകാലയാത്രകള്‍. ബാഗ്ദാദില്‍ വച്ച് സൂഫിഗുരുവായ അബ്ദുല്‍ ഖാദിര്‍ ജീലാനിയെ കാണുന്നു. പിന്നീട് മക്കയിലേയ്ക്കും മദീനയിലേയ്ക്കും യാത്ര ചെയ്യുന്നു. അതിനുശേഷമാണ് ഇറാനിലെ ഹാറൂണില്‍ എത്തുന്നത്. അവിടെവച്ച് തന്റെ ഗുരുവായ ഖാജ ഉസ്മാനെ കണ്ടുമുട്ടി. ചിശ്തി എന്ന സൂഫി മാര്‍ഗത്തിന്റെ സ്ഥാപകനായ സിറിയയിലെ ഖാജ അബു ഇസ്ഹാഖിന്റെ പരമ്പരയില്‍പ്പെട്ട ആളായിരുന്നു ഖാജ ഉസ്മാന്‍. മുഈനുദ്ദീന്‍ പിന്നെയും യാത്ര തുടങ്ങി. മറ്റൊരു സൂഫി വിഭാഗമായ സുഹ്റവര്‍ദി മാര്‍ഗത്തിലെ ഒരു ഗുരുവായ ശൈഖ് അബുനജീബ് സുഹ്റവര്‍ദിയെ കണ്ടുമുട്ടുന്നു. മഹാഗുരുവര്യന്‍മാരെ പിന്നെയും വണങ്ങിപ്പോകുന്നുണ്ട് മുഈനുദ്ദീന്‍, തബ്രിസിലെ അബുസൈദിനെ, അസ്ത്രാബാദിലെ നസീറുദ്ദീനെ, ഹസ്സന്‍ഖിരാനിയെ. 44-ാം വയസ്സിലാണ് ഉസ്മാന്‍ ഹാറൂണ്‍ തന്റെ പിന്തുടര്‍ച്ചക്കാരനായി മുഈനുദ്ദീനെ പ്രഖ്യാപിക്കുന്നത്. അതോടെ ചിശ്തിയായി. ജപമാലയും ഊന്നുവടിയും പ്രിയ ശിഷ്യനു കൈമാറി. വിദൂരതയിലേയ്ക്കുയാത്ര ചെയ്യാന്‍ കല്പിച്ചു. തന്റെ നിയോഗം ഏറ്റെടുത്ത് ആദ്യം അജ്മീറിലെത്തുന്നത് 1191ലാണ്. തുടര്‍ന്ന് ബാല്‍ക്കിലേയ്ക്കും ബാഗ്ദാദിലേയ്ക്കും യാത്ര ചെയ്തു. അതിനുശേഷം 
മുള്‍ട്ടാനിലൂടെ, ദല്‍ഹിയിലൂടെ വീണ്ടും അജ്മീറില്‍, ഖുറാസാനില്‍നിന്നു വന്ന സൂഫിഗുരു ഖുതുബ്ഷായെ യാത്രക്കിടയില്‍ കണ്ടുമുട്ടുന്നുണ്ട്. ഖുതുബ്ഷാ അവസാനകാലത്ത് ചിശ്തിതങ്ങള്‍ക്കൊപ്പം അജ്മീരില്‍ ഉണ്ടായിരുന്നു. തന്റെ ഗുരുവില്‍ നിന്നു കിട്ടിയതൊക്കെ ഖുതുബ് ഷായ്ക്കു കൈമാറി ഡല്‍ഹിയിലേയ്ക്കു പോകാന്‍ ചിശ്തിതങ്ങള്‍ കല്പിച്ചു. അവസാനത്തെ രാവില്‍ ചിശ്തിതങ്ങളുടെ അടച്ചിട്ട മുറിയില്‍ നിന്നു സാരംഗിയുടെ നേര്‍ത്ത സംഗീതം കേട്ടിരുന്നു. സൂഫിമാര്‍ഗ്ഗത്തില്‍ സംഗീതത്തിന് ഏറെ പ്രാധാന്യമുണ്ട്. സൂഫിയാനി സംഗീതം ദൈവത്തോടുള്ള ഒടുങ്ങാത്ത പ്രാര്‍ത്ഥനകളാണ്. ഒരു സൂഫിക്ക് രാജ്യാതിര്‍ത്തികളോ ദേശവ്യത്യാസമോ ഇല്ല. ഒരേ പ്രപഞ്ചം. ഒരേ പ്രപഞ്ചനാഥന്‍. കാറ്റും വെളിച്ചവും കാണിക്കുന്ന വഴികളിലൂടെ സൂഫി യാത്ര ചെയ്യും. ഇസ്ലാമിന്റെ ധ്യാനപാരമ്പര്യത്തെ വിദൂരദേശങ്ങളിലേക്ക് എത്തിക്കുക എന്നതാണ് സൂഫിയുടെ നിയോഗം. അധികാരങ്ങളെ അനുസരിക്കേണ്ടതില്ല. അനുസരിക്കേണ്ടത് അല്ലാഹുവിനെ മാത്രം. 
ഉദാരത നദിപോലെയാവണം, സ്നേഹം സൂര്യപ്രകാശം പോലെയാവണം. ഭൂമിപോലെ ആതിഥ്യ മര്യാദയുണ്ടാവണം. ഇതാണ് ചിശ്തിയന്‍ സമീപനം. അശരണരോടും വിശക്കുന്നവരോടുമൊപ്പമാണ് സൂഫികള്‍ നിലകൊള്ളേണ്ടതെന്നു ചിശ്തിതങ്ങള്‍ വിശ്വസിച്ചു. ഭൌതികമായ സമ്പത്തിന് വില കല്‍പ്പിക്കേണ്ടതില്ല. രാജാക്ക•ാരെ വണങ്ങേണ്ടതുമില്ല. 
അക്ബര്‍ ചക്രവര്‍ത്തിയുടെ കാലത്താണ് അജ്മീര്‍ മഹാതീര്‍ത്ഥാടന കേന്ദ്രമാവുന്നത്. ചിശ്തിതങ്ങളുടെ മരണശേഷം ഹമീദുദ്ദീന്‍ ഗോറിയെപ്പോലുള്ള സൂഫിവര്യന്‍മാരാണ് ചിശ്തിപാരമ്പര്യത്തെ ഇന്ത്യയില്‍ മുന്നോട്ടുകൊണ്ടുപോയത്. ചിശ്തിയന്‍ ധ്യാനപാരമ്പര്യത്തിന് അളവറ്റ ഉദാരതയുണ്ട്. സഹനത്തോടൊപ്പം ആദരിക്കാനും അത് പഠിപ്പിക്കുന്നു. ആഹാരവും സമ്പത്തും പങ്കിടാന്‍ പഠിപ്പിക്കുന്നു. 
റജബ് ഒന്നിനു അജ്മീര്‍ ഉറൂസിന്റെ ഭാഗമായി പനിനീര്‍ക്കൊണ്ട് ഖബര്‍സ്ഥാന്‍ കഴുകും. ഖുശാല്‍ എന്നാണിതിനു പറയുക. 'ജന്നത്ത്ദര്‍വാസ' പ്രവേശനം എന്നത് ഇവിടേയ്ക്കു വരുന്ന തീര്‍ത്ഥാടകര്‍ അനുഷ്ഠിക്കുന്ന ചടങ്ങാണ്. ഈ കവാടം ഏഴുതവണ കടന്നാല്‍ സ്വര്‍ഗ്ഗത്തിലേയ്ക്ക് അനുഗ്രഹിക്കപ്പെടുമത്രെ. ചിശ്തിതങ്ങളെ ഗരീബ്നവാസ് (പാവങ്ങളുടെ രക്ഷകന്‍) എന്നാണ് വിശേഷിപ്പിക്കുക. ആറുദിവസം നീണ്ടുനില്‍ക്കുന്നതാണ് ഉറൂസ്. ഖവാലിയും കാവ്യോത്സവവും ഉറൂസിന്റെ ഭാഗമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഉറൂസും ഇതാണ്. മുസല്‍മാനുവേണ്ടിയല്ല മറിച്ച് മാനവരാശിയ്ക്കുവേണ്ടിയുള്ളതാണ് അജ്മീറിലെ പ്രാര്‍ത്ഥനകള്‍. അമുസ്ലീങ്ങളും ധാരാളമായി ഉറൂസിനെത്തും. ഉസ്മാനിയചില്ല എന്നൊരു സ്ഥലമുണ്ടിവിടെ. ചിശ്തിതങ്ങള്‍ ഏകാകിയായി നാല്‍പതുദിവസം ധ്യാനിച്ചത് ഇവിടെയിരുന്നാണ്. അവിടെയിരുന്നാല്‍ അജ്മീര്‍ തടാകം കാണാം. ദൈവത്തിന്റെ വരദാനം പോലെ ഇന്ദ്രനീലക്കാഴ്ച.
സൂഫിസ്വാധീനം അജ്മീറിലെ ജീവിതത്തിലുണ്ട്. ഒരിക്കലും സംഘര്‍ഷത്തിലേക്കു നീങ്ങാതെ സാമുദായികപാരമ്പര്യത്തെ നിലനിര്‍ത്താന്‍ സൂഫികള്‍ ശ്രദ്ധ ചെലുത്തിയതിന്റെ ഭാഗം കൂടിയാണ് ഇന്നത്തെ അജ്മീര്‍. ദര്‍ഗശരീഫിനകത്തേയ്ക്ക് റോസാപ്പൂക്കളുമായി കടന്നു ചെന്നാല്‍ നിങ്ങള്‍ ഏതു മതക്കാരനാണെന്ന് ആരും ചോദിക്കില്ല. ഒട്ടകത്തോലുകൊണ്ടുണ്ടാക്കിയ കൂടകളില്‍ ഏതോ വിശുദ്ധതീര്‍ത്ഥം നിറച്ച് തീര്‍ത്ഥാടകര്‍ക്കു വില്‍ക്കുന്നവരെ ദര്‍ഗയുടെ പുറത്തു കണ്ടുമുട്ടാം. വര്‍ഷങ്ങളായി ദര്‍ഗയെ ആശ്രയിച്ചു കഴിയുന്ന മലയാളികളുമുണ്ട്. ഇസ്ലാമിലെ ധ്യാനപാരമ്പര്യം സമ്മാനിച്ച വിശ്രാന്തിയുണ്ട് ഈ മരുഭൂമി പട്ടണത്തിന്.

മൊബൈല്‍ ദുരന്തങ്ങള്‍

മൊബൈല്‍ ദുരന്തങ്ങള്‍ 








തൃശൂര്‍ നഗരത്തിലെ തിരക്കേറിയ ബസ്സ്റ്റാന്‍ഡ്‌. രാവിലെ പത്തോടെ ബഹളം കേട്ട്‌ ഓടിക്കൂടിയവര്‍ കണ്ടതു'കരിങ്കുറ്റി' പോലൊരു സ്‌ത്രീ മെലിഞ്ഞുണങ്ങിയ പയ്യനെ കോളറിനു കുത്തിപ്പിടിച്ചു ബഹളം വയ്‌ക്കുന്നതാണ്‌. കേട്ടാലറയ്‌ക്കുന്ന തെരുവുപ്രസംഗത്തില്‍നിന്നുതന്നെ പ്രേക്ഷകര്‍ക്കു കാര്യം പിടികിട്ടി. മൊബൈല്‍ ഫോണിലെ 'കളമൊഴി' കേട്ടു പാവം കോളജ്‌ പയ്യന്‍ വിളിച്ചുവരുത്തിയതാണത്രേ മഹിളാമണിയെ. മിസ്‌ഡ് കോള്‍ പരിചയം ഇങ്ങനെയൊരു മാനക്കേടാകുമെന്നു പയ്യനോര്‍ത്തില്ല. നേരില്‍ കണ്ടിട്ടില്ലെങ്കിലും സാരിയുടെ നിറംവരെ തിരുവനന്തപുരത്തുനിന്നെത്തിയ 'സുന്ദരി' ഫോണില്‍ ധരിപ്പിച്ചിരുന്നു. കാമുകിയുടെ തനിസ്വരൂപം കണ്ടു മുങ്ങാന്‍ നോക്കിയ പയ്യനെ തല്‍സമയം മൊബൈലില്‍ ബെല്ലടിപ്പിച്ചു പിടികൂടിയതിന്റെ ക്ലൈമാക്‌സാണു സ്‌റ്റാന്‍ഡില്‍ അരങ്ങേറിയത്‌. ഒടുവില്‍ തിരിച്ചുപോകാനുള്ള ചെലവായി1500 രൂപ നല്‍കിയാണു വിളറിവെളുത്ത പയ്യന്‍ തടിയൂരിയത്‌.


കൗമാരം പിന്നിട്ട പയ്യനു പറ്റിയ അക്കിടിയായി ഈ സംഭവം ചിരിച്ചുതള്ളേണ്ടതില്ല. മിസ്‌ഡ് കോളില്‍ കുരുക്കി എട്ടുംപൊട്ടും തിരിയാത്ത, സഹോദരിമാരായ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ സുഖവാസകേന്ദ്രത്തില്‍ കൂട്ടിക്കൊണ്ടുപോയ ഞെട്ടിക്കുന്ന സംഭവവും അടുത്തിടെയാണുണ്ടായത്‌. മൂന്നാര്‍ കാണിക്കാമെന്നു പ്രലോഭിപ്പിച്ചു തൃശൂര്‍ ചേര്‍പ്പിനടുത്തു ചാഴൂരില്‍നിന്നു പെണ്‍കുട്ടികളെ കൊണ്ടുപോയ ഗള്‍ഫുകാരനും സുഹൃത്തുമാണു പിടിയിലായത്‌. മലപ്പുറം പേരശന്നോര്‍ സ്വദേശികളായ മുഹമ്മദ്‌ ഷെഫീഖ്‌, കോടലോടിപറമ്പില്‍ സുഹൈര്‍ എന്നിവര്‍ പെണ്‍കുട്ടികളുമൊത്തു മൂന്നാറില്‍നിന്നു മടങ്ങുമ്പോള്‍ ഹൈവേ പോലീസിന്റെ വലയിലാകുകയായിരുന്നു. കുട്ടികളുടെ മാതൃസഹോദരനാണെന്നു പറഞ്ഞു തടിതപ്പാനുള്ള നീക്കം പോലീസ്‌ മാതാപിതാക്കളെ വിളിച്ചു വിവരം തിരക്കിയപ്പോള്‍ പൊളിഞ്ഞു. വീട്ടുകാരോട്‌ കൂട്ടുകാരിയുടെ വീട്ടില്‍ പോകുന്നെന്നു പറഞ്ഞാണു സഹോദരിമാര്‍ 'ചേട്ടന്‍മാര്‍'ക്കൊപ്പം മുങ്ങിയത്‌. 


ചാവക്കാട്ട്‌ വീട്ടമ്മയെ മിസ്‌ഡ് കോള്‍ പ്രണയം പൊല്ലാപ്പിലാക്കിയതു സ്വര്‍ണത്തട്ടിപ്പിന്റെ രൂപത്തിലാണ്‌. രാത്രി സ്‌ഥിരമായി വന്ന മിസ്‌ഡ് കോളാണു ഭര്‍ത്താവു ഗള്‍ഫിലുള്ള വീട്ടമ്മയെ വീഴ്‌ത്തിയത്‌. മാന്യമായി സംസാരിച്ചു വിശ്വാസമാര്‍ജിച്ച യുവാവ്‌ ഒരുനാള്‍ നേരിട്ടു വീട്ടിലെത്തി. കള്ളക്കഥ പറഞ്ഞു വീട്ടമ്മയുടെ സ്വര്‍ണം കടംവാങ്ങിയാണു 'മാന്യസുഹൃത്തു' സ്‌ഥലംവിട്ടത്‌. സ്വര്‍ണം തിരിച്ചുതരാമെന്നു പറഞ്ഞ പല അവധികള്‍ കഴിഞ്ഞതോടെ യുവതി വെപ്രാളത്തിലായി. അതിനിടെ ഭര്‍ത്താവ്‌ നാട്ടിലെത്തുന്ന ദിവസമായതോടെ മനോവിഭ്രാന്തിയിലായി. നല്ലവനായ ഭര്‍ത്താവിന്റെ സാന്ത്വനത്തിലാണു യുവതി പഴയനിലയിലേക്കു തിരിച്ചുവന്നത്‌.


കോഴിക്കോട്‌ ജില്ലയില്‍ മാത്രം രണ്ടായിരത്തിലധികം സൈബര്‍ കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തെന്നാണു പോലീസിന്റെ കണക്ക്‌. മിസ്‌ഡ് കോളുകളിലൂടെ പരിചയപ്പെട്ടശേഷമുള്ള പീഡനത്തെക്കുറിച്ചുള്ള പരാതികളാണ്‌ ഏറെയും. കേസെടുക്കരുതെന്ന നിബന്ധനയോടെയാണു പരാതിക്കാര്‍ പോലീസിലും സൈബര്‍സെല്ലിലും വിവരമറിയിക്കുന്നത്‌. കൊയിലാണ്ടിക്കടുത്തുള്ള വിദ്യാര്‍ഥിനി മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട യുവാവിനെ തിരക്കി നാടുവിട്ടത്‌ അടുത്തിടെയാണ്‌. പോലീസ്‌ പിന്നീടു പ്രതിയെ പിടികൂടി. 2008നവംബര്‍ 17-ന്‌ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനികളായ വേണി, ജൂലി, അനിലബാബു എന്നിവര്‍ വിഷംകഴിച്ചു ജീവനൊടുക്കിയതു സഹപാഠികളുമായുള്ള അതിരുവിട്ട ബന്ധം മൊബൈല്‍ ഫോണ്‍ കാമറയില്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്‌തതിനേത്തുടര്‍ന്നായിരുന്നു. 


പ്ലസ്‌വണിനു പഠിക്കുന്ന മകളുടെ നിര്‍ബന്ധം സഹിക്കാതെയാണു കൊച്ചി തേവരയിലെ ഉദ്യോഗസ്‌ഥദമ്പതികള്‍ ആധുനിക മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുത്തത്‌. സ്‌കൂളില്‍ മൊബൈലിനു വിലക്കുണ്ടായിട്ടും, കൂട്ടുകാരികള്‍ക്കു മൊബൈലുണ്ടെന്നു പറഞ്ഞാണു മകള്‍ വഴക്കിട്ടത്‌. എന്നാല്‍ ഫോണ്‍ ലഭിച്ചശേഷം മകള്‍ക്കുണ്ടായ മാറ്റങ്ങള്‍ മനസിലാക്കാന്‍ അവര്‍ക്കു കഴിയാതെപോയി. സ്‌കൂളില്‍നിന്നു വീട്ടിലെത്തിയാല്‍ മൊബൈലില്‍ കിന്നാരം പറഞ്ഞിരുന്നതു കൂട്ടുകാരികളുമായാണെന്ന്‌ അവര്‍ കരുതി. എറണാകുളത്തെ പ്രശസ്‌തമായ സ്‌കൂളില്‍, പഠിക്കാന്‍ മിടുക്കിയായിരുന്ന അവളുടെ ജീവിതം മെല്ലെ വഴിതെറ്റുകയായിരുന്നു. രാത്രി വൈകിയെത്തിയ മിസ്‌ഡ് കോളില്‍ തുടക്കം. രാത്രിയിലെ മധുരഭാഷണങ്ങളിലൂടെ വളര്‍ന്ന ബന്ധത്തിനു സുഭാഷ്‌ പാര്‍ക്കിലെയും മറൈന്‍ഡ്രൈവിലെയും തണലുകള്‍ പോരാതെ വന്നപ്പോള്‍ ഹൗസ്‌ബോട്ടില്‍ ആലപ്പുഴയില്‍ പോയി ചുറ്റി. അത്തരമൊരു യാത്രയില്‍ അവളുടെ സൗന്ദര്യം മൊബൈലില്‍ പകര്‍ത്തിയ കാമുകന്‍ പിന്നീട്‌ അതുകാട്ടി ഭീഷണി തുടങ്ങിയപ്പോഴാണ്‌ അവള്‍ ചതിക്കുഴി തിരിച്ചറിഞ്ഞത്‌. ഒടുവില്‍ ആത്മഹത്യക്കായി മനസിനെ ഒരുക്കി മുറിയടച്ചപ്പോള്‍ കൃത്യസമയത്തു മാതാപിതാക്കള്‍ കതകില്‍ തട്ടിവിളിച്ചു. 10-ാം ക്ലാസില്‍ 94% മാര്‍ക്ക്‌ വാങ്ങിയ അവള്‍ ഇപ്പോള്‍ അങ്കമാലിയില്‍ മാനസികാരോഗ്യ വിദഗ്‌ധന്റെ ചികിത്സയിലാണ്‌. 


കോളിളക്കം സൃഷ്‌ടിച്ച കോതമംഗലം പെണ്‍വാണിഭക്കേസിലും മൊബൈല്‍ ഫോണായിരുന്നു വില്ലന്‍. സഹപാഠിയുടെ മൊബൈല്‍ നമ്പറില്‍ വിളിച്ച്‌ അശ്ലീലസംഭാഷണങ്ങള്‍ നടത്തിയാണു പെണ്‍കുട്ടിയെ പീഡനത്തിലേക്കു നയിച്ചത്‌. എറണാകുളം ജില്ലയിലെ പ്രശസ്‌തമായ വനിതാകോളജ്‌ ഹോസ്‌റ്റലില്‍ സഹപാഠിയുടെ നഗ്നത മൊബൈല്‍ കാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചതും അടുത്തിടെ. മൊബൈല്‍ കെണിയിലായ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി സഹപാഠികളെക്കൂടി കുരുക്കുന്ന സംഭവങ്ങളും ജില്ലയില്‍ ഏറെയുണ്ടായിട്ടുണ്ടെന്നു പോലീസ്‌ പറയുന്നു. കൂണുപോലെ പൊട്ടിമുളയ്‌ക്കുന്ന മൊബൈല്‍ കടകള്‍ ഇത്തരക്കാരുടെ സ്‌ഥിരം താവളമാണ്‌. അശ്ലീല ക്ലിപ്പിംഗുകള്‍ കുട്ടികളിലെത്തുന്നത്‌ ഇത്തരം കടകളിലൂടെയാണ്‌. ബിരുദവിദ്യാര്‍ഥിനിയുടെയും ഭര്‍ത്താവ്‌ വിദേശത്തുള്ള വീട്ടമ്മയുടെയും ഉള്‍പ്പടെ അശ്ലീല സംഭാഷണങ്ങള്‍ ഇന്റര്‍നെറ്റില്‍ സുലഭം. 


കായംകുളം ചേരാവള്ളിയില്‍ മധ്യവയസ്‌കയുടെ ജീവന്‍ കവര്‍ന്നതു പാലക്കാട്‌ സ്വദേശിയുമായുള്ള അടുപ്പമാണ്‌. ഫോണില്‍ പരിചയപ്പെട്ട യുവാവിനെ വീട്ടിലേക്കു ക്ഷണിച്ചുവരുത്തുകയായിരുന്നു റഷീദയെന്ന വീട്ടമ്മ. ഉത്തേജകമരുന്നെന്ന വ്യാജേന ഉറക്കഗുളിക നല്‍കിയശേഷം 'കാമുകന്‍' റഷീദയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി ആറരപവന്റെ ആഭരണങ്ങളുമായി കടന്നു. കാമുകന്റെ ശല്യം സഹിക്കാതെ വീട്ടമ്മ വിഷംകൊടുത്തു കൊലപ്പെടുത്തിയതു കായംകുളം കൃഷ്‌ണപുരത്താണ്‌. നക്കനാല്‍ രാജ്‌നിവാസില്‍ മിഷിയാരാജ്‌ ചവറ സ്വദേശിയായ കാമുകന്‍ സനല്‍കുമാറി(35)നെ 2010 മേയ്‌ നാലിനാണു കൊലപ്പെടുത്തിയത്‌. ഫോണിലൂടെ വളര്‍ന്ന ബന്ധം അവിഹിതബന്ധത്തിലെത്തുകയും പിന്നീടു പണംചോദിച്ചു നിരന്തരം ശല്യപ്പെടുത്തുകയും ചെയ്‌തതോടെയാണു സനലിനെ ഇല്ലാതാക്കാന്‍ മിഷയ തീരുമാനിച്ചത്‌. 


ബംഗളുരുവില്‍ എം.എസ്സി. നഴ്‌സിംഗ്‌ പഠനത്തിനിടെ പരിചയപ്പെട്ട ജൂനിയര്‍ വിദ്യാര്‍ഥിയുമായുള്ള മൊബൈല്‍ ഫോണ്‍ ബന്ധമാണു ഹരിപ്പാട്‌ പള്ളിപ്പാട്‌ സ്വദേശിയായ ഷീബയെ വധിക്കാന്‍ ഭര്‍ത്താവിനെ പ്രേരിപ്പിച്ചത്‌. രാത്രി ഫോണിലൂടെ കാമുകനുമായി നിരന്തരം സംസാരിക്കുന്നതു കണ്ടെത്തിയ ഭര്‍ത്താവ്‌ കൊലയാളിയായി. വിവാഹമോചിതയാണെന്നു പറഞ്ഞു വിശ്വസിപ്പിച്ചതിനാലാണു ഷീബയുമായി അടുപ്പം പുലര്‍ത്തിയതെന്നായിരുന്നു യുവാവിന്റെ മൊഴി. ചെങ്ങന്നൂരില്‍ അധ്യാപികയുമായുള്ള മൊബൈല്‍ ഫോണ്‍ ചങ്ങാത്തം യുവാവിന്റെ ജീവന്‍ നഷ്‌ടപ്പെടുത്തിയതും അടുത്തിടെ. അധ്യാപികയുടെ ഭര്‍തൃസഹോദരന്‍ ബന്ധം ചോദ്യം ചെയ്‌തപ്പോള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ചെറിയനാട്‌ സ്വദേശിയായ യുവാവ്‌ ട്രെയിനിടിച്ചു മരിക്കുകയായിരുന്നത്രേ.


ഒന്നരവര്‍ഷം മുമ്പാണു കാമുകനൊപ്പം പൊന്നാനിയില്‍ കടല്‍ കാണാനെത്തിയ യുവതിയെ മൂന്നിലേറെപ്പേര്‍ ചേര്‍ന്നു പീഡിപ്പിച്ചത്‌. കാമുകനെ അടിച്ചോടിച്ച യുവാക്കള്‍ യുവതിയെ കടലിന്റെ സുരക്ഷാഭിത്തിക്കടുത്തു കൊണ്ടുവന്നു മാനഭംഗപ്പെടുത്തി. ഈ രംഗം മൊബൈലില്‍ പകര്‍ത്തുകയുംചെയ്‌തു. ചിത്രങ്ങള്‍ ബ്ലൂടൂത്ത്‌ വഴിയും ഇന്റര്‍നെറ്റിലും പ്രചരിച്ചതോടെ പ്രതികളെ പോലീസ്‌ പിടികൂടി.


കാമുകനൊപ്പം കറങ്ങുന്നതു വീട്ടിലറിയിച്ച യുവാവിനെ സ്‌കൂള്‍ വിദ്യാര്‍ഥിനി കുടുക്കിയത്‌, പീഡിപ്പിച്ചു മൊബൈല്‍ ഫോണില്‍ ചിത്രമെടുത്തെന്ന പേരില്‍! പാലക്കാട്‌ വടക്കഞ്ചേരിയിലാണു സംഭവം. മൂന്നുപേര്‍ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നു കാട്ടി പ്ലസ്‌ടു വിദ്യാര്‍ഥിനിയാണു പോലീസില്‍ പരാതി നല്‍കിയത്‌. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ സംഭവം കെട്ടിച്ചമച്ചതാണെന്നു തെളിഞ്ഞു. മംഗലംഡാമിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന കിഴക്കഞ്ചേരി അമ്പിട്ടന്‍തരിശ്‌ വേളാമ്പുഴ സ്വദേശിയായ വിദ്യാര്‍ഥിനിയും കാന്തളം സ്വദേശിയുമായി പ്രേമത്തിലായിരുന്നു. കാമുകനൊപ്പം പാലക്കാട്ടും തൃശൂരിലും കറങ്ങി തിരിച്ചെത്തിയപ്പോഴേക്കു വിവരം വീട്ടിലറിഞ്ഞു. അതോടെ പെണ്‍കുട്ടി അടവുമാറ്റി. വീട്ടില്‍ വിവരമറിയിച്ച യുവാവു തട്ടിക്കൊണ്ടുപോയി മൊബൈലില്‍ ചിത്രമെടുത്തെന്നായി പരാതി. യുവാവ്‌ പറഞ്ഞപ്രകാരം കാമുകനെ പോലീസ്‌ ചോദ്യം ചെയ്‌തപ്പോള്‍ വിദ്യാര്‍ഥിനി പറഞ്ഞതെല്ലാം കെട്ടിച്ചമച്ചതാണെന്നു കണ്ടെത്തി. വടക്കഞ്ചേരിയിലെ ധനികകുടുംബാംഗമായ പെണ്‍കുട്ടി അടുത്തിടെ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടിയതും മൊബൈല്‍ ഫോണ്‍ പരിചയത്തിലൂടെയാണ്‌. വീട്ടുകാരുടെ രഹസ്യാന്വേഷണത്തില്‍ വിദ്യാര്‍ഥിനിയെ കാമുകനൊപ്പം കോയമ്പത്തൂരില്‍ കണ്ടെത്തി.


മൊബൈല്‍ പ്രണയത്തിനൊടുവില്‍ പതിനേഴുകാരി കാമുകനെ തേടിയെത്തിയതും തിരസ്‌കരിക്കപ്പെട്ടപ്പോള്‍ ജീവനൊടുക്കിയതും കോട്ടയത്ത്‌. കുമരകം സ്വദേശിയായ പെണ്‍കുട്ടി കോട്ടയം നഗരപ്രദേശത്തെ യുവാവുമായി പരിചയപ്പെട്ടതു മൊബൈല്‍ ഫോണിലൂടെയാണ്‌. ബന്ധം വളര്‍ന്നതോടെ പെണ്‍കുട്ടി യുവാവിനെ തേടിയെത്തി. യുവാവ്‌ തിരസ്‌കരിച്ചതോടെ പെണ്‍കുട്ടി ബഹളംവച്ചു. തുടര്‍ന്നു പോലീസ്‌ യുവാവിനെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി കേസൊതുക്കി. പിന്നീടു വീട്ടിലെത്തിയ പെണ്‍കുട്ടി മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തുകയും മൂന്നാംനാള്‍ മരിക്കുകയുമായിരുന്നു. സംഭവം വിവാദമാകാതെ ഒതുക്കിത്തീര്‍ക്കാന്‍ രാഷ്‌ട്രീയപ്പാര്‍ട്ടികളും രംഗത്തിറങ്ങി